- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടിയിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ; സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയ ആത്മഹത്യാ കുറിപ്പുകളിൽ സി പി എം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; ആരോപണവിധേയനായ വാസുവിന്റെ നേരെ കല്ലേറ്
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പിയൂണായ തലപ്പുഴ 44 ശാലിനിനിവാസിൽ അനിൽകുമാർ (48) ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ. ഡിസംബർ ഒന്നിന് ശനിയാഴ്ച ഉച്ചയോടെയാണ് അനിൽകുമാറിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കണ്ടെടുത്ത അഞ്ച് ആത്മഹത്യാകുറിപ്പുകളാണ് മരണം സംബന്ധിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ആ കുറിപ്പുകളെല്ലാം തന്റേതാണെന്ന് ഉറപ്പിക്കാൻ അനിൽകുമാർ ഓരോ കത്തുകളിലും സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു. തവിഞ്ഞാല് സർവ്വീസ് സഹതകണ ബാങ്ക് പ്രസിഡന്റും, സി പി എം ഏരിയാകമ്മിറ്റി അംഗവുമായ പി വാസുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനിൽകുമാർ ആത്മഹത്യാകുറിപ്പിലൂടെ നടത്തിയിരിക്കുന്നത്. കത്ത് പുറത്തുവന്നതോടെ ജനകീയസമിതിയുടെ നേതൃത്വത്തിൽ നിരവധി പേർ സംഘടിച്ച് തലപ്പുഴയിൽ ഞായറാഴ്ച രാത്രി പ്രകടനം നടത്തി. ആരോപണവിധേയനായ വാസുവിന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തിന്റെ ജോലി സംബന്ധമായി നേരിട്ട പ്രതിസന്ധികളു
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പിയൂണായ തലപ്പുഴ 44 ശാലിനിനിവാസിൽ അനിൽകുമാർ (48) ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ. ഡിസംബർ ഒന്നിന് ശനിയാഴ്ച ഉച്ചയോടെയാണ് അനിൽകുമാറിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് കണ്ടെടുത്ത അഞ്ച് ആത്മഹത്യാകുറിപ്പുകളാണ് മരണം സംബന്ധിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്. ആ കുറിപ്പുകളെല്ലാം തന്റേതാണെന്ന് ഉറപ്പിക്കാൻ അനിൽകുമാർ ഓരോ കത്തുകളിലും സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.
തവിഞ്ഞാല് സർവ്വീസ് സഹതകണ ബാങ്ക് പ്രസിഡന്റും, സി പി എം ഏരിയാകമ്മിറ്റി അംഗവുമായ പി വാസുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനിൽകുമാർ ആത്മഹത്യാകുറിപ്പിലൂടെ നടത്തിയിരിക്കുന്നത്. കത്ത് പുറത്തുവന്നതോടെ ജനകീയസമിതിയുടെ നേതൃത്വത്തിൽ നിരവധി പേർ സംഘടിച്ച് തലപ്പുഴയിൽ ഞായറാഴ്ച രാത്രി പ്രകടനം നടത്തി. ആരോപണവിധേയനായ വാസുവിന്റെ വീടിന് നേരെ കല്ലേറുമുണ്ടായി. കണ്ടാലറിയുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തിന്റെ ജോലി സംബന്ധമായി നേരിട്ട പ്രതിസന്ധികളും ബാധ്യതകളുമെല്ലാമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ബാങ്കിലെ വളവിതരണവും മറ്റുമായി ലക്ഷങ്ങളുടെ ബാധ്യതയുണ്ടായെന്നും അതിന്റെ കാരണം ബാങ്ക് പ്രസിഡന്റ് കൂടിയായ പി വാസുവാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരായ മാർഗ്ഗത്തിലൂടെയല്ലാതെ വാസുവും മറ്റും വരുത്തുവെച്ച സാമ്പത്തിക ബാധ്യത തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനാൽ തനിക്ക് മുന്നോട്ട് പോകാനുള്ള ആത്മധൈര്യമില്ലെന്നും കത്തിൽ എഴുതിയിട്ടുണ്ട്. സിപിഎം ലോക്കൽ സെക്രട്ടറി, ഭാര്യ ബിന്ദു, സുഹൃത്തുക്കൾ എന്നിവർക്കെല്ലാം അനിൽ കത്തെ ഴുതിവെച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽമീഡിയിൽ പ്രചരിക്കുന്ന ആത്മഹത്യാകുറിപ്പുകൾ തങ്ങളുടെ കൈവശമില്ലെന്നാണ് പൊലീസ് പറയുന്നത്.
തലപ്പുഴ 44 ബ്രാഞ്ച് കമ്മിറ്റിയംഗമാണ് മരിച്ച അനിൽകുമാർ. സംഭവം വിവാദമായതോടെ സിപിഎം മാനന്തവാടി ഏരിയാകമ്മിറ്റി പത്രക്കുറിപ്പിറക്കി. അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദൗർഭാഗ്യകാര്യമാണെന്നും മരണത്തിനു കാരണമായി ചില കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആത്മഹത്യ കുറിപ്പെന്ന നിലയിൽ ഏതാനും കത്തുകൾ നവ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടെന്നും എന്നാൽ ഇതുവരെ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി വ്യക്തമാക്കി. എന്തിന്റെ പേരിൽ ആയാലും ഒരു വ്യക്തിയുടെ വീട് ആക്രമിക്കുന്നത് അപലപനീയമാണ്. പാർട്ടി ഏരിയാ കമ്മിറ്റി അംഗമായ വാസു എന്തെങ്കിലും രീതിയിൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി സംരക്ഷിക്കില്ല. ഇത് സംബന്ധിച്ച് പാർട്ടി അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.