- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോസിപ്പുകൾ പെരുകുമ്പോഴും പ്രതികരിക്കാൻ പോലും അനുമതിയില്ല; റോയൽ പ്രോട്ടോകോളിന്റെ ശ്വാസം മുട്ടൽ സഹിക്കാനാവാതെ മേഗൻ; സ്വന്തം അഭിപ്രായങ്ങൾ പറയാൻ പോലും പറ്റാതെ രാജകുമാരിയായതിൽ ആശങ്കപ്പെട്ട് ഹാരിയുടെ ഭാര്യ
ഹാരി രാജകുമാരന്റെ ഭാര്യായി കെൻസിങ്ടൺ പാലസിലേക്ക് കാലെടുത്ത് വച്ചത് മുതൽ വിവാദങ്ങൾ മേഗൻ മാർകിളിനെ വിടാതെ പിന്തുടരുന്നുണ്ട്. ഹാരിയുടെ സഹോദരന്റെ ഭാര്യ കേയ്റ്റുമായി മേഗൻ കടുത്ത വിരോധത്തിലാണെന്നാണ് അടുത്തിടെ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചൂടൻ വാർത്ത. തന്നെക്കുറിച്ച് ഈ വിധത്തിൽ സത്യവും സത്യവിരുദ്ധവുമായ വാർത്തകളും ഗോസിപ്പുകളും പെരുകുമ്പോഴും അതിനെസോഷ്യൽ മീഡിയിൽ കൂടി പോലും പ്രതിരോധിക്കാനും യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്താനും സാധിക്കാത്തതിൽ മേഗൻ ആകെ അസ്വസ്ഥയാണെന്നാണ് യുഎസ് മാഗസിൻ വെളിപ്പെടുത്തുന്നത്. തന്നെക്കുറിച്ച് ഗോസിപ്പുകൾ പെരുമ്പോഴും തനിക്ക് പ്രതികരിക്കാൻ അനുമതിയില്ലെന്നത് മേഗന് കടുത്ത അസ്വസ്ഥയുണ്ടാക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ റോയൽ പ്രോട്ടോക്കോൾ മേഗനെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്വന്തം അഭിപ്രായങ്ങൾ പോലും തുറന്ന് പറയാൻ പറ്റാതെ രാജകുമാരിയായതിൽ ഹാരിയുടെ ഭാര്യ തികഞ്ഞ ആശങ്കയിലാണെന്നും യുഎസ് മാഗസിൻ വെളിപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കെൻസ
ഹാരി രാജകുമാരന്റെ ഭാര്യായി കെൻസിങ്ടൺ പാലസിലേക്ക് കാലെടുത്ത് വച്ചത് മുതൽ വിവാദങ്ങൾ മേഗൻ മാർകിളിനെ വിടാതെ പിന്തുടരുന്നുണ്ട്. ഹാരിയുടെ സഹോദരന്റെ ഭാര്യ കേയ്റ്റുമായി മേഗൻ കടുത്ത വിരോധത്തിലാണെന്നാണ് അടുത്തിടെ പ്രചരിച്ച് കൊണ്ടിരിക്കുന്ന ചൂടൻ വാർത്ത. തന്നെക്കുറിച്ച് ഈ വിധത്തിൽ സത്യവും സത്യവിരുദ്ധവുമായ വാർത്തകളും ഗോസിപ്പുകളും പെരുകുമ്പോഴും അതിനെസോഷ്യൽ മീഡിയിൽ കൂടി പോലും പ്രതിരോധിക്കാനും യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്താനും സാധിക്കാത്തതിൽ മേഗൻ ആകെ അസ്വസ്ഥയാണെന്നാണ് യുഎസ് മാഗസിൻ വെളിപ്പെടുത്തുന്നത്.
തന്നെക്കുറിച്ച് ഗോസിപ്പുകൾ പെരുമ്പോഴും തനിക്ക് പ്രതികരിക്കാൻ അനുമതിയില്ലെന്നത് മേഗന് കടുത്ത അസ്വസ്ഥയുണ്ടാക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ റോയൽ പ്രോട്ടോക്കോൾ മേഗനെ ശ്വാസം മുട്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്വന്തം അഭിപ്രായങ്ങൾ പോലും തുറന്ന് പറയാൻ പറ്റാതെ രാജകുമാരിയായതിൽ ഹാരിയുടെ ഭാര്യ തികഞ്ഞ ആശങ്കയിലാണെന്നും യുഎസ് മാഗസിൻ വെളിപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കെൻസിങ്ടൺ പാലസിനകത്തെ കുടുംബവഴക്കിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇത് മേഗനെ കടുത്ത മാനസിക സമ്മർദത്തിലേക്കാണെത്തിച്ചിരിക്കുന്നതെന്നതാണ് പുതിയ റിപ്പോർട്ട്.
ഈ വിവാദങ്ങൾക്കിടയിൽ തന്റെ ഭാഗം വെളിപ്പെടുത്താൻ സാധിക്കാത്തതിലാണ് മേഗന് ഏറ്റവും കൂടുതൽ അസ്വസ്ഥയുള്ളത്. കേയ്റ്റുമായുള്ള മനപ്പൊരുത്തമില്ലായ്മയിൽ റോയൽ പ്രോട്ടോക്കോൾ പാലിച്ച് മൗനം പാലിക്കണമെന്ന വ്യവസ്ഥയാണ് മേഗന് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അടിമച്ചമർത്തപ്പെട്ടതിൽ ഗർഭിണിയായ മേഗൻ കടുത്ത മാനസി സമ്മർദം അനുഭവിക്കുന്നുവെന്നാണ് കൊട്ടാരവുമായി അടുത്ത ഉറവിടം യുഎസ് മാഗസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീപക്ഷ വാദിയും യുഎന്നിൽ വരെ പ്രസംഗിക്കുകയും ചെയ്തിരിക്കുന്ന മേഗൻ ഹാരിയുടെ ഭാര്യയായതിന് ശേഷം രാജകീയ പ്രോട്ടോക്കോൾ പാലിക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പോലും വിലക്കപ്പെട്ടിട്ടുണ്ട്.
അഭിനേത്രിയിൽ നിന്നും രാജകുമാരിയായി ഇത്തരത്തിൽ മാറുന്നതിനായി മേഗൻ തന്റെ വ്യക്തിത്വത്തെ ഏറെ പണയം വയ്ക്കേണ്ടി വന്നിട്ടുണ്ട്. അത് അവരെ ഇപ്പോൾ വീർപ്പ് മുട്ടിച്ച് കൊണ്ടിരിക്കുന്നുവെന്നും യുഎസ് മാഗസിൻ വെളിപ്പെടുത്തുന്നു. മേഗൻ എല്ലായ്പോഴും മറ്റുള്ളവർക്ക് വേണ്ടിയും തനിക്ക് വേണ്ടിയും ശബ്ദമുയർത്തിയിരുന്ന വ്യക്തിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിന് സാധിക്കാത്തതിൽ അവർ ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.
തികച്ചും സ്വതന്ത്രമായി ജീവിച്ചിരുന്ന മേഗന് ഇപ്പോൾ അതിന് കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്. ഭർത്താവായ ഹാരി രാജകുമാരൻ മേഗനെ തീർത്തും കൂടെ നിന്ന് സംരക്ഷിച്ചിട്ടും മേഗന്റെ മാനസിക സമ്മർദത്തിന് അയവ് വരുന്നില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.