- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പിൽ വീഴ്‌ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രം...! പ്രിയങ്ക ചോപ്രയെ വംശീയമായി അധിക്ഷേപിച്ച് ഭർത്താവ് നിക്ക് ജോനാസിനെ കുഴിയിൽ ചാടിച്ചതിനെ വിമർശിച്ച് അമേരിക്കൻ മാസികയിൽ ലേഖനം
അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചതിനെ വംശീയപരമായി അധിക്ഷേപിച്ച് യുഎസ് മാസികയായ ദി കട്ട് ലേഖനമെഴുതിയതിലുള്ള പ്രതിഷേധം ശക്തമാകുന്നു. പത്ത് വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പിൽ വീഴ്‌ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രമാണെന്നാണ് ഈ മാസി ആരോപിച്ചിരിക്കുന്നത്. ഭർത്താവ് നിക്ക് ജോനാസിനെ കുഴിയിൽ ചാടിക്കുകയായിരുന്നു പ്രിയങ്ക ചെയ്തതെന്നും മാസിക വിമർശിക്കുന്നു. ' മോഡേൺ ഡേ സ്‌കാം ആർട്ടിസ്റ്റ്' എന്ന പേരിലായിരുന്നു ഈ മാസി പ്രിയങ്കയ്ക്കെതിരെ ലേഖനം എഴുതിയിരുന്നത്. ഈ ലേഖനം വൻ വിവാദമായതോടെ മാസികയുടെ വെബ്സൈറ്റിൽ നിന്നും ഈ ലേഖനം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വൻ വിമർശനം ഉയർത്തിക്കൊണ്ട് ഇത് പ്രചരിക്കുകയാണ്. ഈ ലേഖനത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ജോനാസിന്റെ സഹോദരൻ ജോയും അദ്ദേഹത്തിന്റെ ഭാര്യയായ സോഫി ടേണറും മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. ഈ ലേഖനം തീർത്തും അനുചിതവും മര്യാദയില്ലാത്തതുമാണെന്നാണ് ലേഖനം പുറത്ത്
അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചതിനെ വംശീയപരമായി അധിക്ഷേപിച്ച് യുഎസ് മാസികയായ ദി കട്ട് ലേഖനമെഴുതിയതിലുള്ള പ്രതിഷേധം ശക്തമാകുന്നു. പത്ത് വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പിൽ വീഴ്‌ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രമാണെന്നാണ് ഈ മാസി ആരോപിച്ചിരിക്കുന്നത്. ഭർത്താവ് നിക്ക് ജോനാസിനെ കുഴിയിൽ ചാടിക്കുകയായിരുന്നു പ്രിയങ്ക ചെയ്തതെന്നും മാസിക വിമർശിക്കുന്നു. ' മോഡേൺ ഡേ സ്‌കാം ആർട്ടിസ്റ്റ്' എന്ന പേരിലായിരുന്നു ഈ മാസി പ്രിയങ്കയ്ക്കെതിരെ ലേഖനം എഴുതിയിരുന്നത്.
ഈ ലേഖനം വൻ വിവാദമായതോടെ മാസികയുടെ വെബ്സൈറ്റിൽ നിന്നും ഈ ലേഖനം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇത് വൻ വിമർശനം ഉയർത്തിക്കൊണ്ട് ഇത് പ്രചരിക്കുകയാണ്. ഈ ലേഖനത്തിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ ജോനാസിന്റെ സഹോദരൻ ജോയും അദ്ദേഹത്തിന്റെ ഭാര്യയായ സോഫി ടേണറും മുന്നിട്ടിറങ്ങിയിട്ടുമുണ്ട്.
ഈ ലേഖനം തീർത്തും അനുചിതവും മര്യാദയില്ലാത്തതുമാണെന്നാണ് ലേഖനം പുറത്ത് വന്നയുടൻ ടേണർ ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്. 36കാരിയായ പ്രിയങ്ക ചോപ്ര 26കാനയാ നിക്ക് ജോനാസിനെ വിവാഹം കഴിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇന്ത്യയിൽ വിവാഹത്തിനോട് അനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ട് നിന്ന വിശദമായ ചടങ്ങുകളും അരങ്ങേറിയിരുന്നു.
ഈ ലേഖനം ലൈംഗികപരമായും വംശീയപരമായും പ്രിയങ്കയെ അധിക്ഷേപിക്കുന്നതാണെന്ന് വിമർശിച്ച് ആയിരക്കണക്കിന് പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്ന് കൊണ്ടിരിക്കുന്നത്. യക്ഷിക്കഥ പോലുള്ള ഇവരുടെ പ്രണയത്തിലും സ്വപ്നസമാനമായ വിവാഹത്തിലും ലോകം മതിമറന്നിരിക്കേണ്ടെന്നും തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി തികച്ചും ആസൂത്രിതമായി പ്രിയങ്ക ജോനാസിനെ വളച്ചെടുത്ത് വിവാഹം കഴിക്കുകയായിരുന്നുവെന്നും ഇതിലൂടെ ഹോളിവുഡിൽ കയറിപ്പറ്റുകയാണ് പ്രിയങ്കയുടെ ലക്ഷ്യമെന്നും ദി കട്ട് മാസിക മുന്നറിയിപ്പേകുന്നു.
തന്റെ ആഗ്രഹത്തിനെതിരായി നിക്ക് ജോനാസ് പ്രിയങ്കയുമായുള്ള ബന്ധത്തിൽ പെട്ട് പോയിരിക്കുന്നുവെന്നാണ് ഈ ലേഖനം പ്രമോട്ട് ചെയ്യുന്നതിനായി ദി കട്ട് മാസിക ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഈ ദമ്പതിമാരുടെ ആരാധകരിൽ നിന്നും എതിർപ്പുകളുടെ പ്രവാഹമുണ്ടായതിനെ തുടർന്ന് സംഭവം വിവാദമായതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു.
പ്രിയങ്ക തീർത്തും പണത്തിന് വേണ്ടി ആർത്തി പൂണ്ട് പ്രവർത്തിക്കുന്ന സ്ത്രീയാണെന്നും തന്റെ കരിയറിൽ പുരോഗതിയുണ്ടാക്കാനായി ഹോളിവുഡ് സ്വപ്നം കണ്ട് അതിലേക്കുള്ള ഒരു ചവിട്ട് പടിയെന്ന നിലയിൽ മാത്രമാണ് നിക്ക് ജോനാസിനെ കാണുന്നതെന്നും ദി കട്ടിൽ വന്ന ലേഖനം ഉയർത്തിക്കാട്ടുന്നു.