- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ് സ്പാനിഷ് ആയി മിസ് യൂണിവേഴ്‌സിൽ പങ്കെടുക്കുന്നത് ട്രാൻസ്‌ജെൻഡർ; സ്ത്രീയായി മാറിയ പുരുഷന്റെ സൗന്ദര്യം ലോക സുന്ദരീപ്പട്ടത്തെ പിടിച്ചുകുലുക്കുമോ
ഇക്കൊല്ലത്തെ മിസ് യൂണിവേഴ്‌സ് മത്സരം പുതുചരിത്രം കുറിക്കുമോ എന്ന ആകാംഷയിലാണ് ലോകമിപ്പോൾ. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 66 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്‌ജെൻഡർ മത്സരിക്കുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പുരുഷനിൽനിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ എയ്ഞ്ചല പോൺസാണ് സ്‌പെയിനെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയിരിക്കുന്നത്. നാളെ പുലർച്ചെ ബാങ്കോക്കിലാണ് മിസ് യൂണിവേഴ്‌സ് ഫൈനൽ മത്സരം നടക്കുക. ജന്മനാ സ്ത്രീയായിരിക്കണമെന്ന നിയമം 2012-ൽ പരിഷ്‌കരിച്ചതോടെയാണ് എയ്ഞ്ചലയെപ്പോലുള്ളവർക്ക് മിസ് യൂണിവേഴ്‌സിൽ മത്സരിക്കാൻ അർഹതയുണ്ടായത്. അധിക്ഷേപങ്ങൾ കേട്ടുവളർന്ന തന്റെ ഭൂതകാലത്തിന് ഇത്തരമൊരു മത്സരവേദി അത്യാവശ്യമാണെന്ന് എയ്ഞ്ചല പറഞ്ഞു. ട്രാൻസ്‌ജെൻഡറുകളെ സമൂഹം എങ്ങനെയാണ് തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും പാർശ്വവൽകരിച്ചിരിക്കുന്നതെന്നും ലോകത്തോട് പറയാൻ ഈ അവസരം വിനിയോഗിക്കുമെന്നും അവർ പറഞ്ഞു. ട്രാൻസ്‌ജെൻഡറുകൾ സൈന്യത്തിൽ പ്രവേശിക്കുന്നത് തടയാൻ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന
ഇക്കൊല്ലത്തെ മിസ് യൂണിവേഴ്‌സ് മത്സരം പുതുചരിത്രം കുറിക്കുമോ എന്ന ആകാംഷയിലാണ് ലോകമിപ്പോൾ. മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 66 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്‌ജെൻഡർ മത്സരിക്കുന്നുവെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. പുരുഷനിൽനിന്ന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ എയ്ഞ്ചല പോൺസാണ് സ്‌പെയിനെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തിയിരിക്കുന്നത്. നാളെ പുലർച്ചെ ബാങ്കോക്കിലാണ് മിസ് യൂണിവേഴ്‌സ് ഫൈനൽ മത്സരം നടക്കുക.
ജന്മനാ സ്ത്രീയായിരിക്കണമെന്ന നിയമം 2012-ൽ പരിഷ്‌കരിച്ചതോടെയാണ് എയ്ഞ്ചലയെപ്പോലുള്ളവർക്ക് മിസ് യൂണിവേഴ്‌സിൽ മത്സരിക്കാൻ അർഹതയുണ്ടായത്. അധിക്ഷേപങ്ങൾ കേട്ടുവളർന്ന തന്റെ ഭൂതകാലത്തിന് ഇത്തരമൊരു മത്സരവേദി അത്യാവശ്യമാണെന്ന് എയ്ഞ്ചല പറഞ്ഞു. ട്രാൻസ്‌ജെൻഡറുകളെ സമൂഹം എങ്ങനെയാണ് തെറ്റിദ്ധരിച്ചിരിക്കുന്നതെന്നും പാർശ്വവൽകരിച്ചിരിക്കുന്നതെന്നും ലോകത്തോട് പറയാൻ ഈ അവസരം വിനിയോഗിക്കുമെന്നും അവർ പറഞ്ഞു.
ട്രാൻസ്‌ജെൻഡറുകൾ സൈന്യത്തിൽ പ്രവേശിക്കുന്നത് തടയാൻ നിയമനടപടികളുമായി മുന്നോട്ടുപോകുന്ന അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിനുള്ള മറുപടികൂടിയാണ് തന്റെ പോരാട്ടമെന്ന് എയ്ഞ്ചല പറഞ്ഞു. സ്ത്രീത്വമെന്നത് ശരീരത്തിന്റെ പ്രത്യേകതകൾ കൊണ്ടുമാത്രമല്ല, മനസ്സിലുംകൂടി രൂപപ്പെടുന്നതാണെന്നും എയ്ഞ്ചല പറഞ്ഞു. നിങ്ങൾ വെളുത്തതോ കറുത്തതോ പുരുഷന്റെ ലൈംഗികാവയവമുണ്ടെന്നതോ സ്ത്രീയുടെ ലൈംഗികാവയവമുണ്ടെന്നതോ അല്ല, വ്യക്തിത്വമാണ് സ്ത്രീത്വത്തിനാധാരമെന്നും അവർ പറഞ്ഞു.
ഭിന്നലൈംഗികതയുടെ പ്രശ്‌നങ്ങൾ നേരിടുന്ന കുട്ടികളെ സഹായിക്കുന്ന ഫൗണ്ടേഷനിലാണ് എയ്ഞ്ചല സ്‌പെയിനിൽ പ്രവർത്തിക്കുന്നത്. മിസ് യൂണിവേഴ്‌സ് ഫൈനലിലെത്തിയതോടെ ട്രാൻസ്‌ജെൻഡർ സമൂഹത്തിനാകെ വലിയൊരു ഉണർവ് പകരാൻ തനിക്കായിട്ടുണ്ടെന്ന് എയ്ഞ്ചല പറഞ്ഞു. മത്സരത്തിൽ ഇതേവരെയുള്ള പ്രകടനത്തിൽ എയ്ഞ്ചല ജൂറിമാരെ ആകർഷിച്ചിട്ടുണ്ട്. പല റൗണ്ടുകളിലും അവർ മുന്നിലെത്തുകയും ചെയ്തു.
മീ ടൂ ക്യാമ്പെയിന്റെ കാലത്തുനടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനും പ്രത്യേകതയേറെയാണ്. ഇത്തവണ മത്സരത്തിന്റെ വിധി നിർണയിക്കുന്ന ജഡ്ജസിന്റെ പാനലിൽ പുരുഷന്മാരാരുമില്ല. മുൻ മിസ് യൂണിവേഴ്‌സ് ജേതാക്കളും മറ്റു പ്രമുഖ വനിതകളുമാണ് പാനലിലുള്ളത്. വിയറ്റ്‌നാമിൽനിന്നും കംബോഡിയയയിൽനിന്നുമുള്ള മത്സരാർഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന് പരിഹസിക്കുന്ന വീഡിയോ മിസ് യു.എസ്.എ. സാറ റോസ് സമ്മേഴ്‌സ് പോസ്റ്റ് ചെയ്തത് മത്സരത്തെ വിവാദമാക്കുകയും ചെയ്തു.