- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തുകൊണ്ടാണ് ചില പുരുഷന്മാരുടെ ലൈംഗികാവയവം തീരെ ചെറുതായിരിക്കുന്നത്...?അമ്മ ഫ്രൈയിങ് പാൻ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്താൽ കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ വലുപ്പം കുറയുമെന്ന് പഠന റിപ്പോർട്ട്
തങ്ങളുടെ ലൈംഗികാവയവത്തിന് നീളം കുറവാണെന്ന് പരിതപിക്കുന്ന ചില പുരുഷന്മാരുണ്ട്. അമ്മ ഫ്രൈയിങ് പാൻ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ നീളം കുറയുമെന്നാണ് ഏറ്റവും പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. നോൺ-സ്റ്റിക്ക് ഫ്രൈയിങ് പാനിലെയും ഫുഡ് പാക്കേജിംഗിലെയും രാസവസ്തുക്കളുമായി ഗർഭിണിയായ സ്ത്രീ അമിതമായി ഇടപഴകുന്നത് ഗർഭത്തിലുള്ള ആൺകുഞ്ഞിന്റെ ലൈംഗികാവയവത്തിന്റെ വലുപ്പത്തെ കുറയ്ക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. പിഎഫ്സിഎസ് എന്നറിയപ്പെടുന്ന രാസവസ്തുക്കളാണ് പുരുഷ ഹോർമോണുകളിൽ ഇടപെട്ട് ഈ വിഷമാവസ്ഥയ്ക്ക് കാരണമായിത്തീരുന്നത്. അതായത് ഉയർന്ന അളവിലുള്ള പിഎഫ്സിഎസുകളുമായി അടുത്തിടപഴകുന്നതോടെ ഗർഭസ്ഥ ശിശുവിന്റെ ലിംഗവളർച്ച ചുരുങ്ങുകയാണ് ചെയ്യുന്നത്. അമിതമായ മലിനീകരണഭീഷണിയുള്ള ഇടങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ ലിംഗത്തിൻ അങ്ങനെയല്ലാത്തവരുടെ ലിംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.25
തങ്ങളുടെ ലൈംഗികാവയവത്തിന് നീളം കുറവാണെന്ന് പരിതപിക്കുന്ന ചില പുരുഷന്മാരുണ്ട്. അമ്മ ഫ്രൈയിങ് പാൻ ധാരാളം ഉപയോഗിക്കുകയോ ഫുഡ് പാക്കേജ് കൈകാര്യം ചെയ്യുകയോ വാട്ടർ പ്രൂഫ് വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്താൽ വയറ്റിലുള്ള കുഞ്ഞിന്റെ ലൈംഗികാവയവത്തിന് അരയിഞ്ച് വരെ നീളം കുറയുമെന്നാണ് ഏറ്റവും പുതിയ ഗവേഷണം കണ്ടെത്തിയിരിക്കുന്നത്. നോൺ-സ്റ്റിക്ക് ഫ്രൈയിങ് പാനിലെയും ഫുഡ് പാക്കേജിംഗിലെയും രാസവസ്തുക്കളുമായി ഗർഭിണിയായ സ്ത്രീ അമിതമായി ഇടപഴകുന്നത് ഗർഭത്തിലുള്ള ആൺകുഞ്ഞിന്റെ ലൈംഗികാവയവത്തിന്റെ വലുപ്പത്തെ കുറയ്ക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.
പിഎഫ്സിഎസ് എന്നറിയപ്പെടുന്ന രാസവസ്തുക്കളാണ് പുരുഷ ഹോർമോണുകളിൽ ഇടപെട്ട് ഈ വിഷമാവസ്ഥയ്ക്ക് കാരണമായിത്തീരുന്നത്. അതായത് ഉയർന്ന അളവിലുള്ള പിഎഫ്സിഎസുകളുമായി അടുത്തിടപഴകുന്നതോടെ ഗർഭസ്ഥ ശിശുവിന്റെ ലിംഗവളർച്ച ചുരുങ്ങുകയാണ് ചെയ്യുന്നത്. അമിതമായ മലിനീകരണഭീഷണിയുള്ള ഇടങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ ലിംഗത്തിൻ അങ്ങനെയല്ലാത്തവരുടെ ലിംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ 1.25 സെമീ നീളവും 6.3 ശതമാനം വണ്ണവും കുറവായിരിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. ഗർഭാവസ്ഥയിൽ വച്ച് മാത്രമല്ല കുഞ്ഞുങ്ങളെ പിഎഫ്സിഎസ് സ്വാധീനിക്കുകയെന്നും മറിച്ച് കൗമാരപ്രായത്തിലും ഇത് പ്രതികൂല ഫലമുണ്ടാക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ദോഷകരമായി വർത്തിക്കുന്ന കെമിക്കലുകൾ വാട്ടർപ്രൂഫ് വസ്ത്രങ്ങളിലും ഭക്ഷ്യപദാർത്ഥങ്ങളിലുള്ള ഗ്രീസ്പ്രൂഫ് പാക്കേജിംഗിലും കാണാമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ടെസ്റ്റോസ്റ്റെറോൺ ലെവലിനെ കുറയ്ക്കുകയും ചെയ്യുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാദുവയിലെ ഗവേഷകരാണ് ഈ നിർണായകമായ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ശരാശരി 18 വയസുള്ള 383 പുരുഷന്മാരുടെ ലിംഗത്തിന്റെ അളവിനെ കണക്കാക്കിയും നിരീക്ഷിച്ചുമാണ് ഗവേഷകർ ഈ നിഗമനങ്ങളിലെത്തിയിരിക്കുന്നത്.
ലോകത്തിൽ ഏറ്റവും കൂടുൽ പിഎഫ്സിഎസ് മലിനീകരണമുള്ള നാലിടങ്ങളിലൊന്നാണ് വെനീസിനടുത്തുള്ള പാദുവ. ഇവിടുത്തെ ടെഫ്ലോൻ കോട്ടിങ് യൂണിറ്റിന് വേണ്ടിയാണ് ഇത് പരിധി വിട്ട് ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ വ്യവസായം ഇവിടെ 2013ൽ പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. പെർഫ്ലൂറോൽകിൽ കോമ്പൗണ്ട്സ് എന്നാണീ രാസവസ്തുക്കൾ ഔദ്യോഗികമായി അറിയപ്പെടുന്നത്. നെതർലാൻഡ്സിലെ ഡോർഡ്രെച്ട്ട്, ചൈനയിലെ ഷാൻഡോൻഗ്, യുഎസിലെ വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിലും ഈ രാസവസ്തുക്കളുടെ പരിധി വിട്ട സാന്നിധ്യമുണ്ട്.
ഈ രാസവസ്തുക്കൾ രക്തചംക്രമണത്തിലെത്തുന്നതിന്റെ ഫലമായി ശരീരത്തിലുപയോഗിക്കുന്ന പുരുഷ ലൈംഗിക ഹോർമോണിനെ കുറയ്കകുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ആത്യന്തികമായി പുരുഷവന്ധ്യതയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.