- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസിൽ തുടങ്ങിയ കലാപം ബ്രസൽസിലേക്കും ആംസ്ട്രർ ഡാമിലേക്കും പടരുന്നു; കൈയിൽ കിട്ടുന്നവയെല്ലാം നശിപ്പിച്ചും അഗ്‌നിക്കിരയാക്കിയും റോഡുകൾ ബ്ലോക്ക് ചെയ്തും ആയുധങ്ങളുമായി ആയിരങ്ങൾ തെരുവിലേക്ക്; അനേകരെ അറസ്റ്റ് ചെയ്തിട്ടും കലാപകാരികളെ നിയന്ത്രിക്കാനാവാതെ പൊലീസ്; യൂറോപ്പ് കനത്ത അരാജകത്വത്തിന്റെ പിടിയിലേക്ക് വഴുതി മാറുന്നു
യൂറോപ്പ് ആകമാനം കടുത്ത അരാജകത്വത്തിലേക്ക് വഴുതി മാറുന്നുവെന്ന ആശങ്കാജനകമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് പ്രകാരം പാരീസിൽ ആരംഭിച്ച കലാപം ബ്രസൽസിലേക്കും ആംസ്ട്രർ ഡാമിലേക്കും പടർന്ന് കൊണ്ടിരിക്കുകയാണ്. കലാപത്തിൽ ഭാഗഭാക്കാകുന്നവർ കൈയിൽ കിട്ടുന്നവയെല്ലാം നശിപ്പിച്ചും അഗ്‌നിക്കിരയാക്കിയും റോഡുകൾ ബ്ലോക്ക് ചെയ്തുമാണ് മുന്നേറുന്നത്. ആയുധങ്ങളുമായി ആയിരങ്ങൾ തെരുവിലേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പങ്കെടുക്കുന്ന അനേകരെ അറസ്റ്റ് ചെയ്തിട്ടും കലാപകാരികളെ നിയന്ത്രിക്കാനാവാതെ പൊലീസ് പാടുപെടുന്നുവെന്നും റിപ്പോർട്ടുണ്ട്. മൊത്തത്തിൽ ഫ്രാൻസിലാകമാനം 1400ഓളം കലാപകാരികളെയാണ് പിടികൂടിയിരിക്കുന്നത്. ഫ്രാൻസിൽ വർധിച്ച് വരുന്ന നികുതികൾക്കെതിരെയും പ്രസിഡന്റ് ഇമാനുവേൽ മാർകോണിനെതിരെയും തങ്ങൾക്കുള്ള രോഷം ഈ യെല്ലോ വെസ്റ്റ് മൂവ്മെന്റിലൂടെ ജനം പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. വർധിച്ച് വരുന്ന കലാപത്തെ അടിച്ചമർത്തുന്നതിനായി ഫ്രഞ്ച് പൊലീസ് 8000 റെയ്ൻഫോഴ്സ്മെന്റുകളെയാണ് വിളിച്ച് വരുത്തിയിരിക്കുന്നത്. ഇന്നലെ
യൂറോപ്പ് ആകമാനം കടുത്ത അരാജകത്വത്തിലേക്ക് വഴുതി മാറുന്നുവെന്ന ആശങ്കാജനകമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് പ്രകാരം പാരീസിൽ ആരംഭിച്ച കലാപം ബ്രസൽസിലേക്കും ആംസ്ട്രർ ഡാമിലേക്കും പടർന്ന് കൊണ്ടിരിക്കുകയാണ്. കലാപത്തിൽ ഭാഗഭാക്കാകുന്നവർ കൈയിൽ കിട്ടുന്നവയെല്ലാം നശിപ്പിച്ചും അഗ്‌നിക്കിരയാക്കിയും റോഡുകൾ ബ്ലോക്ക് ചെയ്തുമാണ് മുന്നേറുന്നത്. ആയുധങ്ങളുമായി ആയിരങ്ങൾ തെരുവിലേക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിൽ പങ്കെടുക്കുന്ന അനേകരെ അറസ്റ്റ് ചെയ്തിട്ടും കലാപകാരികളെ നിയന്ത്രിക്കാനാവാതെ പൊലീസ് പാടുപെടുന്നുവെന്നും റിപ്പോർട്ടുണ്ട്. മൊത്തത്തിൽ ഫ്രാൻസിലാകമാനം 1400ഓളം കലാപകാരികളെയാണ് പിടികൂടിയിരിക്കുന്നത്.
