- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറവും കക്ഷവും കാണാവുന്ന അപൂർവമായ കറുത്ത വസ്ത്രം ധരിച്ച് അപ്രതീക്ഷിതമായി മേഘൻ എത്തി; പതിവ് തെറ്റിച്ച് ബ്രിട്ടീഷ് ഫാഷൻ അവാർഡിൽ എത്തിയ ഹാരിയുടെ ഭാര്യ രാജകുടുംബത്തിലെ ഭിന്നതയ്ക്ക് മൂർച്ച കൂട്ടുന്നുവോ?
മൂല്യങ്ങളിലും പാരമ്പര്യത്തിലും അടിയുറച്ചുവിശ്വസിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. അതിൽനിന്ന് ഭിന്നമായി സ്വന്തം വഴിക്ക് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത് ഡയാന രാജകുമാരിയാണ്. വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച ഡയാനയ്ക്കുശേഷം രാജകുടുംബത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന നീക്കങ്ങളാണ് ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്ക്‌ലിന്റേത്. ഹോളിവുഡ് അഭിനേത്രിയും മെക്‌സിക്കൻ വേരുകളുമുള്ള മേഘന് ബ്രിട്ടീഷ് മാമൂലുകളിൽ ഒതുങ്ങിനിൽക്കനാവുമോ എന്ന ചോദ്യം കൊട്ടാര വൃത്തങ്ങളിൽത്തന്നെ ഉയരുന്നുണ്ട്. മേഘന്റെ പല പ്രവർത്തകളും രാജകുടുംബവുമായുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നതുമാണ്. ബ്രിട്ടീഷ് ഫാഷൻ അവാർഡ് നിശയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയാണ് മേഘൻ മെർക്ക്ൽ വീണ്ടും വാർത്തകളിലെത്തിയത്. തന്റെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്ത ഗിവഞ്ചിയിലെ ക്ലെയർ വെയ്റ്റ് കെല്ലറിനെ അനുമോദിക്കുന്നതിനുവേണ്ടിയാണ് മേഘൻ എത്തിയത്. ഇക്കൊല്ലത്തെ ബ്രിട്ടീഷ് വിമൻവെയർ ഡിസൈസനർ പുരസ്‌കാരമാണ് ക്ലെയറിന് ലഭിച്ചത്. സാധാരണ സെലിബ്രിറ്റികൾ പങ്കെടുക്കാറുള്ള ഫാഷൻ അവാർഡ് നിശയിൽ ര
മൂല്യങ്ങളിലും പാരമ്പര്യത്തിലും അടിയുറച്ചുവിശ്വസിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബം. അതിൽനിന്ന് ഭിന്നമായി സ്വന്തം വഴിക്ക് യാത്ര ചെയ്യാൻ ആദ്യം തീരുമാനിച്ചത് ഡയാന രാജകുമാരിയാണ്. വിവാദങ്ങൾക്കൊപ്പം സഞ്ചരിച്ച ഡയാനയ്ക്കുശേഷം രാജകുടുംബത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന നീക്കങ്ങളാണ് ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്ക്‌ലിന്റേത്. ഹോളിവുഡ് അഭിനേത്രിയും മെക്‌സിക്കൻ വേരുകളുമുള്ള മേഘന് ബ്രിട്ടീഷ് മാമൂലുകളിൽ ഒതുങ്ങിനിൽക്കനാവുമോ എന്ന ചോദ്യം കൊട്ടാര വൃത്തങ്ങളിൽത്തന്നെ ഉയരുന്നുണ്ട്. മേഘന്റെ പല പ്രവർത്തകളും രാജകുടുംബവുമായുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നതുമാണ്.
