- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനോടും വീട്ടുകാരോടും ഇനി ആറുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്നുപറഞ്ഞ് ശേഖരിച്ചത് 2.5 ലക്ഷം പൗണ്ട്; ഡേറ്റിങ് വെബ്സൈറ്റിൽനിന്നും രണ്ടു പുരുഷന്മാരെയും പറ്റിച്ചു; കാൻസർ രോഗിയെന്ന് അഭിനയിച്ച് പറ്റിച്ച ഇന്ത്യൻ വംശജയായ യുവതിയെ നാലുവർഷത്തേക്ക് ജയിലിലടച്ച് ബ്രിട്ടീഷ് കോടതി
തനിക്ക് ക്യാൻസറുണ്ടെന്നും മരണം ആസന്നമാണെന്നും പറഞ്ഞ് സ്വന്തം ഭർത്താവിനെയും ഭർതൃവീട്ടുകാരെയും മറ്റു പുരുഷന്മാരെയും പറ്റിച്ച് രണ്ടരലക്ഷം പൗണ്ട് തട്ടിയെടുത്ത ഇന്ത്യൻ വംശജയായ യുവതിക്ക് ബ്രിട്ടനിൽ നാലുവർഷം തടവുശിക്ഷ. ലോഗ്ബറോയിൽനിന്നുള്ള 36-കാരിയായ ജാസ്മിൻ മിസ്ട്രിയെയാണ് സ്‌നരേസ്ബ്രൂക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. ആറുമാസം കൂടിയേ ഇനി ജീവിക്കൂ എന്നുപറഞ്ഞായിരുന്നു ജാസ്മിന്റെ തട്ടിപ്പെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. രോഗം ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകണമെന്നും പറഞ്ഞാണ് ഇവർ പണം തട്ടിയെടുത്തത്. 2,53,122 പൗണ്ട് തട്ടിയെടുത്തെന്നാണ് മെറ്റ് പൊലീസ് കണ്ടെത്തിയത്. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരുമായി 20 പേരെയും ഡേറ്റിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട രണ്ടുപേരെയടക്കം എട്ട് മറ്റുള്ളവരെയുമാണ് ജാസ്മിൻ പറ്റിച്ചത്. 2013 മുതൽക്കുതുടങ്ങിയ തട്ടിപ്പാണിതെന്നും പൊലീസ് പറഞ്ഞു. ഭർത്താവ് വിജയ് കറ്റേച്ചിയയെയാണ് ആദ്യം ജാസ്മിൻ പറ്റിച്ചത്. മറ്റൊരു സിംകാർഡ് ഉപയോഗിച്ച് ജാസ്മിനെ ചികിത്സിക്കുന്ന ഡോക്ടറ
തനിക്ക് ക്യാൻസറുണ്ടെന്നും മരണം ആസന്നമാണെന്നും പറഞ്ഞ് സ്വന്തം ഭർത്താവിനെയും ഭർതൃവീട്ടുകാരെയും മറ്റു പുരുഷന്മാരെയും പറ്റിച്ച് രണ്ടരലക്ഷം പൗണ്ട് തട്ടിയെടുത്ത ഇന്ത്യൻ വംശജയായ യുവതിക്ക് ബ്രിട്ടനിൽ നാലുവർഷം തടവുശിക്ഷ. ലോഗ്ബറോയിൽനിന്നുള്ള 36-കാരിയായ ജാസ്മിൻ മിസ്ട്രിയെയാണ് സ്‌നരേസ്ബ്രൂക്ക് ക്രൗൺ കോടതി ശിക്ഷിച്ചത്. ആറുമാസം കൂടിയേ ഇനി ജീവിക്കൂ എന്നുപറഞ്ഞായിരുന്നു ജാസ്മിന്റെ തട്ടിപ്പെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
രോഗം ഗുരുതരാവസ്ഥയിലാണെന്നും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകണമെന്നും പറഞ്ഞാണ് ഇവർ പണം തട്ടിയെടുത്തത്. 2,53,122 പൗണ്ട് തട്ടിയെടുത്തെന്നാണ് മെറ്റ് പൊലീസ് കണ്ടെത്തിയത്. ഭർത്താവും അദ്ദേഹത്തിന്റെ വീട്ടുകാരുമായി 20 പേരെയും ഡേറ്റിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട രണ്ടുപേരെയടക്കം എട്ട് മറ്റുള്ളവരെയുമാണ് ജാസ്മിൻ പറ്റിച്ചത്. 2013 മുതൽക്കുതുടങ്ങിയ തട്ടിപ്പാണിതെന്നും പൊലീസ് പറഞ്ഞു.
