- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഡിയേറ്ററിൽ ഇട്ടു തുണി ഉണങ്ങരുത്..സുഗന്ധമുള്ള മെഴുകുതിരി കത്തിച്ചു വച്ച് വീടിന്റെ ദുർഗന്ധം അകറ്റരുത്...നമ്മൾ സ്ഥിരമായി ചെയ്യുന്ന ചില ശീലങ്ങൾ നിത്യരോഗികളാക്കുന്നത് എങ്ങനെയെന്ന് അറിയാമോ?
തുണി പെട്ടെന്ന് ഉണങ്ങിക്കിട്ടുന്നതിന് റേഡിയേറ്ററിനു മുകളിൽ ഇടുന്ന ശീലം പലർക്കുമുണ്ട്. മാത്രമല്ല മുറികളിലെ ദുർഗന്ധം മാറുന്നതിന് സുഗന്ധമുള്ള മെഴുകുതിരികളും കത്തിച്ചുവയ്ക്കാറുണ്ട്. കാലാകാലങ്ങളായി തുടരുന്ന ഈ ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത്തരം ചെയ്തികൾ മൂലം വീടിനുള്ളിലെ വായു മലിനമാകുകയും അതു നമ്മെ നിത്യരോഗികളാക്കുകയും ചെയ്യുന്നുവെന്നാണ് ഫസ്റ്റ് എയ്ഡ് വിദഗ്ധയായ എമ്മ ഹമ്മെറ്റ് പറയുന്നത്. റേഡിയേറ്ററിനു മുകളിൽ തുണി ഇട്ട് ഉണക്കുമ്പോൾ അതിൽ നിന്നുള്ള ഈർപ്പം അന്തരീക്ഷത്തിൽ കെട്ടിനിൽക്കുകയും അതു കൂടുതൽ ഫംഗസുകൾ വളരാൻ ഇടയാക്കുകയും ചെയ്യുന്നു. കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുക. വീടിനുള്ളിലെ അന്തരീക്ഷത്തിൽ കീടാണുക്കൾ വളർന്ന് അത് ശ്വാസകോശ രോഗങ്ങളെ വിളിച്ചുവരുത്തും. ആസ്ത്മ പോലെയുള്ള രോഗങ്ങൾ ഉള്ളവർക്ക് ഏറെ അപകടമാണിത്. സ്ഥിരമായി റേഡിയേറ്ററിനു മുകളിൽ ഇട്ടു തുണി ഉണക്കുന്നവർക്ക് മുന്നറിയിപ്പുമായി മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ എത്തിയിട്ടുണ്ട്. വീടിനുള്ളിലെ ഈർപ്പത്തിന്റെ 3
തുണി പെട്ടെന്ന് ഉണങ്ങിക്കിട്ടുന്നതിന് റേഡിയേറ്ററിനു മുകളിൽ ഇടുന്ന ശീലം പലർക്കുമുണ്ട്. മാത്രമല്ല മുറികളിലെ ദുർഗന്ധം മാറുന്നതിന് സുഗന്ധമുള്ള മെഴുകുതിരികളും കത്തിച്ചുവയ്ക്കാറുണ്ട്. കാലാകാലങ്ങളായി തുടരുന്ന ഈ ശീലങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇത്തരം ചെയ്തികൾ മൂലം വീടിനുള്ളിലെ വായു മലിനമാകുകയും അതു നമ്മെ നിത്യരോഗികളാക്കുകയും ചെയ്യുന്നുവെന്നാണ് ഫസ്റ്റ് എയ്ഡ് വിദഗ്ധയായ എമ്മ ഹമ്മെറ്റ് പറയുന്നത്.
