- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കിയവരെ അഞ്ച് മിനിറ്റിനുള്ളിൽ പൊക്കി ദുബായ് പൊലീസ്; വീഡിയോ ദൃശ്യം ഫോണിൽ പകർത്തിയവർക്ക് താക്കീതും; വ്യക്തികളുടെ അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് ഓർമ്മിപ്പിച്ച് പൊലീസും
ദുബായ്: ഗൾഫിൽ നിയമങ്ങൾ വളരെ കർശനമാണ്. നിയമലംഘനം നടത്തുന്നവർക്കൊപ്പം തന്നെ അത് വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.കഴിഞ്ഞ ദിവസം പൊതു സ്ഥലത്ത് സംഘർഷം സൃഷ്ടിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ ശ്രമിച്ചവർക്ക് ദുബായ് പൊലീസ് താക്കീത് നൽകി. ദുബായിലെ ഒരു പ്രധാന ആഘോഷ സ്ഥലത്താണ് കൗമാരക്കാർ ഏറ്റുമുട്ടിയത്. വിവരം പൊലീസിൽ ലഭിച്ചതോടെ അഞ്ച് മിനിറ്റിനകം സംഭവസ്ഥലത്ത് എത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചവരെ പിടികൂടിയതായി ദുബായ് പൊലീസ് മീഡിയ വകുപ്പ് തലവൻ കേണൽ ഫൈസൽ ഈസ അൽ ഖാസിം അറിയിച്ചു. പൊതു സ്ഥലത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ ശ്രമിച്ചതോടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നവരും കുടി.വ്യക്തികളുടെ അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന കാര്യം കേണൽ ഫൈസൽ ചൂണ്ടിക്കാട്ടി. കൂടാതെ പൊതുസ്ഥലത്ത് പരിധി വിട്ട് പെരുമാറിയവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് വാങ
ദുബായ്: ഗൾഫിൽ നിയമങ്ങൾ വളരെ കർശനമാണ്. നിയമലംഘനം നടത്തുന്നവർക്കൊപ്പം തന്നെ അത് വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.കഴിഞ്ഞ ദിവസം പൊതു സ്ഥലത്ത് സംഘർഷം സൃഷ്ടിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താൻ ശ്രമിച്ചവർക്ക് ദുബായ് പൊലീസ് താക്കീത് നൽകി. ദുബായിലെ ഒരു പ്രധാന ആഘോഷ സ്ഥലത്താണ് കൗമാരക്കാർ ഏറ്റുമുട്ടിയത്. വിവരം പൊലീസിൽ ലഭിച്ചതോടെ അഞ്ച് മിനിറ്റിനകം സംഭവസ്ഥലത്ത് എത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചവരെ പിടികൂടിയതായി ദുബായ് പൊലീസ് മീഡിയ വകുപ്പ് തലവൻ കേണൽ ഫൈസൽ ഈസ അൽ ഖാസിം അറിയിച്ചു.
പൊതു സ്ഥലത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടാൻ ശ്രമിച്ചതോടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുന്നവരും കുടി.വ്യക്തികളുടെ അനുമതി കൂടാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന കാര്യം കേണൽ ഫൈസൽ ചൂണ്ടിക്കാട്ടി. കൂടാതെ പൊതുസ്ഥലത്ത് പരിധി വിട്ട് പെരുമാറിയവരുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് വാങ്ങിയ ശേഷമാണ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചത്.
ഇത്തരം സംഭവങ്ങൾക്ക് സാക്ഷികളാകുന്നവർ ദൃശ്യങ്ങൾ പകർത്തുന്നത് നിയമവിരുദ്ധമാണ്. രാജ്യത്തിന് അപഖ്യാതി വരുത്തും വിധം പൊതു ഇടങ്ങളിലെ പ്രശ്‌നങ്ങൾ പർവതീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭൂഷണമല്ല. ആരുടെയും സ്വകാര്യതകളിലേക്ക് കടന്നു കയറാൻ ആർക്കും അനുവാദമില്ലെന്ന് കേണൽ അൽ ഖാസിം പൊതുജനങ്ങളെ ഓർമിപ്പിച്ചു.