ന്തരിച്ച മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷ് അഥവാ സീനിയർ ബുഷിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മുൻ പ്രസിഡന്റുമാരും ഭാര്യമാരും എത്തിച്ചേർന്നു. ബരാക് ഒബാമയും ഭാര്യ മിഷേലും ബിൽ ക്ലിന്റണും ഭാര്യ ഹില്ലാരി ക്ലിന്റണും മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്നു. ഇതിന് പുറമെ ഇവർക്കൊപ്പം ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപു ഭാര്യ മെലാനിയയും സന്നിഹിതരായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിച്ചിരുന്ന ഹില്ലാരി ക്ലിന്റൺ അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ലെന്നത് വൻ വാർത്താ പ്രാധാന്യമാണ് നേടിയിരിക്കുന്നത്.

ക്ലിന്റനും ഒബാമയും കൈകൊടുത്തിട്ടും ട്രംപിന്റെ മുഖത്ത് പോലും ഹില്ലാരി നോക്കിയില്ലെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ സാമീപ്യമുണ്ടായപ്പോഴെല്ലാം ഹില്ലാരി മുഖം കനപ്പിക്കുന്നത് കാണാമായിരുന്നു. സീനിയർ ബുഷിന്റെ സംസ്‌കാരം കഴിയുന്നതിന് മുമ്പ് തന്നെ ട്രംപും ഭാര്യയും സ്ഥലം വിടുകയും ചെയ്തിരുന്നു.എന്തായാലും സംസ്‌കാര സമയത്തുണ്ടായ ഈ കാഴ്ചകൾ വളരെ കൗതുകകരമാണ്. ട്രംപും ഭാര്യയും മുൻനിരയിൽ ഇരിക്കാനെത്തിയപ്പോൾ മറ്റുള്ളവർ മാനിച്ചെങ്കിലും ഹില്ലാരി അവരെ കണ്ട ഭാവം നടിക്കാതെ തീർത്തും അവഗണിച്ചിരുന്നുവെന്നാണ് വീഡിയോയും ഫോട്ടോയും വെളിപ്പെടുത്തുന്നത്.

ട്രംപും മെലാനിയയും സീറ്റുകളിൽ വന്നിരിക്കുമ്പോൾ ഹില്ലാരി നേരെ തുറിച്ച് നോക്കിയിരിക്കുകയായിരുന്നു ചെയ്തിരുന്നത്. ട്രംപ് ഒബായ്ക്കും പത്നിക്കും കൈകൊടുത്തിരുന്നു. മെലാനിയ ഒബാമമാർക്കും ബിൽ ക്ലിന്റണും മാത്രമാണ് കൈ കൊടുത്തത്. വാഷിങ്ടൺ നാഷണൽ കത്തീഡ്രലിലേക്ക് മുൻ പ്രസിഡന്റിന്റെ മൃതദേഹമെത്തുന്നതും കാത്തായിരുന്നു ഇവർ മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്നത്. ബിൽ ക്ലിന്റണും ഹില്ലാരിയും ട്രംപിനും മെലാനിയക്കും രണ്ട് സീറ്റകലെ മാത്രമായിരുന്നു ഇരുന്നതെങ്കിലും ഹില്ലാരി ട്രംപിനെ തീർത്തും അവഗണിക്കുകയായിരുന്നു.

ആദ്യ നിരയിലെ ആദ്യ സീറ്റിലായിരുന്നു ട്രംപ് ഇരുന്നത്.തുടർന്ന് അടുത് സീറ്റിൽ മെലാനിയയും സ്ഥാനം പിടിച്ചു. തുടർന്ന് അടുത്ത് സീറ്റിൽ ഒബാമയും മിഷേലുമായിരുന്നു ഇരുന്നത്. അതിനടുത്ത സീറ്റുകളിലായിരുന്നു ബിൽ ക്ലിന്റനും ഹില്ലാരിയും ഉപവിഷ്ടരായത്. തന്റെ പിതാവിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയ ഈ വിശിഷ്ടാതിഥികളെ മുൻ പ്രസിഡന്റായ ജോർജ് ഡബ്ല്യൂ ബുഷ് ഹസ്തദാനം ചെയ്യുന്നതും കാണാമായിരുന്നു.മറ്റൊരു മുൻ പ്രസിഡന്റായ ജിമ്മി കാർട്ടറും ഭാര്യ റോസലിൻ കാർട്ടറും പരിപാടിക്കെത്തിയിരുന്നു. ട്രംപിന്റെ അധികാരമേൽക്കൽ ചടങ്ങിന് ശേഷം മുൻ പ്രസിഡന്റുമാരും ഭാര്യമാരും ഒത്ത് ചേർന്ന പരിപാടി ഇതാദ്യമായിട്ടായിരുന്നുവെന്ന പ്രത്യേകതയും ഇന്നലത്തെ ചടങ്ങിനുണ്ട്.

മുൻ പ്രസിഡന്റിന്റെ മൃതദേഹം കത്തീഡ്രലിൽ എത്തിയ ഉടൻ ട്രംപും ഭാര്യയും സ്ഥലം വിട്ടതും ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. അതായത് ഇന്നലെ ഉച്ചയ്ക്ക് 1.14ന് തന്നെ ട്രംപും മെലാനിയയും കത്തീഡ്രൽ വിട്ടിരുന്നു. തുടർന്ന് 1.25ന് ട്രംപ് വൈറ്റ് ഹൗസിലെത്തുകയും ചെയ്തു. ഹില്ലാരിയുമായും തന്റെ മുൻഗാമികളായി പ്രസിഡന്റുമാരുമായും സംസാരിക്കുന്നത് ഒഴിവാക്കുന്നതിനാണ് ട്രംപ് നേരത്തെ സ്ഥലം വിട്ടതെന്നും സൂചനയുണ്ട്. 2016ലെ വാശിയേറിയ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപും ഹില്ലാരിയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന വിധത്തിലുള്ള ശക്തമായ പ്രചാരണമായിരുന്നു നടത്തിയിരുന്നത്.

അത് അവരുടെ വ്യക്തിബന്ധങ്ങളെ വരെ ഉലച്ചിരിക്കുന്നുവെന്നാണ് ഇന്നലത്തെ ഹില്ലാരിയുടെ പെരുമാറ്റത്തിൽ നിന്നും വ്യക്തമായിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.