- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസയില്ലാതെ തങ്ങുന്നവരെയും വിസ നിരസിക്കപ്പെട്ട അഭയാർത്ഥികളെയും വിദേശ ക്രിമിനലുകളെയും ഇനി ഒറ്റപ്പെട്ട ദ്വീപിൽ തടവിൽ പാർപ്പിക്കും; പാർപ്പിക്കുന്നത് ആർക്കും എത്തിപ്പെടാൻ കഴിയാത്ത 17 ഏക്കർ വിജനമായ ദ്വീപിൽ; ഡെന്മാർക്കിന്റെ വലത് വംശീയ സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടി മനുഷ്യാവകാശ പ്രവർത്തകർ
ഡെന്മാർക്കിലെത്തുന്ന വിദേശകുറ്റവാളികൾക്ക് ഇനി നരകതുല്യമായ യാതന അനുഭവിക്കേണ്ടി വരുമെന്നുറപ്പായി. ഇവിടെ വിസയില്ലാതെ തങ്ങുന്നവരെയും വിസ നിരസിക്കപ്പെട്ട അഭയാർത്ഥികളെയും വിദേശ ക്രിമിനലുകളെയും ഇനി സ്റ്റെഗ് ഉൾക്കടലിലുള്ള ഒറ്റപ്പെട്ട ദ്വീപായ ലിൻധോളമിൽ തടവിൽ പാർപ്പിക്കാനാണ് ഡെന്മാർക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആർക്കും എത്തിപ്പെടാൻ കഴിയാത്ത 17 ഏക്കർ വിജനമായ ദ്വീപിലാണ് ഇത്തരം കുറ്റവാളികൾക്ക് തടവറി ഒരുക്കിയിരിക്കുന്നത്. ഡെന്മാർക്കിന്റെ വലത് വംശീയ സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടിയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയും മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുമുണ്ട്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരമാണ് ഈ ദ്വീപിൽ ക്രിമിനലുകൾക്കായി ഏകാന്ത തടവറി സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്രിമിനലുകളെ ഈ ദ്വീപിൽ താമസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് സെന്റർ റൈറ്റ് പാർട്ടി വെൻസ്ട്രെയിലെ ധനകാര്യ മന്ത്രിയായ ക്രിസ്റ്റ്യൻ ജെൻസൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഡാനിഷ് മെയിൻലാൻഡിൽ നിന്നും ഒ
ഡെന്മാർക്കിലെത്തുന്ന വിദേശകുറ്റവാളികൾക്ക് ഇനി നരകതുല്യമായ യാതന അനുഭവിക്കേണ്ടി വരുമെന്നുറപ്പായി. ഇവിടെ വിസയില്ലാതെ തങ്ങുന്നവരെയും വിസ നിരസിക്കപ്പെട്ട അഭയാർത്ഥികളെയും വിദേശ ക്രിമിനലുകളെയും ഇനി സ്റ്റെഗ് ഉൾക്കടലിലുള്ള ഒറ്റപ്പെട്ട ദ്വീപായ ലിൻധോളമിൽ തടവിൽ പാർപ്പിക്കാനാണ് ഡെന്മാർക്ക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആർക്കും എത്തിപ്പെടാൻ കഴിയാത്ത 17 ഏക്കർ വിജനമായ ദ്വീപിലാണ് ഇത്തരം കുറ്റവാളികൾക്ക് തടവറി ഒരുക്കിയിരിക്കുന്നത്. ഡെന്മാർക്കിന്റെ വലത് വംശീയ സർക്കാരിന്റെ തീരുമാനത്തിൽ ഞെട്ടിയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയും മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുമുണ്ട്.
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരമാണ് ഈ ദ്വീപിൽ ക്രിമിനലുകൾക്കായി ഏകാന്ത തടവറി സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ക്രിമിനലുകളെ ഈ ദ്വീപിൽ താമസിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് സെന്റർ റൈറ്റ് പാർട്ടി വെൻസ്ട്രെയിലെ ധനകാര്യ മന്ത്രിയായ ക്രിസ്റ്റ്യൻ ജെൻസൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഡാനിഷ് മെയിൻലാൻഡിൽ നിന്നും ഒന്നര മൈൽ അകലത്താണീ ഏകാന്ത ദ്വീപ് സ്ഥിതി ചെയ്യുന്നത്.
അസൈലം നിഷേധിക്കപ്പെട്ട വിദേശികളെയും കുറ്റം ചുമത്തപ്പെട്ടവരെങ്കിലും നാട് കടത്താൻ അനുമതിയില്ലാത്തവരെയും മറ്റ് വിദേശ
കുറ്റവാളികളെയുമായിരിക്കും ഈ ദ്വീപിലെ തടവറയിലേക്ക് അയക്കുകയെന്നും സർക്കാർ വെളിപ്പെടുത്തുന്നു. തീവ്ര വലതു വംശീയ കക്ഷിയായ ഡാനിഷ് പീപ്പിൾസ് പാർട്ടി അഥവാ ഡികെയിൽ നിന്നും പിന്തുണ ലഭിച്ചതിനെ തുടർന്നാണ് ഈ തടവറ തയ്യാറാക്കുന്നതിനുള്ള ഫണ്ടുറപ്പായിരിക്കുന്നത്. പുതിയ പോളിസിയെക്കുറിച്ച് ഡികെ ഇത് സംബന്ധിച്ച കാർട്ടൂൺ സഹിതം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇത്തരം ക്രിമിനലുകൾക്ക് ഡെന്മാർക്കിൽ യാതൊന്നും ചെയ്യാനില്ലാത്തതിനാൽ അവരെ ഇവിടെ പാർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഡികെ ട്വീറ്റ് ചെയ്തിരിക്കുന്നു.
ഇവരെ ഡെന്മാർക്കിൽ നിന്നും നാട് കടത്താൻ സാഹചര്യമുണ്ടാകുന്നത് വരെ ഇത്തരക്കാരെ ഈ ദ്വീപിൽ പാർപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഡികെ വെളിപ്പെടുത്തുന്നു. ഇവരെ ഇവിടെ നിരന്തരം നിരീക്ഷിക്കുന്നതിനായി സദാസമയവും കടുത്ത പൊലീസ് സംവിധാനവും ഏർപ്പെടുത്തുന്നതാണ്. ഈ ദ്വീപിലേക്ക് ഒരാളെ ബോട്ടിൽ കൊണ്ടു പോകുന്ന കാർട്ടൂൺ ചിത്രം സഹിതമാണ് ഡികെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ കാർട്ടൂൺ തികഞ്ഞ വംശീയത തുളുമ്പുന്നതാണെന്നാണ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ കുടിയേറ്റ വിരുദ്ധർ പുതിയ പോളിസിയെ സ്തുതിച്ചിട്ടുമുണ്ട്. ഈ ദ്വീപിലേക്കും അവിടെ നിന്ന് തിരിച്ചും ഫെറി സർവീസുണ്ടാകുമെന്നാണ് ക്രിസ്റ്റ്യൻ ജെൻസൻ പറയുന്നത്.