- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടിൽ നിന്നും പിടികൂടിയ ഒറാംഗ് ഉട്ടാനെ ഷേവ് ചെയ്ത് പെർഫ്യൂം അടിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിച്ച് ഇന്തോനേഷ്യൻ ഗ്രാമം; ഒരു ദിവസം എത്ര പേർക്ക് വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന അടിമയാക്കി മാറ്റി ഉടമ; ഇടപാടുകാർക്ക് വേണ്ട എല്ലാ സെക്സ് ആക്ടും പരിശീലിച്ച ഒറാംഗ് ഉട്ടാനെ രക്ഷപ്പെടുത്തിയ കഥ പറഞ്ഞ് വനപാലകർ
ഇന്തോനേഷ്യൻ ഗ്രാമമായ കാരെൻഗ് പാൻഗിയിൽ ഒറാംഗ് ഉട്ടാനെ വ്യാവസായിക അടിസ്ഥാനത്തിൽ വേശ്യാവൃത്തിക്ക് ഉപയോഗിച്ച ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു. കാട്ടിൽ നിന്നും പിടികൂടിയ ആൾക്കുരങ്ങിനെ ഷേവ് ചെയ്ത് പെർഫ്യൂം അടിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു. ഈ മിണ്ടാപ്രാണിയെ ഒരു ദിവസം എത്ര പേർക്ക് വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന അടിമയാക്കി മാറ്റുകയായിരുന്നു ഉടമയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇടപാടുകാർക്ക് വേണ്ട എല്ലാ സെക്സ് ആക്ടും പരിശീലിച്ച ഒറാംഗ് ഉട്ടാനെ രക്ഷപ്പെടുത്തിയ കഥ വനപാലകർ ഞെട്ടലോടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വംശനാശഭീഷണി നേരിടുന്ന ബോർണിയൻ ഒറാംഗ് ഉട്ടാൻ വിഭാഗത്തിൽ പെട്ട പോണിയെയാണ് ഇത്തരത്തിൽ ചൂഷണത്തിന് വിധേയയാക്കിയിരിക്കുന്നത്. സെൻട്രൽ കലിമൻതാനിലെ കാരെൻഗ് പാൻഗിയിലെ വേശ്യാഗ്രാമത്തിൽ നിന്നും 2003 ഫെബ്രുവരിയിലായിരുന്നു ഈ ആൾക്കുരങ്ങിനെ കണ്ടെത്തിയിരുന്നത്. ഇവിടുത്തെ നിരവധി പ്രാദേശിക പാം ഓയിൽ കൃഷിക്കാരായിരുന്നു ഈ മിണ്ടാപ്രാണിയെ പ്രകൃതി വിരുദ്ധ ചൂഷണത്തിന് തുടർച്ചയായി വിധേയയാ
ഇന്തോനേഷ്യൻ ഗ്രാമമായ കാരെൻഗ് പാൻഗിയിൽ ഒറാംഗ് ഉട്ടാനെ വ്യാവസായിക അടിസ്ഥാനത്തിൽ വേശ്യാവൃത്തിക്ക് ഉപയോഗിച്ച ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു. കാട്ടിൽ നിന്നും പിടികൂടിയ ആൾക്കുരങ്ങിനെ ഷേവ് ചെയ്ത് പെർഫ്യൂം അടിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു. ഈ മിണ്ടാപ്രാണിയെ ഒരു ദിവസം എത്ര പേർക്ക് വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്ന അടിമയാക്കി മാറ്റുകയായിരുന്നു ഉടമയെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇടപാടുകാർക്ക് വേണ്ട എല്ലാ സെക്സ് ആക്ടും പരിശീലിച്ച ഒറാംഗ് ഉട്ടാനെ രക്ഷപ്പെടുത്തിയ കഥ വനപാലകർ ഞെട്ടലോടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന ബോർണിയൻ ഒറാംഗ് ഉട്ടാൻ വിഭാഗത്തിൽ പെട്ട പോണിയെയാണ് ഇത്തരത്തിൽ ചൂഷണത്തിന് വിധേയയാക്കിയിരിക്കുന്നത്. സെൻട്രൽ കലിമൻതാനിലെ കാരെൻഗ് പാൻഗിയിലെ വേശ്യാഗ്രാമത്തിൽ നിന്നും 2003 ഫെബ്രുവരിയിലായിരുന്നു ഈ ആൾക്കുരങ്ങിനെ കണ്ടെത്തിയിരുന്നത്. ഇവിടുത്തെ നിരവധി പ്രാദേശിക പാം ഓയിൽ കൃഷിക്കാരായിരുന്നു ഈ മിണ്ടാപ്രാണിയെ പ്രകൃതി വിരുദ്ധ ചൂഷണത്തിന് തുടർച്ചയായി വിധേയയാക്കിയിരുന്നത്. പോണിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഓരോരുത്തരിൽ നിന്നും രണ്ട് പൗണ്ടിന് സമാനമായ പണമായിരുന്നു ഈടാക്കിയിരുന്നത്.