ബ്രിട്ടീഷ് ഫാഷൻ അവാർഡ് നിശയിലേക്ക് അപ്രതീക്ഷിതമായി കടന്നെത്തിയാണ് മേഘൻ മെർക്ക്ൽ വീണ്ടും വാർത്തകളിലെത്തിയത്. തന്റെ വിവാഹ വസ്ത്രം ഡിസൈൻ ചെയ്ത ഗിവഞ്ചിയിലെ ക്ലെയർ വെയ്റ്റ് കെല്ലറിനെ അനുമോദിക്കുന്നതിനുവേണ്ടിയാണ് മേഘൻ എത്തിയത്. ഇക്കൊല്ലത്തെ ബ്രിട്ടീഷ് വിമൻവെയർ ഡിസൈസനർ പുരസ്‌കാരമാണ് ക്ലെയറിന് ലഭിച്ചത്. സാധാരണ സെലിബ്രിറ്റികൾ പങ്കെടുക്കാറുള്ള ഫാഷൻ അവാർഡ് നിശയിൽ രാജകുടുംബാംഗങ്ങൾ എത്താറില്ല. ആ പതിവാണ് മേഘൻ തെറ്റിച്ചത്.
പുറവും കക്ഷവും കാണാവുന്ന തരത്തിലുള്ള കറുത്ത ഉടുപ്പണിഞ്ഞാണ് റോയൽ ആൽബർട്ട് ഹാളിലെ അവാർഡ് നിശയിൽ മേഘനെത്തിയത്. ഈ വസ്ത്രവും ക്ലെയർ രൂപകൽപന ചെയ്തതാണ്. തന്നെ അനുമോദിക്കാനെത്തിയ മേഘനെ പ്രസംഗത്തിലുടനീളം ക്ലെയർ പുകഴ്‌ത്തുകയും ചെയ്തു. തനിക്ക് മേഘനുമായി വളരെ വ്യക്തിപരമായ അടുപ്പമുണ്ടെന്നും അവരുടെ സാന്നിധ്യം അവാർഡിന് കൂടുതൽ പകിട്ടുനൽകുന്നതായും ക്ലെയർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ഫ്രഞ്ച് ഡിസൈനർ ഗ്രൂപ്പായ ഗിവഞ്ചിയുടെ ആദ്യ വനിതാ ഡിസൈനർ കൂടിയാണ് ക്ലെയർ. ഇക്കൊല്ലമാദ്യമാണ് ക്ലെയറും മേഘനും പരിചയപ്പെടുന്നത്. പിന്നീട് തന്റെ ജീവിതത്തിലെ വിശേഷാവസരങ്ങളിൽ പലതിലും ക്ലെയറിന്റെ രൂപകൽപനയിൽ വിരിഞ്ഞ വസ്ത്രങ്ങളാണ് മേഘൻ ധരിച്ചിട്ടുള്ളത്. മെയ് 19-ന് ഹാരി രാജകുമാരനുമായി സെന്റ് ജോർജ് ചാപ്പലിൽ നടന്ന വിവാഹത്തിന് വസ്ത്രം രൂപകൽപന ചെയ്യാനും മേഘൻ ഏർപ്പെടുത്തിയത് ക്ലെയറിനെയായിരുന്നു.
53 കോമൺവെൽത്ത് രാജ്യങ്ങളെയും കുറിക്കുന്ന പൂക്കൾ ഉൾപ്പെടുത്തി മേഘനുവേണ്ടി ക്ലെയർ തയ്യാറാക്കിയ വിവാഹ വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പൂക്കൾ ഓരോന്നും തയ്യാറാക്കുന്നതിന് ഏറെ ശ്രമം വേണ്ടിവന്നിരുന്നു. നൂറുമണിക്കൂറിലേറെയെടുത്താണ് വസ്ത്രം രൂപകൽപന ചെയ്തതെന്ന് കൊട്ടാരം വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. പൂക്കൾക്ക് ഉപയോഗിച്ചിരിക്കുന്ന പട്ടുനൂലിൽ ഒരുതരത്തിലുള്ള പൊടിയും പറ്റാതിരിക്കുന്നതിന് ഓരോ അരമണിക്കൂർ കൂടുമ്പോഴും തൊഴിലാളികൾ അവരുടെ കൈ കഴുകി വൃത്തിയയാക്കുകയും ചെയ്തിരുന്നു.