- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ നിലപാടിന് മുമ്പിൽ വഴങ്ങി അബുദാബി ഭരണകൂടം; ചാരനെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ച ഇംഗ്ലീഷ് വിദ്യാർത്ഥിക്കൊപ്പം നിരവധി ബ്രിട്ടീഷുകാരെ വെറുതെ വിട്ട് യുഎഇ സർക്കാർ; എന്തുകൊണ്ട് ഇന്ത്യക്കാർക്ക് വേണ്ടി നമ്മുടെ ഭരണകൂടം ഇങ്ങനെയൊന്നും ചെയ്യുന്നില്ല?
ദുബായ്: ചാരവൃത്തിയാരോപിച്ച് യുഎഇയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട് അവിടെ ജീവപര്യന്തം തടവിലാക്കിയ ബ്രിട്ടീഷുകാരനായ പിഎച്ച്എഡി വിദ്യാർത്ഥി മാത്യു ഹെഡ്ജിനെ (31) അവസാനം യുഎഇ വിട്ടയച്ചു. ഹെഡ്ജിനെ രക്ഷിക്കാനായി ബ്രിട്ടീഷ് സർക്കാർ ശക്തമായി രംഗത്തിറങ്ങിയതോടെ ഈ വിദ്യാർത്ഥിയെ വിട്ടയക്കാൻ യുഎഇ നിർബന്ധിതമാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹെഡ്ജിനെ ' കഗാരു കോടതി'' തിരക്കിട്ട് വിചാരണക്ക് വിധേയനാക്കി ജീവപര്യന്തം തടവിലാക്കിയ യുഎഇയുടെ നീക്കത്തിന്റെ പേരിൽ യുഎഇയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളായി വരുന്ന ഘട്ടത്തിലാണ് ഇതിന് അയവ് വരുത്തിക്കൊണ്ട് യുഎഇ ഹെഡ്ജിനെ വിട്ടയച്ചിരിക്കുന്നതെന്നത് നിർണായകമാണ്. ഹെഡ്ജിനൊപ്പം മറ്റ് നിരവധി ബ്രിട്ടീഷുകാരെയും തങ്ങളുടെ ജയിലുകളിൽ നിന്നും യുഎഇ ഈ അവസരത്തിൽ വിട്ടയച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ ബ്രിട്ടീഷുകാരെ രക്ഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭണകൂടം രംഗത്തിറങ്ങുമ്പോൾ വിദേശജയിലുകളിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ നമ്മുടെ ഭരണകൂടം എന്തുകൊണ്ടാണ് ഇത്തരത്തിലൊന്നും ചെയ്യാത്തത്..? എന്ന ച
ദുബായ്: ചാരവൃത്തിയാരോപിച്ച് യുഎഇയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട് അവിടെ ജീവപര്യന്തം തടവിലാക്കിയ ബ്രിട്ടീഷുകാരനായ പിഎച്ച്എഡി വിദ്യാർത്ഥി മാത്യു ഹെഡ്ജിനെ (31) അവസാനം യുഎഇ വിട്ടയച്ചു. ഹെഡ്ജിനെ രക്ഷിക്കാനായി ബ്രിട്ടീഷ് സർക്കാർ ശക്തമായി രംഗത്തിറങ്ങിയതോടെ ഈ വിദ്യാർത്ഥിയെ വിട്ടയക്കാൻ യുഎഇ നിർബന്ധിതമാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹെഡ്ജിനെ ' കഗാരു കോടതി'' തിരക്കിട്ട് വിചാരണക്ക് വിധേയനാക്കി ജീവപര്യന്തം തടവിലാക്കിയ യുഎഇയുടെ നീക്കത്തിന്റെ പേരിൽ യുഎഇയും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളായി വരുന്ന ഘട്ടത്തിലാണ് ഇതിന് അയവ് വരുത്തിക്കൊണ്ട് യുഎഇ ഹെഡ്ജിനെ വിട്ടയച്ചിരിക്കുന്നതെന്നത് നിർണായകമാണ്.
