- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽത്തീരത്ത് ചത്തൊടുങ്ങിയത് 145 തിമിംഗലങ്ങൾ; മരണാസന്നരായ തിമിംഗലങ്ങളെ വെടിവെച്ചു കൊന്നു; ദുഃഖകരമായ സംഭവമെന്ന് പ്രതികരിച്ച് ന്യൂസിലാൻഡിലെ പരിസ്ഥിതി പ്രവർത്തകർ
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞത് 145 തിമിംഗലങ്ങൾ. സ്റ്റുവർട്ട് ദ്വീപിന്റെ സമുദ്രതീരത്താണ് തിമിംഗലങ്ങളെ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവയിൽ പകുതിയിലധികം തിമിംഗങ്ങൾക്ക് ജീവനുണ്ടായിരുന്നുവെങ്കിലും വെള്ളത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഇവയും ചാവുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു. കരയിലെ മണലിൽ കുടുങ്ങിയ നിലയിലാണ് 145 ഓളം തിമിംഗലങ്ങളെ ശനിയാഴ്ച കണ്ടെത്തിയത്. കരയിൽ കുടുങ്ങിയ തിമിംഗലങ്ങൾ തീരത്ത് വരിയായാണ് കാണപ്പെട്ടത്. തിമിംഗലങ്ങൾ കാണപ്പെട്ട സ്റ്റുവർട്ട് ദ്വീപ് മറ്റു പ്രദേശങ്ങളിൽ നിന്ന് വിദൂരത്തിലും ഒറ്റപ്പെട്ടതുമായ പ്രദേശമായതിനാൽ ജീവനുണ്ടായിരുന്നവയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നത് അസാധ്യമായിരുന്നു. ഏറെ ദുഃഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ ലെപ്പൻസ് പറയുന്നു. ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു അതെന്നും ലെപ്പൻസ് കൂട്ടിച്ചേർത്തു. ശരീരത്തിന്റെ പകുതിയിലധികം ഭാഗം മണലിലുറച്ച നിലയിലാണ് തി
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ കൂട്ടത്തോടെ ചത്തു കരക്കടിഞ്ഞത് 145 തിമിംഗലങ്ങൾ. സ്റ്റുവർട്ട് ദ്വീപിന്റെ സമുദ്രതീരത്താണ് തിമിംഗലങ്ങളെ കൂട്ടത്തോടെ ചത്തൊടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവയിൽ പകുതിയിലധികം തിമിംഗങ്ങൾക്ക് ജീവനുണ്ടായിരുന്നുവെങ്കിലും വെള്ളത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ ഇവയും ചാവുകയായിരുന്നെന്ന് അധികൃതർ അറിയിച്ചു.
കരയിലെ മണലിൽ കുടുങ്ങിയ നിലയിലാണ് 145 ഓളം തിമിംഗലങ്ങളെ ശനിയാഴ്ച കണ്ടെത്തിയത്. കരയിൽ കുടുങ്ങിയ തിമിംഗലങ്ങൾ തീരത്ത് വരിയായാണ് കാണപ്പെട്ടത്. തിമിംഗലങ്ങൾ കാണപ്പെട്ട സ്റ്റുവർട്ട് ദ്വീപ് മറ്റു പ്രദേശങ്ങളിൽ നിന്ന് വിദൂരത്തിലും ഒറ്റപ്പെട്ടതുമായ പ്രദേശമായതിനാൽ ജീവനുണ്ടായിരുന്നവയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നത് അസാധ്യമായിരുന്നു.
ഏറെ ദുഃഖകരമായ സംഭവമാണിതെന്ന് ദ്വീപിലെ പരിസ്ഥിതി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥൻ ലെപ്പൻസ് പറയുന്നു. ഒരിക്കലും കാണാനാഗ്രഹിക്കാത്ത ഹൃദയഭേദകമായ കാഴ്ചയായിരുന്നു അതെന്നും ലെപ്പൻസ് കൂട്ടിച്ചേർത്തു. ശരീരത്തിന്റെ പകുതിയിലധികം ഭാഗം മണലിലുറച്ച നിലയിലാണ് തിമിംഗലങ്ങൾ കാണപ്പെട്ടത്. ഒരു ദിവസത്തിലധികം അവ ആ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നു തീർച്ചയാണെന്നെന്നും അവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നും ലെപ്പൻസ് കൂട്ടിച്ചേർത്തു. മരണാസന്നരായ തിമിംഗലങ്ങളെ വെടിവെച്ചു കൊല്ലേണ്ടി വന്നുവെന്നും ലെപ്പൻസ് അറിയിച്ചു.
ഞായറാഴ്ച നയന്റി മൈൽ ബീച്ചിൽ കരയിലടിഞ്ഞ നിലയിൽ കാണപ്പെട്ട പത്തു തിമിംഗലങ്ങളുടെ കൂട്ടത്തിലെ ജീവനുള്ള എട്ടെണ്ണത്തിനെ 20 കിലോമീറ്റർ അകലെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റി. ഇത്തരത്തിൽ വർഷത്തിൽ 80 ലധികം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ കൂട്ടത്തോടെ തിമിംഗലങ്ങൾ ചാവുന്ന അവസ്ഥ ഉണ്ടാകാറില്ലെന്നും അധികൃതർ പറയുന്നു.
രോഗബാധ, സഞ്ചരിക്കുന്നതിനെ ദിശ തെറ്റിപ്പോകൽ, ഭൂമിശാസ്ത്രപരമായ കാരണങ്ങൾ, അപ്രതീക്ഷിത വേലിയേറ്റങ്ങൾ, ശത്രുജീവികളിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പലായനം ഇവയൊക്കെയാവാം തിമിംഗലങ്ങളും ഡോൾഫിനുകളും കരയിലെത്തുന്നതിനു കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.