- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡിൽനിന്നുള്ള അതിഥികൾ എത്തിക്കൊണ്ടിരിക്കുന്നു; ഉറ്റതോഴി മേഘൻ രാജകുമാരി എത്തുകയില്ല; പ്രിയങ്ക ചോപ്രയുടെ കല്യാണവിശേഷങ്ങൾ തീരാതെ വിദേശ മാധ്യമങ്ങൾ
അമേരിക്കൻ പോപ് ഗായകൻ നിക്ക് ജോനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ വിദേശമാധ്യമങ്ങളിലും. ഈയാഴ്ചയൊടുവിൽ ജയ്പുരിൽ നടക്കുന്ന വിവാഹച്ചടങ്ങിന് പ്രിയങ്കയുടെ ഉറ്റതോഴിയും ബ്രിട്ടീഷ് രാജകുമാരിയുമായ മേഘൻ മെർക്കലിന് എത്താനാകില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. ഗർഭിണിയായതിനാലാണ് മേഘൻ യാത്ര ഒഴിവാക്കിയതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘനും ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് പ്രിയങ്ക ലണ്ടനിൽ എത്തിയിരുന്നു. കുറച്ചുനാളത്തെ പ്രണയത്തിനുശേഷം ജൂലൈയിലാണ് പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരാകാൻ തീരുമാനിച്ചത്. വവാഹത്തിനായി പ്രിയങ്കയും നിക്കും ഇപ്പോൾത്തന്നെ ജയ്‌പ്പുരിലെത്തിയിട്ടുണ്ട്. വിവാഹത്തിന് ഹോളിവുഡിൽനിന്നുൾപ്പെടെ അതിഥികളെത്തുമെന്നാണ് കരുതുന്നത്. അവരെ സ്വീകരിക്കാനായി ഇരുവരും മുംബൈയിലും ജയ്‌പ്പുരും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിക്കിന്റെ മൂത്ത സഹോദരൻ ജോയ് ജോനാസും കാമുകിയും ഗെയിം ഓഫ് ത്രോൺസിലെ നായികയുമായ സോഫി ടേണറും മുംബൈയിലെത്തി. മറ്റൊരു സഹോദരനായ കെവിൻ ജ
അമേരിക്കൻ പോപ് ഗായകൻ നിക്ക് ജോനാസുമായുള്ള പ്രിയങ്ക ചോപ്രയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ വിദേശമാധ്യമങ്ങളിലും. ഈയാഴ്ചയൊടുവിൽ ജയ്പുരിൽ നടക്കുന്ന വിവാഹച്ചടങ്ങിന് പ്രിയങ്കയുടെ ഉറ്റതോഴിയും ബ്രിട്ടീഷ് രാജകുമാരിയുമായ മേഘൻ മെർക്കലിന് എത്താനാകില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ വിശേഷം. ഗർഭിണിയായതിനാലാണ് മേഘൻ യാത്ര ഒഴിവാക്കിയതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഘനും ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് പ്രിയങ്ക ലണ്ടനിൽ എത്തിയിരുന്നു.
കുറച്ചുനാളത്തെ പ്രണയത്തിനുശേഷം ജൂലൈയിലാണ് പ്രിയങ്കയും നിക്ക് ജോനാസും വിവാഹിതരാകാൻ തീരുമാനിച്ചത്. വവാഹത്തിനായി പ്രിയങ്കയും നിക്കും ഇപ്പോൾത്തന്നെ ജയ്‌പ്പുരിലെത്തിയിട്ടുണ്ട്. വിവാഹത്തിന് ഹോളിവുഡിൽനിന്നുൾപ്പെടെ അതിഥികളെത്തുമെന്നാണ് കരുതുന്നത്. അവരെ സ്വീകരിക്കാനായി ഇരുവരും മുംബൈയിലും ജയ്‌പ്പുരും വലിയ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിക്കിന്റെ മൂത്ത സഹോദരൻ ജോയ് ജോനാസും കാമുകിയും ഗെയിം ഓഫ് ത്രോൺസിലെ നായികയുമായ സോഫി ടേണറും മുംബൈയിലെത്തി. മറ്റൊരു സഹോദരനായ കെവിൻ ജോനാസും ഭാര്യ ഡാനിയേലയും വിവാഹത്തിനെത്തും. നിക്കിന്റെ മാതാപിതാക്കളായ കെവിൻ സീനിയറും ഡെനിസും ഓഗസ്റ്റിൽ മുംബൈയിലെത്തി പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു. വിവാഹച്ചടങ്ങിൽ മാതാപിതാക്കൾ പങ്കെടുക്കുന്നുണ്ട്.
വിവാഹത്തിനുമുമ്പുള്ള ചടങ്ങുകൾ മുംബൈയിലെ വീട്ടിൽ പൂർത്തിയായാതായാണ് റിപ്പോർട്ടുകൾ. പ്രിയങ്കയുടെ അമ്മ മധു ചോപ്രയും ബന്ധുക്കളും ജയ്‌പ്പുരിലെത്തിയിട്ടുണ്ട്. പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര അഞ്ചുവർഷം മുമ്പ് മരിച്ചു. പ്രിയങ്കയുടെ സഹോദരൻ സിദ്ദാർഥ് ചോപ്രയും ചടങ്ങിൽ പങ്കെടുക്കും.