ഫ്രാൻസിൽ വർധിച്ച് വരുന്ന നികുതികൾക്കെതിരെയും പ്രസിഡന്റ് ഇമാനുവേൽ മാർകോണിനെതിരെയും തങ്ങൾക്കുള്ള രോഷം ഈ യെല്ലോ വെസ്റ്റ് മൂവ്മെന്റിലൂടെ ജനം പ്രകടിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. വർധിച്ച് വരുന്ന കലാപത്തെ അടിച്ചമർത്തുന്നതിനായി ഫ്രഞ്ച് പൊലീസ് 8000 റെയ്ൻഫോഴ്സ്മെന്റുകളെയാണ് വിളിച്ച് വരുത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരവും പാരീസിൽ കലാപകാരികൾ കാറുകളും ബാരിക്കേഡുകളും അഗ്‌നിക്കിരയാക്കിയിരുന്നു. കെട്ടിടങ്ങളുടെ ജനാലകൾ തകർക്കാനും മറ്റ് കേടുപാടുകൾ വരുത്താനും കലാപകാരികൾ മുന്നിട്ടിറങ്ങിയിരുന്നു.
പാരീസിൽ കലാപത്തെ അടിമച്ചർത്തുന്നതിനായി സായുധ വാഹനങ്ങൾ മിക്കയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. പാരീസിൽ ഇന്നലെ 650ൽ അധികം കലാപകാരികളെയാണ് ഇന്നലെ പിടികൂടിയിരിക്കുന്നത്. ഹാമറുകളും പെറ്റൻക്യൂ ബോളുകളുമായി ട്രെയിൻ സ്റ്റേഷനുകളിൽ വന്നിറങ്ങിയ ഉടനാണ് ഇവരെ പൊലീസ് പൊക്കിയിരിക്കുന്നത്. കലാപം കണക്കിലെടുത്ത് ഫ്രാൻസിലാകമാനം 89,000 പൊലീസ് ഓഫീസർമാരെയും വിവിധ ടൗണുകളിലും സിറ്റികളിലും വിവിധ മോട്ടോർവേകളിലും ഡ്യൂട്ടിക്ക് വിന്യസിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് സ്പെയിൻ അതിർത്തിയിലടക്കമുള്ള വിവിധ റോഡ് ശൃംഖലകളിൽ കടുത്ത തടസങ്ങളാണ് ഫ്രാൻസിലുണ്ടായിരിക്കുന്നത്.
ഫ്രാൻസിലെ സൗത്ത് വെസ്റ്റേൺ സിറ്റിയായ ടൗലൗസിലും കലാപകാരികളുമായി പൊലീസ് ഏറ്റ് മുട്ടിയിരുന്നു. എന്നാൽ മാർസെയ്ല്ലെയിൽ പ്രതിഷേധക്കാർ സമാധാനപരമായിട്ടായിരുന്നു മുന്നോട്ട് നീങ്ങിയിരുന്നത്. പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്തെത്തിയ മഞ്ഞ വസ്ത്രം ധരിച്ച ആയിരക്കണക്കിന് പ്രതിഷേധക്കാരെ പ്രതിരോധിക്കുന്നതിനായി ഇന്നലെ ഫ്രഞ്ച് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. ഡീസലിനും ഗ്യാസിനും മേൽ ഏർപ്പെടുത്തിയ ഉയർന്ന നികുതിയിൽ പ്രതിഷേധിച്ച് ഫ്രഞ്ച് ഡ്രൈവർമാർ തങ്ങളുടെ ഫ്ലൂറസന്റ് കളറിലുള്ള വസ്ത്രം ധരിച്ച് പ്രതിഷേധം ആരംഭിച്ചതോടെയാണ് പുതിയ കലാപത്തിന് യെല്ലോ വെസ്റ്റ് മൂവ്മെന്റ് എന്ന പേര് വീണിരിക്കുന്നത്.
എന്നാൽ ഡ്രൈവർമാരുടെ പ്രതിഷേധം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഏറ്റെടുക്കുകയും വരുമാന മന്ദിപ്പ്, വർധിക്കുന്ന ജീവിതച്ചെലവ്, മറ്റ് അസൗകര്യങ്ങൾ തുടങ്ങിയവക്കെതിരെ പ്രസിഡന്റിനോടുള്ള പൊതു പ്രതിഷേധമായി കത്തിപ്പടരുകയുമായിരുന്നു. ഇതിനെ തുടർന്ന് വർധിപ്പിച്ച ഇന്ധനികുതി പിൻവലിക്കാൻ മാർകോൺ ബുധനാഴ്ച തയ്യാറായിരുന്നു.