ന്ത്യയിൽ കുറ്റവാളികളെ പൊലീസ് ഒരു തല്ല് അധികം തല്ലിയാൽ ആ നിമിഷം പ്രതികളുടെ മനുഷ്യാവകാശം പൊക്കിപ്പിടിച്ച് ആക്ടിവിസ്റ്റുകൾ രംഗത്തിറങ്ങാറുണ്ട്. എന്നാൽ ഇത്തരക്കാർ അമേരിക്കൻ പൊലീസ് ക്രിമിനലുകളെ കൈകാര്യം ചെയ്യുന്നത് കണ്ടാൽ എന്ത് പറയും...? യുഎസിലെ ഓക്ലഹോമയിലെ വിവിധ ടൗണുകളിലൂടെ പൊലീസിനെ വെട്ടിച്ച് കാറിൽ പറപറന്ന ക്രിമിനൽ സംഘത്തെ പൊലീസ് വിടാതെ പിന്തുടരുന്നതും കാറിനെ ഇടിച്ച് തെറിപ്പിക്കുന്നതുമായ വീഡിയോ ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്. 

പൊലീസ് വാഹനത്തിന്റെ ഇടിയേറ്റ് ക്രിമിനലുകളുടെ കാർ പലവട്ടം മറിഞ്ഞ് ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് തകർന്ന് തരിപ്പണമാകുന്നതും വീഡിയോയിൽ കാണാം. ഇത്തരത്തിൽ ഇടിച്ച കാറിലെ പൊലീസുകാർ നിമിഷ നേരം കൊണ്ട് തകർന്ന കാറിന് ചുറ്റും തോക്ക് ചൂണ്ടി എത്തി ഡ്രൈവറെ പിടികൂടുകയായിരുന്നു.

സൗത്ത് വെസ്റ്റ് ഓക്ലഹോമ സിറ്റിയി മുതൽ മൂറെ നോർമാൻ എന്നിവിടങ്ങളിലൂടെയായിരുന്നു ക്രിമിനലുകൾ സഞ്ചരിച്ച കാറിനെ പൊലീസ് വാഹനം വിടാതെ പിന്തുടർന്ന് പിടികൂടിയിരുന്നത്. പിഐടി മനൂവർ ഉപയോഗിച്ചായിരുന്നു പൊലീസ് ഈ കാറിനെ നേരിട്ടത്. തുടർന്ന് കാർ പലവട്ടം തകിടം മറിയുകയും ടെലിഫോൺ പോസ്റ്റിലിടിച്ച് നിൽക്കുകയുമായിരുന്നു. കാറിന്റെ ഡോർ തുറക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഇതിൽ നിന്നും ഡ്രൈവറായ ഡേഡ്രിയോൺ ഡെന്നിസിനെ വിൻഡോയിലൂടെയാണ് പൊലീസ് വലിച്ചെടുത്തിരുന്നത്. ഇയാളെ കൂടാതെ മറ്റ് രണ്ട ്പേരെ കൂടി കാറിൽ നിന്നും പിടികൂടിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 10.30നായിരുന്ന പൊലീസ് ഇന്റർസ്റ്റേറ്റ് 40ന് അടുത്ത് നിന്നും ക്ലാവ് ലാൻഡ് അകൗണ്ടിയിലെ പോർട്ട് ലാൻഡ് അവന്യൂവിൽ നിന്നും പൊലീസ് മറൂൺ സെഡാനെ പിന്തുടർന്ന് പിടിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നത്. എന്നാൽ വാഹനം പൊലീസിനെ വെട്ടിച്ച് ഹൈസ്പീഡിൽ കുതിക്കാൻ തുടങ്ങിയതോടെ ഈ ചേസിങ് സൗത്ത് വെസ്റ്റ് ഓക്ലഹോമ സിറ്റി, മൂറെ, നോർമൻ എന്നിവിടങ്ങളിലേക്കും നീളുകയായിരുന്നു.ഈ അപകടകരമായ ചേസിംഗിനിടെ ഡ്രൈവർ മണിക്കൂറിൽ 120 മൈൽ വരെ വേഗതയിൽ വണ്ടി വിട്ടിരുന്നു. പൊലീസ് പിന്തുടരുന്നതിനിടെ കാറിൽ നിന്നും ചില യാത്രക്കാർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയും ചെയ്തിരുന്നു.

കാറിൽ നിന്നും പിടികൂടിയ നാല് പേർ പൊലീസ് കസ്റ്റഡിയിലാണ്. നോർമനിലെത്തിയപ്പോൾ കടുത്ത ട്രാഫിക്ക് കാരണം പൊലീസ് ഒരു വേള ചേസിംഗിൽ പുറകിലായിപ്പോയിരുന്നു. എന്നാൽ കാറിനെ വിടാതെ പിടികൂടുന്നതിനായി പൊലീസ് ഡ്രൈവർ റെഡ് ലൈറ്റുകളിലൂടെയും സ്റ്റോപ്പ് സൈനുകളിലൂടെയും വേഗത കൂട്ടി വിട്ടിരുന്നു. വാഹനത്തിന്റെ ഡ്രൈവറെ പരുക്ക് പറ്റിയതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.