പോണി ചെറിയ കുട്ടിയായിരുന്നപ്പോൾ കാട്ടിൽ വച്ച് അതിന്റെ അമ്മയിൽ നിന്നും തട്ടിപ്പറിച്ചെടുത്താണ് ഗ്രാമത്തിലെത്തിച്ചിരുന്നത്. പോണിയെ തട്ടിയെടുത്തവർ വളരെ ക്രൂരമായിട്ടായിരുന്നു ഈ മൃഗത്തോട് പെരുമാറിയിരുന്നത്. ഓരോ രണ്ട് ദിവസം കൂടുന്തോറും ഈ ഒറാംഗ് ഉട്ടാനെ ഷേവിംഗിന് വിധേയയാക്കുകയും പെർഫ്യൂം അടിക്കുകയും മെയ്‌ക്കപ്പിടുവിക്കുകയും ചെയ്തിരുന്നു. തുടർന്ന് കസ്റ്റമർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ലൈംഗിക പ്രവർത്തികൾ ഇവളെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
പോണിയെ രക്ഷിക്കുന്ന ടീമിൽ പ്രവർത്തിച്ച വനപാലകനായ ലോൺ ഡ്രോസ്‌കെർ ഇതിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. കുരങ്ങിനെ ഓമനമൃഗമായിട്ടല്ല ഇവിടെ വളർത്തിയിരുന്നതെന്നും മറിച്ച് ലൈംഗിക ഉപഗകരണമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ഇതറിഞ്ഞ് തങ്ങൾ ഞെട്ടിപ്പോയെന്നും ലോൺ ദി സൺ പത്രത്തോട് വെളിപ്പെടുത്തുന്നു. മനുഷ്യർക്ക് ഒരു മൃഗത്തോട് ഇത്രയും നീചമായി പെരുമാറാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും വനപാലകൻ പറയുന്നു.
പോണിയെ പ്രാപിക്കാൻ വേണ്ടി മാത്രം ഇവിടെയെത്തുന്ന കസ്റ്റമർമാരുണ്ടായിരുന്നുവെന്നാണ് ബോർണിയോ ഒറാംഗ് ഉട്ടാൻ സർവൈവൽ ഫൗണ്ടേഷന്റെ ഡയറക്ടറായ മൈക്കൽ ഡെസിലെറ്റ്സ് വെളിപ്പെടുത്തുന്നത്. മനുഷ്യരുമായി ലൈ്ംഗിക ബന്ധത്തിലേർപ്പെടുന്നത് സർവസാധാരണമാണെന്നും എന്നാൽ ഒറാംഗ് ഉട്ടാനുമായുള്ള അത്തരമൊരു ബന്ധത്തെ പലരും വൈവിധ്യമായിട്ടാണ് കണക്കാക്കിയതെന്നും അതിനാൽ പോണിക്ക് ആവശ്യക്കാരേറിയിരുന്നുവെന്നും മൈക്കൽ പറയുന്നു.
പോണിയെ കൈവശം വച്ചിരുന്നവർ രക്ഷാപ്രവർത്തനത്തിനിടയിൽ വനപാലകരെയും മറ്റും ആക്രമിക്കാൻ വരെ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളുമായി പൊലീസെത്തിയാണ് കുരങ്ങിനെ രക്ഷിച്ചിരുന്നത്.