- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് പാർട്ടികളുമായി സുന്ദരിമാർ തെരുവിലേക്ക്; മദ്യപിച്ച് ലക്കുകെട്ട പെൺകുട്ടികളും പൊലീസുമായി ഉടക്കുന്ന ചെറുപ്പക്കാരും പതിവുകാഴ്ച; മദ്യപിച്ച് തെരുവിൽ വൃത്തികേട് കാട്ടുന്ന യുവമിഥുനങ്ങളെ വീട്ടിലാക്കി മടുത്ത് യുകെ പൊലീസ്
മരംകോച്ചുന്ന തണുപ്പാണ് ഇംഗ്ലണ്ടിൽ. എന്നാൽ, ക്രിസ്മസ് വരവറിയിച്ചുകൊണ്ട് യുവമിഥുനങ്ങളും ചെറുപ്പക്കാരും ഇംഗ്ലണ്ടിലെ തെരുവുകളെ ആഘോഷരാവുകളാക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ കിടന്നും പൊലീസുമായി ഉടക്കിയും രാത്രിയാഘോഷിക്കുന്നവരിൽ പെൺകുട്ടികളുമുണ്ട്. ന്യൂകാസിലിലെ ബിഗ് മാർക്കറ്റിൽ വീക്കെൻഡിൽ രാത്രിയാഘോഷിക്കാനെത്തിയത് ഒട്ടേറെ യുവതീ യുവാക്കളാണ്. ക്രിസ്മസ് വേഷമിട്ടും സാന്റ തൊപ്പിയണിഞ്ഞും അവർ ഉത്സവാന്തരീക്ഷമൊരുക്കി. ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ടാണ് ന്യൂകാസിലിൽ വീക്കെൻഡ് ആഘോഷം നടക്കാറുള്ളത്. എല്ലാവർഷവും ഇതു നടക്കാറുണ്ട്. ക്രിസ്മസ് പാപ്പയെപ്പോലെ വസ്ത്രം ധരിച്ചും മറ്റുമാണ് ചിലരെത്തുന്നത്. മദ്യപാനം അതിരുകടക്കുന്നതോടെ, ആഘോഷം പലപ്പോഴും സംഘർഷത്തിലുമെത്താറുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ചുകൊണ്ട് തെരുവിലെത്തിയ യുവതിയെ പൊലീസ് നിർബന്ധപൂർവം ആശുപത്രിയിലേക്ക് അയച്ചു. ആഘോഷം അതിരുവിടുമ്പോൾ പൊലീസിനാണ് തലവേദന കൂടുതൽ. ആഘോഷത്തിന് ഭംഗം വരാതെ, എന്നാൽ, പ്രശ്‌നക്കാരാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി തിരിച്ചയക്കുകയാണ് പൊലീസ
മരംകോച്ചുന്ന തണുപ്പാണ് ഇംഗ്ലണ്ടിൽ. എന്നാൽ, ക്രിസ്മസ് വരവറിയിച്ചുകൊണ്ട് യുവമിഥുനങ്ങളും ചെറുപ്പക്കാരും ഇംഗ്ലണ്ടിലെ തെരുവുകളെ ആഘോഷരാവുകളാക്കുകയാണ്. മദ്യപിച്ച് ലക്കുകെട്ട് വഴിയരികിൽ കിടന്നും പൊലീസുമായി ഉടക്കിയും രാത്രിയാഘോഷിക്കുന്നവരിൽ പെൺകുട്ടികളുമുണ്ട്. ന്യൂകാസിലിലെ ബിഗ് മാർക്കറ്റിൽ വീക്കെൻഡിൽ രാത്രിയാഘോഷിക്കാനെത്തിയത് ഒട്ടേറെ യുവതീ യുവാക്കളാണ്. ക്രിസ്മസ് വേഷമിട്ടും സാന്റ തൊപ്പിയണിഞ്ഞും അവർ ഉത്സവാന്തരീക്ഷമൊരുക്കി.
ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ടാണ് ന്യൂകാസിലിൽ വീക്കെൻഡ് ആഘോഷം നടക്കാറുള്ളത്. എല്ലാവർഷവും ഇതു നടക്കാറുണ്ട്. ക്രിസ്മസ് പാപ്പയെപ്പോലെ വസ്ത്രം ധരിച്ചും മറ്റുമാണ് ചിലരെത്തുന്നത്. മദ്യപാനം അതിരുകടക്കുന്നതോടെ, ആഘോഷം പലപ്പോഴും സംഘർഷത്തിലുമെത്താറുണ്ട്. മുഖത്ത് ചോരയൊലിപ്പിച്ചുകൊണ്ട് തെരുവിലെത്തിയ യുവതിയെ പൊലീസ് നിർബന്ധപൂർവം ആശുപത്രിയിലേക്ക് അയച്ചു.
ആഘോഷം അതിരുവിടുമ്പോൾ പൊലീസിനാണ് തലവേദന കൂടുതൽ. ആഘോഷത്തിന് ഭംഗം വരാതെ, എന്നാൽ, പ്രശ്‌നക്കാരാകാൻ സാധ്യതയുള്ളവരെ കണ്ടെത്തി തിരിച്ചയക്കുകയാണ് പൊലീസ് ചെയ്യുന്നത്. തെരുവിൽനിന്ന് പോകാൻ ആരും കൂട്ടാക്കാറില്ല. അവരെ നിർബന്ധിച്ചും ചിലപ്പോൾ ചെറിയതോതിൽ ബലംപ്രയോഗിച്ചും പിരിച്ചുവിടുന്നതിനാണ് പൊലീസ് ശ്രമിക്കുന്നത്.