- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യമാരിൽ കൈയടി നേടിയത് മെലാനിയ ട്രംപും ജൂലിയാന അവാദയും; ജി-20 യോഗത്തിനെത്തിയ രാഷ്ട്രത്തലവന്മാരുടെ ഭാര്യമാർ ഒരുമിച്ചപ്പോൾ നമ്മുടെ ഇന്ത്യക്കുമാത്രം പ്രതിനിധിയില്ലാതായല്ലോ!
രാഷ്ട്രത്തലവന്മാരുടെ സമ്മേളന വേദിയാണ് ജി-20 ഉച്ചകോടി. എന്നാൽ, അവിടെ ഓരോ രാജ്യത്തെയും പ്രഥമ വനിതകളും ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്. ബ്യൂണസ് ഐറിസിൽ ആരംഭിച്ച ജി-20 ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും അർജന്റീനയിലെ പ്രഥമ വനിത ജൂലിയാന അവാദയുമായിരുന്നു. ഓരോ രാജ്യത്തിന്റെയും പ്രഥമ വനിതമാർ സമ്മേളിച്ചപ്പോൾ, അവിടെ ഇന്ത്യക്ക് പ്രതിനിധിയില്ലാത്തത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗുച്ചി ഡിസൈൻ ചെയ്ത 4900 ഡോളർ വിലയുള്ള ഫ്‌ളോറൽ ഉടുപ്പണിഞ്ഞാണ് അമേരിക്കൻ പ്രഥമ വനിത മെലാനിയ സമ്മേളനത്തിലെത്തിയത്. അർജന്റീനാ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ പത്‌നി 44-കാരിയായ ജൂലിയാന വെള്ള മാക്‌സിയിലാണ് യോഗത്തിനെത്തിയത്. ബ്യൂണസ് ഐറിസിലെ വിയ്യ ഒക്കാംപോ മ്യൂസിയത്തിലാണ് പ്രഥമ വനിതകൾ ഒത്തുകൂടിയത്. ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ, കനേജിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭാര്യ പെങ് ലിയുവാൻ, യൂറോപ്യ
രാഷ്ട്രത്തലവന്മാരുടെ സമ്മേളന വേദിയാണ് ജി-20 ഉച്ചകോടി. എന്നാൽ, അവിടെ ഓരോ രാജ്യത്തെയും പ്രഥമ വനിതകളും ശ്രദ്ധാകേന്ദ്രമാകുന്നുണ്ട്. ബ്യൂണസ് ഐറിസിൽ ആരംഭിച്ച ജി-20 ഉച്ചകോടിയിൽ ശ്രദ്ധാകേന്ദ്രമായത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും അർജന്റീനയിലെ പ്രഥമ വനിത ജൂലിയാന അവാദയുമായിരുന്നു. ഓരോ രാജ്യത്തിന്റെയും പ്രഥമ വനിതമാർ സമ്മേളിച്ചപ്പോൾ, അവിടെ ഇന്ത്യക്ക് പ്രതിനിധിയില്ലാത്തത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഗുച്ചി ഡിസൈൻ ചെയ്ത 4900 ഡോളർ വിലയുള്ള ഫ്‌ളോറൽ ഉടുപ്പണിഞ്ഞാണ് അമേരിക്കൻ പ്രഥമ വനിത മെലാനിയ സമ്മേളനത്തിലെത്തിയത്. അർജന്റീനാ പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ പത്‌നി 44-കാരിയായ ജൂലിയാന വെള്ള മാക്‌സിയിലാണ് യോഗത്തിനെത്തിയത്. ബ്യൂണസ് ഐറിസിലെ വിയ്യ ഒക്കാംപോ മ്യൂസിയത്തിലാണ് പ്രഥമ വനിതകൾ ഒത്തുകൂടിയത്.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് മാക്രോൺ, കനേജിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭാര്യ സോഫി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഭാര്യ പെങ് ലിയുവാൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിന്റെ ഭാര്യ മൽഗോർസാറ്റ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ഭാര്യ കിം ജുങ് സൂക്ക്, സിംഗപ്പുർ പ്രധാനമന്ത്രി ലീ സിയേൻ ലൂങ്ങിന്റെ ഭാര്യ ഹോ ചിങ്, തുർക്കി പ്രസിഡന്റ് റെസീപ് തായിപ് ഉർദുഗന്റെ ഭാര്യ എമിൻ ഉർദൂഗൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ ഭാര്യ അക്കി അബെ, ഇൻഡോനേഷ്യൻ വൈസ് പ്രസിഡന്റ് യൂസുഫ് കല്ലായുടെ ഭാര്യ മുഫിദ കല്ലാ എന്നിവരാണ് സമ്മേളനത്തിന്റെ ഭാഗമായി ഒത്തുകൂടിയത്.
രണ്ടുദിവസത്തെ ജി-20 ഉച്ചകോടിയുടെ ഭാഗമായി വ്യാഴാഴ്ച മുതൽക്കാണ് രാഷ്ട്രത്തലവന്മാരും പത്‌നിമാരും ബ്യൂണസ് ഐറിസിലെത്തിത്തുടങ്ങിയത്. ഡൊണാൾഡ് ട്രംപിനൊപ്പം റാൽഫ് ലോറേൻ ലെതർ കോട്ടണിഞ്ഞാണ് മെലാനിയ എത്തിയത്. വെള്ള ബ്ലേസറും അതിന് യോജിക്കുന്ന സ്‌കേർട്ടുമാണ് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ഭാര്യ ബ്രിജിറ്റ് ധരിച്ചിരുന്നത്. രാഷ്ട്രത്തലവന്മാരെ അർജന്റീനാ പ്രസിഡന്റ് മൗറീഷ്യോ മാക്രിയും പ്രഥമ വനിത ജൂലിയാന അവാദയും ചേർന്നാണ് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സ്വീകരിച്ചത്.