റേഡിയേറ്ററിനു മുകളിൽ തുണി ഇട്ട് ഉണക്കുമ്പോൾ അതിൽ നിന്നുള്ള ഈർപ്പം അന്തരീക്ഷത്തിൽ കെട്ടിനിൽക്കുകയും അതു കൂടുതൽ ഫംഗസുകൾ വളരാൻ ഇടയാക്കുകയും ചെയ്യുന്നു. കുട്ടികളെയാണ് ഇത് സാരമായി ബാധിക്കുക. വീടിനുള്ളിലെ അന്തരീക്ഷത്തിൽ കീടാണുക്കൾ വളർന്ന് അത് ശ്വാസകോശ രോഗങ്ങളെ വിളിച്ചുവരുത്തും. ആസ്ത്മ പോലെയുള്ള രോഗങ്ങൾ ഉള്ളവർക്ക് ഏറെ അപകടമാണിത്. സ്ഥിരമായി റേഡിയേറ്ററിനു മുകളിൽ ഇട്ടു തുണി ഉണക്കുന്നവർക്ക് മുന്നറിയിപ്പുമായി മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ എത്തിയിട്ടുണ്ട്. വീടിനുള്ളിലെ ഈർപ്പത്തിന്റെ 30 ശതമാനവും തുണി ഉള്ളിലിട്ട് ഉണക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉണ്ടാകുന്നതെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
വീടിനുള്ളിൽ ഇട്ട് തുണി ഉണക്കുമ്പോൾ അസ്‌പെർഗില്ലോസിസ് (Aspergillosis) എന്ന ഫംഗസ് ബാധ ഉണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സാധാരണ കേസിൽ ഇതു ഹാനികരമല്ലെങ്കിലും ആസ്ത്മയുള്ളവർക്ക് ജീവനു തന്നെ ഭീഷണി ഉണ്ടാക്കുന്നതാണ് അസ്‌പെർഗില്ലോസിസ്. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ. കാൻസർ രോഗികൾ, അവയവമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാവർ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ഇത് ഏറെ ഭീഷണി ഉയർത്തും.
ഒരു ഡ്രയറിനുള്ളിൽ ഇട്ടു തന്നെ തുണി ഉണക്കുന്നതാണ് ഉത്തമം. വീടിനുള്ളിൽ ഇട്ട് തുണി ഉണക്കേണ്ട ഗതികേടിലാണെങ്കിൽ ജനാലകൾ എല്ലാം തുറന്ന് കാറ്റ് ഉള്ളിലേക്ക് കടക്കാൻ പാകത്തിൽ ഇടണം എന്നാണ് നിർദ്ദേശം. ഈർപ്പം വീടിനുള്ളിൽ കെട്ടിനിൽക്കുന്നത് തടയാനാണിത്.
ഇതുപോലെ തന്നെ മറ്റൊരു അപകടകാരിയാണ് സുഗന്ധമുള്ള മെഴുകുതിരികൾ. പ്രത്യേകിച്ച് ക്രിസ്മസ് സീസൺ കൂടി അടുത്തിരിക്കെ സുഗന്ധമുള്ള മെഴുകുതിരികൾ വീടുകളിലെ സ്ഥിരം സാന്നിധ്യമാണ്. സെന്റഡ് കാൻഡിൽസ് കത്തിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന volatile organic compounsd ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയവയെ വിളിച്ചുവരുത്തും. തടി, ഗ്യാസോലൈൻ, കൽക്കരി തുടങ്ങിയവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന അതേ പദാർഥങ്ങളാണ് സുഗന്ധമുള്ള മെഴുകുതിരി കത്തിക്കുമ്പോഴും പുറപ്പെടുവിക്കുന്നത്.
ചിലർരിലിത് കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും എരിച്ചിൽ ഉളവാക്കും. ഛർദി, ശ്വാസം മുട്ടൽ, നാഡീവ്യൂഹത്തിനു തകരാർ എന്നിവയും ഇതുമൂലം ഉണ്ടാകാം. സുഗന്ധമുള്ള മെഴുകുതിരി ഏറെക്കാലം കത്തിച്ച് അതിന്റെ പുക ഉള്ളിൽ ചെന്നാൽ നിത്യരോഗികളായി മാറുമെന്ന് ഉറപ്പ്. കാൻസർ പോലെയുള്ള മാരകരോഗങ്ങളും ഒരുപക്ഷേ പിടിപെട്ടേക്കാം.
സുഗന്ധമുള്ള മെഴുകുതിരികളും എയർ ഫ്രഷ്‌നറുമെല്ലാം വീടിനുള്ളിൽ ഉപയോഗിക്കുമ്പോൾ വാതിലും ജനലുകളും തുറന്നിടാൻ ശ്രദ്ധിക്കുക. അതുപോലെ തന്നെ ഇൻഡോർ പ്ലാന്റുകളായ ജറാമിയം, ലാവെൻഡർ, ചില ടൈപ്പ് പന്നലുകൾ അന്തരീക്ഷത്തിലെ മാരക വായുവിനെ ശുദ്ധീകരിക്കാൻ സഹായിക്കും.