- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റ് മാപ്പുപറഞ്ഞതിനും ആവശ്യങ്ങൾ അംഗീകരിച്ചതിനും വഴങ്ങാതെ ഫ്രാൻസിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവിൽ നാശംവിതച്ച് തുടരുന്നു; പാരീസിലെ സാധാരണ ജീവിതം തടസ്സപ്പെട്ടു; അനേകം കടകൾ കത്തിച്ചു ആക്രമണം അഴിച്ചുവിട്ടും പ്രകടനങ്ങൾ; മേൽവസ്ത്രം ധരിക്കാത്ത യുവതികളും തെരുവിലേക്ക്
ഒരുമാസത്തോളമായി ഫ്രാൻസിലെ ജനജീവിതത്തെ തടസ്സപ്പെടുത്തി അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം വീണ്ടും പടരുന്നു. ഇന്ധനനികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ സമരം പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ഇടപെടലോടെ ഒരാഴ്ചയായി അടങ്ങിയിരിക്കുകയായിരുന്നു. പരസ്യമായി മാപ്പുപറഞ്ഞും സമരക്കാർപോലും പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ് മാക്രോൺ രാജ്യത്തെ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്. തുടർച്ചയായി അഞ്ചാം ശനിയാഴ്ചയാണ് ഫ്രാൻസിലെ തെരുവുകൾ അക്രമാസക്തമാകുന്നത്. സെൻട്രൽ പാരീസിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. റയട്ട്് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചത് പലേടത്തും സംഘർഷം രൂക്ഷമാക്കി. പാരീസിലെ ഓപ്പേറ ജില്ലയിലായിരുന്നു പ്രതിഷേധമേറെയും. ശനിയാഴ്ച ഉച്ചയോടെ പൊലീസ് 60-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് നടപടിയെടുത്തിട്ടും പ്രതിഷേധം ശ്ക്തമായി തുടർന്നതോടെ, നഗരത്തിലെ പ്രധാന കേന്ദ്രങ്ങള
ഒരുമാസത്തോളമായി ഫ്രാൻസിലെ ജനജീവിതത്തെ തടസ്സപ്പെടുത്തി അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം വീണ്ടും പടരുന്നു. ഇന്ധനനികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ സമരം പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ ഇടപെടലോടെ ഒരാഴ്ചയായി അടങ്ങിയിരിക്കുകയായിരുന്നു. പരസ്യമായി മാപ്പുപറഞ്ഞും സമരക്കാർപോലും പ്രതീക്ഷിക്കാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ് മാക്രോൺ രാജ്യത്തെ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചത്.
തുടർച്ചയായി അഞ്ചാം ശനിയാഴ്ചയാണ് ഫ്രാൻസിലെ തെരുവുകൾ അക്രമാസക്തമാകുന്നത്. സെൻട്രൽ പാരീസിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. റയട്ട്് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചത് പലേടത്തും സംഘർഷം രൂക്ഷമാക്കി. പാരീസിലെ ഓപ്പേറ ജില്ലയിലായിരുന്നു പ്രതിഷേധമേറെയും. ശനിയാഴ്ച ഉച്ചയോടെ പൊലീസ് 60-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പൊലീസ് നടപടിയെടുത്തിട്ടും പ്രതിഷേധം ശ്ക്തമായി തുടർന്നതോടെ, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിച്ചു. ജലപീരങ്കികളും മറ്റുമായി പൊലീസ് നിലയുറപ്പിച്ചു. വൈകിട്ട് ആറുമണിയോടെ അറസ്റ്റിലായവരുടെ എണ്ണം 168 ആയി ഉയർന്നു. ആയിരത്തോളംപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫ്രാൻസിലാകമാനം 69,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞശനിയാഴ്ച 89,000 പൊലീസുകാരെ സമരം നേരിടാൻ നിയോഗിച്ചിരുന്നു.
ഓപ്പറ ഡിസ്ട്രിക്റ്റിൽ കടകൾക്കും സ്ഥാപനങ്ങൾക്കുംനേരെ വ്യാപകമായ ആക്രമണമുണ്ടായി. ഒട്ടേറെ കടകൾ തീവെച്ചുനശിപ്പിച്ചു. ഫ്രാൻസിലെ ഏറ്റവും ്പ്രശസ്തമായ ഷോപ്പിങ് സെന്റർ ക്യാമ്പ് എലീസിലും വ്യാപകമാായ നാശനഷ്ടങ്ങളുണ്ടായി. പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത ഏഴുപേർക്ക് സാരമായി പരിക്കേറ്റതായി പൊലീസ് വക്താവ് പറഞ്ഞു. പാരീസിന് പുറത്ത് ടുളൂസിലും നാന്റസിലും ലിയോണിലും ബോർഡോയിലും ചെറിയ തോതിലുള്ള പ്രതിഷേധപ്രകടനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞക്കുപ്പായക്കാർക്കൊപ്പം പലേടത്തും മേൽവസ്ത്രം ധരിക്കാത്ത യുവതികളും സമരത്തിലുണ്ട്.
നവംബർ 17 മുതൽക്കാണ് മഞ്ഞക്കുപ്പായക്കാർ ഫ്രാൻസിൽ സമരപരമ്പര അഴിച്ചുവിട്ടത്. മാക്രോണിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം ആരംഭിച്ചത്. തുടക്കത്തിൽ സമരത്തെ അടിച്ചമർത്താൻ നോക്കിയ സർക്കാർ, സമരം പടരുന്നുവെന്ന് കണ്ടാണ് ഇതിലിടപെട്ടത്. കഴിഞ്ഞ ഞായറാഴ്ച ദേശീയ ടെലിവിഷനിലൂടെ ഖേദപ്രകടനം നടത്തിയ മാക്രോൺ, മിനിമം വേജസ് വർധിപ്പിക്കുകയും ഒട്ടേറെ നികുതികൾ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ, അതുകൊണ്ടും തൃപ്തരാകാതെയാണ് പ്രതിഷേധക്കാർ മാക്രോണിന്റെ രാജിയാവശ്യപ്പെട്ട് വീണ്ടും തെരുവിലിറങ്ങിയത്.