ഭർത്താവ് വിജയ് കറ്റേച്ചിയയെയാണ് ആദ്യം ജാസ്മിൻ പറ്റിച്ചത്. മറ്റൊരു സിംകാർഡ് ഉപയോഗിച്ച് ജാസ്മിനെ ചികിത്സിക്കുന്ന ഡോക്ടറുടേതെന്ന പേരിൽ ഭർത്താവിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചുകൊണ്ടായിരുന്നു തുടക്കം. ജാസ്്മിന്റെ അസുഖത്തിന് യു.എസിൽ ചികിസ്ത ലഭ്യമാണെന്നും അതിന് അഞ്ചുലക്ഷം പൗണ്ട് ആവശ്യമാണെന്നും ഡോക്ടറുടെ പേരിൽ വിജയ്ക്ക് സന്ദേശമയച്ചു. രോഗലക്ഷണങ്ങൾ ജാസ്മിൻ വീട്ടിൽ അഭിനയിച്ച് കാട്ടുകയും ചെയ്തു. കൂടെക്കൂടെ ഛർദിക്കാൻ പോവുക, മലത്തിൽ രക്തത്തിന്റെ അംശമുണ്ടെന്ന് പറയുക, പടികയറുവാനും ഇറങ്ങുവാനും സഹായം തേടുക തുടങ്ങിയവയായിരുന്നു അഭിനയം.
ജാസ്മിന്റേതെന്ന് പറഞ്ഞ ബ്രെയിൻ സ്‌കാൻ റിസൽട്ട് വിജയുടെ ഒരു സുഹൃത്ത് കാണാനിടയായതോടെയാണ് സംശയം തോന്നിത്തുടങ്ങിയത്. ആ സ്‌കാനിൽ പറഞ്ഞിരിക്കുന്നതുപോലെ ട്യൂമറുണ്ടായിരുന്നെങ്കിൽ ഇതിനകം ജാസ്മിൻ മരിക്കേണ്ടതായിരുന്നുവെന്ന് സുഹൃത്ത് കണ്ടെത്തി. മാത്രമല്ല, ഈ റിപ്പോർട്ട് ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടെത്തിയതാണെന്നും വിജയും സുഹൃത്തും കണ്ടെത്തി. വീട്ടിൽ പരിശോധിച്ചപ്പോൾ ജാസ്മിന്റെ പക്കൽനിന്നും സിംകാർഡുകളും ലഭിച്ചു.
ചോദ്യം ചെയ്തപ്പോൾ ജാസ്മിൻ താൻ നുണപറയുകയാണെന്ന് സമ്മതിച്ചു. ഡേറ്റിങ് വെബ്‌സൈറ്റിൽ താൻ അവിവാഹിതയാണെന്ന് കാണിച്ച് ജാസ്മിൻ തട്ടിപ്പുനടത്തിയതായും കണ്ടെത്തി. രണ്ട് പുരുഷന്മാരിൽനിന്നാണ് ആ രീതിയിൽ പണംതട്ടിയത്. ഇവരിലൊരാൾ 66.000 പൗണ്ട് നൽകിയതായും കണ്ടെത്തി. ഡേറ്റിങ് വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട ഇയാൾ ഒരിക്കൽ ജാസ്മിനെ ഒരാശുപത്രിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്നിരുന്നു. പണം തട്ടിയശേഷം വ്യാജ സിംകാർഡുകളിൽനിന്ന് ജാസ്മിൻ മരിച്ചുപോയതായി ഇയാൾക്ക് സന്ദേശമയക്കുകയും ചെയ്തു. മറ്റുപലരിൽനിന്നും ഈ രീതിയിൽ പണം തട്ടിയതായും പൊലീസ് കണ്ടെത്തി.
2017 നവംബറിലാണ് ജാസ്മിൻ അറസ്റ്റിലാകുന്നത്. പൊലീസ് ചോദ്യം ചെയ്തപ്പോൾ തട്ടിപ്പിന്റെ കഥ ഓരോന്നായി ജാസ്മിൻ പുറത്തുപറഞ്ഞു. എന്തിനാണ് തട്ടിപ്പ് നടത്തിയതെന്ന് തനിക്കറിയില്ലെന്നായിരുന്നു അവരുടെ മൊഴി.