- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേയ്റ്റും മേഗനും മാത്രമല്ല വില്യവും ഹാരിയും ഉടക്കിലെന്ന് റിപ്പോർട്ടുകൾ; മേഗനെ കെട്ടാനുള്ള അനിയന്റെ തീരുമാനത്തെ ആദ്യം മുതൽ കിരീടാവകാശിയായ വില്യം എതിർത്തിരുന്നതായി സൂചന; തർക്കം തീർക്കാൻ ചാൾസ് രാജകുമാരന്റെ ഇടപെടൽ
ബ്രിട്ടീഷ് രാജകുടുംബത്തിൽ അടുത്തിടെ ഉടലെടുത്ത കുടുംബവഴക്കുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് പ്രകാരം കേയ്റ്റ് രാജകുമാരിയും മാർകിൾ മേഗനും തമ്മിൽ മാത്രമല്ല ഉടക്കെന്നും മറിച്ച് അവരുടെ ഭർത്താക്കന്മാരും ജ്യേഷ്ഠാനുജന്മാരുമായ വില്യവും ഹാരിയും തമ്മിലും ഉടക്കിലാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. സീരിയൽ നടിയായ മേഗനെ കെട്ടാനുള്ള അനിയൻ ഹാരിയുടെ തീരുമാനത്തെ ആദ്യം മുതൽ തന്നെ വില്യം ശക്തമായി എതിർത്തിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ മൂർഛിച്ച് വന്നിരിക്കുന്ന സഹോദരന്മാരുടെ തർക്കം തീർക്കാൻ ഇവരുടെ പിതാവായ ചാൾസ് രാജകുമാരൻ ഇടപെട്ടുവെന്നും സൂചനയുണ്ട്. മേഗനുമായുള്ള തന്റെ ബന്ധത്തെ വില്യം ശക്തമായി എതിർക്കാൻ തുടങ്ങിയത് മുതൽ ഹാരി ചേട്ടനിൽ നിന്നും അകലാൻ തുടങ്ങുകയായിരുന്നുവെന്നാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. തന്റെ പ്രിയതമയെ രാജകുടുംബത്തിലേക്ക് സ്വീകരിക്കുന്നതിനായി വില്യം വേണ്ടത്ര പ്രയത്നങ്ങൾ നടത്തിയില്ലെന്ന പരാതി ഹാരിക്കുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഇവർ തമ്മിൽ പ
ബ്രിട്ടീഷ് രാജകുടുംബത്തിൽ അടുത്തിടെ ഉടലെടുത്ത കുടുംബവഴക്കുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇത് പ്രകാരം കേയ്റ്റ് രാജകുമാരിയും മാർകിൾ മേഗനും തമ്മിൽ മാത്രമല്ല ഉടക്കെന്നും മറിച്ച് അവരുടെ ഭർത്താക്കന്മാരും ജ്യേഷ്ഠാനുജന്മാരുമായ വില്യവും ഹാരിയും തമ്മിലും ഉടക്കിലാണെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. സീരിയൽ നടിയായ മേഗനെ കെട്ടാനുള്ള അനിയൻ ഹാരിയുടെ തീരുമാനത്തെ ആദ്യം മുതൽ തന്നെ വില്യം ശക്തമായി എതിർത്തിരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇത്തരത്തിൽ മൂർഛിച്ച് വന്നിരിക്കുന്ന സഹോദരന്മാരുടെ തർക്കം തീർക്കാൻ ഇവരുടെ പിതാവായ ചാൾസ് രാജകുമാരൻ ഇടപെട്ടുവെന്നും സൂചനയുണ്ട്.
മേഗനുമായുള്ള തന്റെ ബന്ധത്തെ വില്യം ശക്തമായി എതിർക്കാൻ തുടങ്ങിയത് മുതൽ ഹാരി ചേട്ടനിൽ നിന്നും അകലാൻ തുടങ്ങുകയായിരുന്നുവെന്നാണ് ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. തന്റെ പ്രിയതമയെ രാജകുടുംബത്തിലേക്ക് സ്വീകരിക്കുന്നതിനായി വില്യം വേണ്ടത്ര പ്രയത്നങ്ങൾ നടത്തിയില്ലെന്ന പരാതി ഹാരിക്കുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ഇവർ തമ്മിൽ പെരുകി വന്ന വിരോധത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായി ഹാരിയെയും മേഗനെയും തങ്ങളുടെ നോർഫോക്ക് ഹോമിൽ ക്രിസ്മസ് ആഘോഷിക്കാൻ ക്ഷണിക്കാൻ ചാൾസ് വില്യമിനും കേയ്റ്റിനും മേൽ സമ്മർദം ചെലുത്തുകയും അവർ അപ്രകാരം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഹാരിയും മേഗനും അടുത്ത് തന്നെ കെൻസിങ്ടൺ കൊട്ടാരത്തിൽ നിന്നും താമസം മാറ്റി ഫ്രോഗ്മോർ കോട്ടേജിലേക്ക് പോകുന്നുവെന്നും വില്യമിൽ നിന്നും കേയ്റ്റിൽ നിന്നും അകന്ന് താമസിക്കുന്നതിനാണീ പെട്ടെന്നുള്ള മാറ്റമെന്നുമുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. തന്റെ പത്നി മേഗനെ രാജകുടുംബത്തിലേക്ക് സ്വീകരിക്കുന്നതിൽ വില്യം വിരോധം പ്രകടിപ്പിച്ചുവെന്ന പരിഭവം ഹാരിക്ക് ചേട്ടനോടുണ്ടെന്നാണ് ഇരുവരുടെയും പൊതു സുഹൃത്ത് വെളിപ്പെടുത്തുന്നത്. കേയ്റ്റും മേഗനും തികച്ചും വ്യത്യസ്തരായ രണ്ട് സ്ത്രീകളാണെന്നും ഇവർക്ക് പൊതുവായ പ്രത്യേതകളില്ലെന്നും എന്നാൽ ഒരുമിച്ച് പോകാൻ ഇരുവരും ശ്രമിക്കുന്നുവെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്.
തങ്ങളുടെ ആദ്യ കുഞ്ഞ് സ്പ്രിങ് സീസണിൽ പിറക്കുന്നതിനോട് അനുബന്ധിച്ച് ഹാരിയും മേഗനും ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറിത്താമസിക്കാൻ പോകുന്നുവെന്ന കാര്യം ശനിയാഴ്ച കെൻസിങ്ടൺ പാലസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഹാരിയുടെ വിവാഹം കഴിയുന്നത് വരെ സഹോദരന്മാർ കൂട്ടുകാരെ പോലെ കഴിഞ്ഞിരുന്നവരാണെന്നും എന്നാൽ വിവാഹത്തിന് ശേഷം എല്ലാം മാറി മറിയുകയായിരുന്നുവെന്നുമാണ് കൊട്ടാരവുമായി ബന്ധപ്പെട്ട ഉറവിടം വെളിപ്പെടുത്തുന്നത്. എന്നാൽ ഹാരി വിവാഹിതനായി അച്ഛനാകാൻ പോകുന്ന സാഹചര്യത്തിൽ സ്വന്തം ഭാവി തീരുമാനിക്കുന്നത് നല്ല കാര്യമാണെന്നാണ് മറ്റൊരു ഉറവിടം പ്രതികരിച്ചിരിക്കുന്നത്.