- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ട്രിക്റ്റ്‌ലി കം ഡാൻസിങ് കിരീടം സ്റ്റേസി ഡൂലി-കെവിൻ ക്ലിഫ്ടൺ ടീമിന്; കാൽ ഉയർത്തുമ്പോൽ കാണുന്ന പൂർണ നഗ്നത എടുത്തുകാട്ടി ഫൈനൽ മത്സരത്തിന് സ്റ്റേസി എത്തിയത് അടിവസ്ത്രം ധരിക്കാതെയോ എന്ന് സംശയിച്ച് മാധ്യമങ്ങൾ
സ്ട്രിക്റ്റ്‌ലി കം ഡാൻസിങ് 2018 സീസണിലെ വിജയികളായി സ്‌റ്റേസി ഡൂലിയും കെവിൻ ക്ലിഫ്ടണും തിരഞ്ഞെടുക്കപ്പെട്ടു. ജഡ്ജിമാർ നൽകിയ മാർക്കനുസരിച്ച് സ്റ്റേസി ഡൂലി ഏറ്റവും പിന്നിലായിരുന്നെങ്കിലും കാണികളുടെ വോട്ടിങ്ങിൽ മുന്നിലെത്തിയാണ് അവർ കിരീടമണിഞ്ഞത്. അഞ്ചാം തവണ ഫൈനലിലെത്തിയാണ് കെവിൻ തന്റെ ആദ്യകിരീടം സ്വന്തമാക്കിയത്. കിരീടസാധ്യത കൽപിച്ചിരുന്ന ജോ സഗ്്, ആഷ്‌ലി റോബർട്‌സ്, ഫേയ് ടോസെർ എന്നിവരെ പിന്തള്ളിയാണ് സ്റ്റേസിയും കെവിനും കിരീടമുയർത്തിയത്. കണ്ണീരോടെയാണ് കെവിൻ കിരീടം വാങ്ങാനെത്തിയത്. താൻ വിജയിക്കണമെന്നതിനെക്കാൾ കെവിന് കിരീടം ലഭിക്കണമന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് അവതാരകരായ ടെസ് ഡാലിയോടും ക്ലോഡിയ വിൻകിൾമാനോടും സ്‌റ്റേസി പറഞ്ഞു. കെവിൻ ഫൈനലിലെത്തിയതിൽ അതിശയിക്കാനൊന്നുമില്ലെന്ന് സ്റ്റേസി പറഞ്ഞു. ക്ഷമയോടെ ഓരോ ചുവടുംവെക്കുന്ന കെവിൻ ഈ കിരീടം തീർച്ചയായും അർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ജൂറി നൽകിയ വോട്ടനുസരിച്ച് ആഷ്‌ലി റോബർട്‌സും പാഷ കോവലേവുമാണ് 120 പോയന്റോടെ മുന്നിട്ടുനിന്നിരുന്നത്. ഫായ് ടോസെർ-ജ
സ്ട്രിക്റ്റ്‌ലി കം ഡാൻസിങ് 2018 സീസണിലെ വിജയികളായി സ്‌റ്റേസി ഡൂലിയും കെവിൻ ക്ലിഫ്ടണും തിരഞ്ഞെടുക്കപ്പെട്ടു. ജഡ്ജിമാർ നൽകിയ മാർക്കനുസരിച്ച് സ്റ്റേസി ഡൂലി ഏറ്റവും പിന്നിലായിരുന്നെങ്കിലും കാണികളുടെ വോട്ടിങ്ങിൽ മുന്നിലെത്തിയാണ് അവർ കിരീടമണിഞ്ഞത്. അഞ്ചാം തവണ ഫൈനലിലെത്തിയാണ് കെവിൻ തന്റെ ആദ്യകിരീടം സ്വന്തമാക്കിയത്. കിരീടസാധ്യത കൽപിച്ചിരുന്ന ജോ സഗ്്, ആഷ്‌ലി റോബർട്‌സ്, ഫേയ് ടോസെർ എന്നിവരെ പിന്തള്ളിയാണ് സ്റ്റേസിയും കെവിനും കിരീടമുയർത്തിയത്.