ഹെഡ്ജിനൊപ്പം മറ്റ് നിരവധി ബ്രിട്ടീഷുകാരെയും തങ്ങളുടെ ജയിലുകളിൽ നിന്നും യുഎഇ ഈ അവസരത്തിൽ വിട്ടയച്ചുവെന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിൽ ബ്രിട്ടീഷുകാരെ രക്ഷിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭണകൂടം രംഗത്തിറങ്ങുമ്പോൾ വിദേശജയിലുകളിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ നമ്മുടെ ഭരണകൂടം എന്തുകൊണ്ടാണ് ഇത്തരത്തിലൊന്നും ചെയ്യാത്തത്..? എന്ന ചോദ്യവും ഈ അവസരത്തിൽ ശക്തമാകുന്നുണ്ട്. യുഎഇയുടെ നാഷണൽ ഡേയോട് അനുബന്ധിച്ചാണ് രാജ്യ ജയിൽ പുള്ളികളെ വിട്ടയച്ചിരിക്കുന്നത്.
മോചനം ലഭിച്ചതിന് ശേഷം ബ്രിട്ടനിലേക്ക് തിരിക്കുന്നതിന് മുമ്പ് ' ഞാൻ ജീവിതത്തിലേക്ക് മടങ്ങി വരുന്നു' എന്ന വാചകത്തോടെ ഹെഡ്ജ് ഭാര്യ ഡാനിയേല തെജാഡക്കൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ ഭർത്താവിനെ രക്ഷിക്കുന്നതിനായി എല്ലാ തലങ്ങളിലും സമ്മർദം ചെലുത്തി ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഡാനിയേല വിശ്രമമില്ലാത്ത പ്രവർത്തനങ്ങളായിരുന്നു നടത്തി വന്നിരുന്നത്. ബ്രിട്ടീഷ് ചാരനെന്ന് ആരോപിച്ച് മെയ് അഞ്ചിന് ദുബായിൽ വച്ചായിരുന്നു ഹെഡ്ജ് അറസ്റ്റിലായിരുന്നത്.
ദർഹാം യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ ഹെഡ്ജ് സെക്യൂരിറ്റി പോളിസീസ് ഓഫ് ദി ഗൾഫ് എന്ന വിഷയത്തിൽ പിച്ച്എഡി തീസിസ് തയ്യാറാക്കുന്നതിനായിട്ടായിരുന്നു രണ്ടാഴ്ചത്തെ ട്രിപ്പിന് യുഎഇയിൽ എത്തിയത്. തുടർന്ന് ബ്രിട്ടീഷ് ചാരനെന്ന സംശയത്തിൽ ഇവിടുത്തെ പൊലീസ് ഹെഡ്ജിനെ പൊക്കുകയും ചെയ്തു. തൽഫലമായി അഞ്ച് മാസം സോളിറ്ററി കൺഫൈന്മെന്റിലും തുടർന്ന് ജീവപര്യന്തം ജയിലിലേക്കും ഹെഡ്ജിനെ അയക്കുകയായിരുന്നു.
ഹെഡ്ജിനെ വിട്ടയക്കുന്നുവെന്നും എന്നാൽ അദ്ദേഹം ചാരനാണെന്ന കാര്യത്തിൽ സംശയമില്ലെന്നുമാണ് യുഎഇ ഗവൺമെന്റിന്റെ വക്താവ് ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. തന്റെ ഭർത്താവ് ചാരനല്ലെന്നാണ് ഡാനിയേല ആവർത്തിച്ച് പറയുന്നത്. ഹെഡ്ജിനെ അന്യായമായ തടവിലാക്കിയ നടപടിയിൽ യുഎഇക്കെതിരെ കടുത്ത താക്കീതുമായി ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.