ണ്ടനിലുള്ളതും 10 മില്യൺ പൗണ്ട് വിലയുള്ളതുമായ പോപ്പ് സ്റ്റാർ ഗായകൻ സർ പോൾ മാർക് കാർട്നെയുടെ വീട് അർധരാത്രിയിൽ കൊള്ളയടിക്കപ്പെട്ടതായി റിപ്പോർട്ട്. ഇതേ സമയം വിദേശ ടൂറിലായ പോളിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് സംഗീതജ്ഞനായ ജോൺ ലെന്നൊനെ 1980 ഡിസംബർ എട്ടിന് ന്യൂയോർക്ക് സിറ്റിയിലെ വസതിയിൽ വച്ച് കുത്തിക്കൊന്നിട്ടും മറ്റൊരു ഇംഗ്ലീഷ് സംഗീതജ്ഞനായ ജോർജ് ഹാരിസന് 1999ൽ കുത്തേറ്റിട്ടും ഇത്തരം സെലിബ്രിറ്റികളുടെ കാര്യത്തിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാനും മുൻകരുതലെടുക്കാനും ജാഗ്രത കാണിക്കാത്തതിൽ വൻ ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മെട്രൊപൊളിറ്റൻ പൊലീസ് അന്വേഷണത്തിനായി ഈ വീട്ടിലെത്തിയത്.

കവർച്ചയുടെ തൊട്ട് മുമ്പത്തെ രാത്രി പോൾ(76) ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. കവർച്ചയുടെ സമയത്ത് പോൾ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ നാൻസി ഷെവെൽ വീട്ടിലുണ്ടായിരുന്നുവോ എന്ന കാര്യം വെളിപ്പെട്ടുത്താൻ അദ്ദേഹത്തിന്റെ വക്താവ് തയ്യാറായിട്ടില്ല. വളരെ പ്രശസ്തനായിട്ടും പോൾ ലണ്ടനിൽ സാധാരണ ജീവിതമാണ് നയിച്ചിരുന്നതെന്ന് അയൽവാസികൾ വെളിപ്പെടുത്തുന്നു. സെക്യൂരിറ്റിയുടെ അകമ്പടിയില്ലാതെ പുറത്തിറങ്ങാറുള്ള അദ്ദേഹം സാധാരണക്കാരുമായി സംസാരിക്കുന്നതിൽ പിശുക്ക് കാണിക്കാറില്ലെന്നും അയൽക്കാർ വെളിപ്പെടുത്തുന്നു.

ഇക്കാരണത്താലാണ് ഈ കവർച്ചക്ക് ശേഷം പോളിന്റെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുയർന്നിരിക്കുന്നത്. സദാസമയവും ക്യാമറകളുടെ നിരീക്ഷണത്തിലായ അദ്ദേഹത്തിന്റെ വീട്ടിൽ കൊള്ളക്കാർക്ക് എങ്ങനെ കയറാൻ സാധിച്ചുവെന്നത് പൊലീസിന് മുന്നിൽ വൻ ചോദ്യ ചിഹ്നമാകുന്നുണ്ട്.കൊള്ളയുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുന്നുവെന്നുമാണ് പൊലീസ് വെളിപ്പെടുത്തുന്നത്. സംഭവത്തിന് ശേഷം ബുധനാഴ്ച പോൾ ലിവർപൂളിൽ പരിപാടി യാതൊരു തടസവുമില്ലാതെ അവതരിപ്പിച്ചിരുന്നു. ഡിസംബർ 16 വരെ യുകെയിൽ നടത്തുന്ന ടൂറിന്റെ ഭാഗമായുള്ള പരിപാടിയായിരുന്നു ഇത്. അന്നേ ദിവസം ലണ്ടനിലെ 02 അരീനയിൽ അദ്ദേഹം പെർഫോം ചെയ്യുന്നതായിരിക്കും.

തന്റെ വീടിനെ കൊള്ളക്കാർ ലക്ഷ്യം വയ്ക്കുന്നുവെന്ന ആശങ്ക ഇതിന് മുമ്പ് പോൾ പ്രകടിപ്പിച്ചിരുന്നു. ഈ പ്രോപ്പർട്ടിയെ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ നിന്നും നീക്കം ചെയ്യണമെന്ന് പോളിന്റെ സെക്യൂരിറ്റി ടീം 2009ൽ ആവശ്യപ്പെട്ടിരുന്നു. പോൾ വീട്ടിൽ ഇല്ലാത്തപ്പോൽ അത് ആളുകൾക്ക് മനസിലാക്കാൻ സാധിക്കുന്നതിനാലായിരുന്നു ഇത്. 1999 ഡിസംബറിലായിരുന്നു ജോർജ് ഹാരിസനും ഭാര്യയും കവർച്ചാ ശ്രമത്തിനിടെ കുത്തേററിരുന്നത്. ഒരു ഓയിൽ ലാമ്പു കൊണ്ട് ഹാരിസന്റെ ഭാര്യ കള്ളനെ ആക്രമിച്ചതിനെ തുടർന്നായിരുന്നു അവർക്ക് രക്ഷപ്പെടാൻ സാധിച്ചത്.