- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് ജോർജ് ചാപ്പലിലെ പഴയ മണം പിടിക്കാത്ത മേഘൻ എയർ ഫ്രഷ്‌നേഴ്‌സ് ഓർഡർ ചെയ്തു; വർഷങ്ങളായി രാജ്ഞിക്ക് മണം സഹിക്കാമെങ്കിൽ പുതുപ്പെണ്ണും സഹിക്കട്ടെയെന്ന് ബക്കിങ്ങാം പാലസ്; കല്യാണത്തിന് മുമ്പേ മേഘനും രാജകുടുംബവും ഉടക്കുതുടങ്ങിയതായി റിപ്പോർട്ട്
വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോരുത്തർക്കും അവരുടെ വിവാഹം ഏറ്റവും മികച്ച രീതിയിലാകണമെന്നും ആഗ്രഹമുണ്ടാകും. ഹാരി രാജകുമാരനുമായുള്ള വിവാഹം ഉറപ്പിക്കുമ്പോൾ മുതൽ മേഘൻ മെർക്കലും ഇതൊക്കെത്തന്നെയാണ് സ്വപ്‌നം കണ്ടിരുന്നത്. എന്നാൽ, സ്വർഗസമാനമായ തന്റെ വിവാഹ വേദിയിൽ മേഘന് പിടിക്കാതെ വന്നത് ഒറ്റക്കാര്യമേയുള്ളൂ. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ മണം. പാരമ്പര്യത്തെയും പ്രതാപത്തെയും മുരുകെപ്പിടിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന് താങ്ങാവുന്നതിലേറെയായിരുന്നു ഇത്. 15-ാം നൂറ്റാണ്ടിൽ പണിതീർത്ത ചാപ്പൽ അവരുടെ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്. പരിപാവനമായി കരുതപ്പെടുന്ന ചാപ്പലിനുള്ളിലെ മണം പിടിക്കാത്ത പുതുപ്പെണ്ണ്, തന്റെ അതിഥികൾ വരുന്നതിനുമുമ്പ് അവിടെ എയർ ഫ്രഷ്‌നറുപയോഗിച്ച് വൃത്തിയാക്കണമെന്നാവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പുതുപ്പെണ്ണിന്റെ ആവശ്യത്തോട് ബക്കിങ് പാലസ് മുഖം തിരിച്ചുവെന്നും സൂചനയുണ്ട്. ചാപ്പൽ രാാജ്ഞി പ്രാർത്ഥനയ്ക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ഇടമാ
വിവാഹം സ്വർഗത്തിൽ നടക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഓരോരുത്തർക്കും അവരുടെ വിവാഹം ഏറ്റവും മികച്ച രീതിയിലാകണമെന്നും ആഗ്രഹമുണ്ടാകും. ഹാരി രാജകുമാരനുമായുള്ള വിവാഹം ഉറപ്പിക്കുമ്പോൾ മുതൽ മേഘൻ മെർക്കലും ഇതൊക്കെത്തന്നെയാണ് സ്വപ്‌നം കണ്ടിരുന്നത്. എന്നാൽ, സ്വർഗസമാനമായ തന്റെ വിവാഹ വേദിയിൽ മേഘന് പിടിക്കാതെ വന്നത് ഒറ്റക്കാര്യമേയുള്ളൂ. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിനുള്ളിലെ മണം.
പാരമ്പര്യത്തെയും പ്രതാപത്തെയും മുരുകെപ്പിടിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തിന് താങ്ങാവുന്നതിലേറെയായിരുന്നു ഇത്. 15-ാം നൂറ്റാണ്ടിൽ പണിതീർത്ത ചാപ്പൽ അവരുടെ പാരമ്പര്യത്തിന്റെ മകുടോദാഹരണമാണ്. പരിപാവനമായി കരുതപ്പെടുന്ന ചാപ്പലിനുള്ളിലെ മണം പിടിക്കാത്ത പുതുപ്പെണ്ണ്, തന്റെ അതിഥികൾ വരുന്നതിനുമുമ്പ് അവിടെ എയർ ഫ്രഷ്‌നറുപയോഗിച്ച് വൃത്തിയാക്കണമെന്നാവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ, പുതുപ്പെണ്ണിന്റെ ആവശ്യത്തോട് ബക്കിങ് പാലസ് മുഖം തിരിച്ചുവെന്നും സൂചനയുണ്ട്.
ചാപ്പൽ രാാജ്ഞി പ്രാർത്ഥനയ്ക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ഇടമാണെന്നും രാജ്ഞിക്ക് അവിടുത്തെ മണത്തെക്കുറിച്ച് യാതൊരു പരാതിയുമില്ലെന്നും കൊട്ടാരം ചൂണ്ടിക്കാട്ടി. 1475 മുതൽ ബ്രി്ട്ടീഷ് രാജകുടുംബം ഉപയോഗിച്ചുവരുന്ന ചാപ്പലാണിത്. അവർക്കൊന്നും കുഴപ്പമില്ലാത്ത ചാപ്പലിന്റെ മണം മേഘനുവേണ്ടി മാറ്റാനാവില്ലെന്നും കൊട്ടാരം തീരുമാനിച്ചതായും കൊട്ടാരം വൃത്തങ്ങൾ പറയുന്നു. മെയ് 19-നായിരുന്നു ഹാരിയും മേഘനുമായുള്ള വിവാഹം ഇവിടെ നടന്നത്.
വിവാഹത്തിനുശേഷവും കൊട്ടാരത്തിൽ മേഘൻ അത്ര സ്വീകാര്യയല്ലെന്നാണ് സൂചനകൾ. കെൻസിങ്ടൺ പാലസിൽനിന്ന് അടുത്തവർഷമാദ്യം മേഘനും ഹാരിയും വിൻഡ്‌സറിലെ ഫ്രോഗ്മർ കോട്ടേജിലേക്ക് താമസം മാറ്റുകയാണെന്ന് അറിയിച്ചിരുന്നു. ഉത്തരവുകൾ അടിച്ചേൽപ്പിക്കുന്ന മേഘന്റെ സ്വഭാവം കൊട്ടാരം ജീവനക്കാർക്കിടയിലും അതൃപ്തിയുണ്ടാക്കിയെന്നും സൂചനകളുണ്ട്. മേഘന് എന്താണോ വേണ്ടത്, അത് കിട്ടിയിരിക്കണം എന്ന നിലപാടാണ് ഹാരിയും ജീവനക്കാരോട് സ്വീകരിക്കുന്നത്.
ചാപ്പലിൻ എയർ ഫ്രഷ്‌നേഴ്‌സ് ഉപയോഗിക്കണമെന്ന അഭ്യർത്ഥന കെൻസിങ്ടൺ പാലസിലെ മേഘന്റെ ഓഫീസിൽനിന്നാണ് വന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ സ്വന്തം നിലയ്ക്കാണ് ഹാരിയും മേഘനും ഒരുക്കിയിരുന്നത്. എന്നാൽ, ചാപ്പലിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തണമെങ്കിൽ കൊട്ടാരത്തിന്റെ, പ്രത്യേകിച്ച് രാജ്ഞിയുടെ അനുമതി ആവശ്യമായിരുന്നു. ഒട്ടേറെ രാജകീയ വിവാഹങ്ങളും വിക്ടോറിയ രാജ്ഞിയടക്കം പത്ത് ഭരണാധികാരികളുടെ സ്മാരകങ്ങളും നിലകൊള്ളുന്നതാണ് ചാപ്പൽ.