- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിൽ വംശീയ ആക്രമണത്തിന് ഇരയായി രണ്ട് ചെവികളും മുറിച്ചെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ ആശുപത്രിയിൽ മരിച്ചു; മകനെ കൗമാരക്കാരുടെ ആക്രമണത്തിൽ നിന്നും കാക്കാൻ സ്വന്തം ജീവൻ നൽകി ബ്ലാക്ക്‌ബേണിലെ സാജെദ് ചൗധരി
കഴിഞ്ഞ മാസം ബ്ലാക്ക്‌ബേണിൽ കടുത്ത വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ സാജെദ് ചൗധരി ഇന്നലെ ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിച്ചു. വംശീയ ആക്രമണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ രണ്ട് ചെവികളും മുറിച്ചെടുക്കപ്പെട്ടിരുന്നു. കൗമാരക്കാരുടെ ആക്രമണത്തിൽ നിന്നും സ്വന്തം മകനെ രക്ഷിക്കുന്ന ശ്രമത്തിനിടയിലാണ് 42കാരനായ സാജെദ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് സാജെദ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തിൽ സാജെദിന്റെ ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന് പുറമെ മസ്തിഷ്‌കത്തിൽ രക്തസ്രാവമുണ്ടായതും മരണത്തിന് കാരണമായിട്ടുണ്ട്. മൂന്ന് മുതിർന്ന പുരുഷന്മാർക്ക് മേലും 13കാരന് മേലും സാജെദിന്റെ കൊലപാതകവമായി ബന്ധപ്പെട്ട കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. നാല് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട സാജെദ്. തന്റെ മകനും 24കാരനുമായി ആഷൻ ചൗധരിയെ ആക്രമികളുടെ കൈയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായ പരുക്കേറ്റ് സാജെദ് ഇത്രയും ദിവസം അബോധാവസ്ഥയി
കഴിഞ്ഞ മാസം ബ്ലാക്ക്‌ബേണിൽ കടുത്ത വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ സാജെദ് ചൗധരി ഇന്നലെ ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിച്ചു. വംശീയ ആക്രമണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ രണ്ട് ചെവികളും മുറിച്ചെടുക്കപ്പെട്ടിരുന്നു. കൗമാരക്കാരുടെ ആക്രമണത്തിൽ നിന്നും സ്വന്തം മകനെ രക്ഷിക്കുന്ന ശ്രമത്തിനിടയിലാണ് 42കാരനായ സാജെദ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടന്ന ശേഷമാണ് സാജെദ് മരണത്തിന് കീഴടങ്ങിയത്.
ആക്രമണത്തിൽ സാജെദിന്റെ ശ്വാസകോശത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന് പുറമെ മസ്തിഷ്‌കത്തിൽ രക്തസ്രാവമുണ്ടായതും മരണത്തിന് കാരണമായിട്ടുണ്ട്. മൂന്ന് മുതിർന്ന പുരുഷന്മാർക്ക് മേലും 13കാരന് മേലും സാജെദിന്റെ കൊലപാതകവമായി ബന്ധപ്പെട്ട കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. നാല് മക്കളുടെ പിതാവാണ് കൊല്ലപ്പെട്ട സാജെദ്. തന്റെ മകനും 24കാരനുമായി ആഷൻ ചൗധരിയെ ആക്രമികളുടെ കൈയിൽ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായ പരുക്കേറ്റ് സാജെദ് ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു ആശുപത്രിയിൽ കിടന്നിരുന്നത്. ചെവികൾ തുന്നിച്ചേർക്കുന്നതിനായി അദ്ദേഹം റീഅറ്റാച്ച് ഓപ്പറേഷന് വിധേയനായിരുന്നു.
ഹൃദയത്തിൽ രക്തം കട്ട പിടിച്ചതും അദ്ദേഹത്തിന്റെ നില ഗുരുതരമാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമായി വർത്തിച്ചിരുന്നു. ചെവികൾ തുന്നിച്ചേർക്കുന്നതിനായി സാജെദിനെ നീണ്ട 14 മണിക്കൂറായിരുന്നു ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നത്. ഈ പ്രക്രിയ പൂർത്തിയാക്കാനായി ശരീരത്തിന്റെ മറ്റ് ഭാഗത്ത് നിന്നും തൊലിയുടെ ഭാഗം എടുക്കേണ്ടി വന്നിരുന്നു. സ്വന്തമായി ശ്വാസം കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലായ സാജെദ് ലൈഫ് സപ്പോർട്ട് മെഷീന്റെ സഹായത്തോടെയായിരുന്നു ജീവൻ പിടിച്ച് നിർത്തിയിരുന്നത്.
ഈ ആക്രമണത്തെ തുടർന്ന് തങ്ങളുടെ കുടുംബം ഞെട്ടലിലായിരുന്നുവെന്നാണ് സാജെദിന്റെ മകളായ മരിയ ചൗധരി വെളിപ്പെടുത്തുന്നത്. നവംബർ 27ന് രാത്രി പത്തരക്കായിരുന്നു ബ്ലാക്ക്‌ബേണിലെ ഇവരുടെ വീട്ടിൽ ആക്രമണം നടന്നത്. തന്റെ സഹോദരൻ സ്‌കൂളിൽ വച്ച് ആക്രമണത്തിന് വിധേയനായതിനെ തുടർന്നാണ് ഈ പ്രശ്നങ്ങളുടെ തുടക്കമെന്നും മരിയ വെളിപ്പെടുത്തുന്നു. ആറ് മാസം മുമ്പ് തന്റെ പിതാവ് ആക്രമിക്കപ്പെട്ടിരുന്നുവെന്നും മരിയ പറയുന്നു. തന്റെ പിതാവ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും നൈബർഹുഡ് വാച്ചിൽ സജീവ അംഗമായിരുന്നുവെന്നും പുത്രി പറയുന്നു.
സാജെദിന്റെ പുത്രനായ ആഷൻ ചൗധരി ആക്രണത്തിലേറ്റ പരുക്കിൽ നിന്നും ആശുപത്രിയിൽ കരകയറി വരുന്നുണ്ട്. ഇയാളുടെ കൈ വെട്ടേറ്റ് പകുതി മുറിഞ്ഞിരുന്നു. ബ്ലാക്ക്‌ബേണിലെ സദാഖ് അലി(36), ടെൻബൈ ക്ലോസിലെ റഫാഖത്ത് അലി(38), ഫസൽ ഇൽഹായ്(62) എന്നിവർക്കും ഒരു 13കാരനും മേലാണ് കൊലപാതക ശ്രമ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. ഇവരെ ഡിസംബർ 17ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് സാജെദ് മരിച്ചിരിക്കുന്നത്.