കണ്ണീരോടെയാണ് കെവിൻ കിരീടം വാങ്ങാനെത്തിയത്. താൻ വിജയിക്കണമെന്നതിനെക്കാൾ കെവിന് കിരീടം ലഭിക്കണമന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് അവതാരകരായ ടെസ് ഡാലിയോടും ക്ലോഡിയ വിൻകിൾമാനോടും സ്‌റ്റേസി പറഞ്ഞു. കെവിൻ ഫൈനലിലെത്തിയതിൽ അതിശയിക്കാനൊന്നുമില്ലെന്ന് സ്റ്റേസി പറഞ്ഞു. ക്ഷമയോടെ ഓരോ ചുവടുംവെക്കുന്ന കെവിൻ ഈ കിരീടം തീർച്ചയായും അർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
ജൂറി നൽകിയ വോട്ടനുസരിച്ച് ആഷ്‌ലി റോബർട്‌സും പാഷ കോവലേവുമാണ് 120 പോയന്റോടെ മുന്നിട്ടുനിന്നിരുന്നത്. ഫായ് ടോസെർ-ജിയോവാനി പെർനിസ് സഖ്യത്തിന് 120 പോയന്റും ജോ സഗ്-ഡയാൻ ബസ്‌വെൽ സഖ്യത്തിന് 116 പോയന്റും ലഭിച്ചപ്പോൾ സ്‌റ്റേസി-കെവിൻ സഖ്യത്തിന് നേടാനായത് 114 പോയന്റാണ്. മൂന്നുവട്ടം പത്തിൽ പത്തും നേടിയ ആഷലി-പാഷ സഖ്യത്തിനാണ് വിജയസാധ്യത കൽപിച്ചിരുന്നത്. എന്നാൽ, ആരാധകരുടെ വോട്ടിങ്ങിൽ സ്‌റ്റേസി-കെവിൻ മുന്നിലെത്തുകയായിരുന്നു.
ഫൈനലിൽ സ്റ്റേസിയുടെ ഒരു നൃത്തം ആരാധകരെ ഞെട്ടിക്കുക തന്നെ ചെയ്തു. ഉടുപ്പുയർത്തിയുള്ള ചുവടുവെപ്പിൽ പൂർണ നഗ്നയെപ്പോലെയാണ് സ്‌റ്റേസി തോന്നിപ്പിച്ചത്. അവർ അടിവസ്ത്രം ധരിക്കാതെയാണോ നൃത്തം ചെയ്യുന്നതെന്ന സംശയംപോലും പലരും ഉന്നയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഇതുവലിയ ചർച്ചയാവുകയും ചെയ്തു. ഫൈനൽ ഡാൻസിന് കൊഴുപ്പുകൂട്ടാൻ സ്റ്റേസി അടിവസ്ത്രം ഇടാതെ വന്നതാണോയെന്നായിരുന്നു ചിലരുടെ സംശയം.
എന്നാൽ, അത് ശരീരത്തിന്റെ നിറത്തിലുള്ള സ്യൂട്ടാണെന്ന വിശദീകരണവും ചിലർ നടത്തി. ഏതായാലും ആരാധകരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയ പ്രകടനം അവർക്ക് ധാരാളം വോട്ട് നേടിക്കൊടുക്കുകതന്നെ ചെയ്തു. ആ വോട്ടിങ്ങിന്റെ സഹായത്തോടെയാണ് സ്‌റ്റേസി ഡൂലി-കെവിൻ ക്ലിഫ്ടൺ സഖ്യം കിരീടമുയർത്തിയതും. മത്സരത്തിലുടനീളം സ്റ്റേസി കാഴ്ചവെച്ച പോരാട്ടവീര്യത്തെ ജൂറിമാരും എടുത്തുപറഞ്ഞ് പ്രകീർത്തിച്ചു.