- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്കായി എത്തി നടപടിക്രമങ്ങളിൽ കുടുങ്ങി നഴ്‌സുമാർ കുവൈത്തിൽ കഴിഞ്ഞത് രണ്ട് വർഷം; കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനത്തിൽ ഒടുവിൽ നഴ്‌സുമാർക്ക് ആശ്വാസമാകുന്നു; സുഷമ സ്വരാജിന്റെ ഇടപെടലും ഫലം കണ്ടു; എഴുപതോളം നഴ്‌സുമാരുടെ നിയമനം ഉടൻ
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ ജോലിക്കായി എത്തി കുടുങ്ങിയ നഴ്‌സുമാർക്ക് ഒടുവിൽ ആശ്വാസമാവുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ താമസസ്ഥലത്തിന്റെ കാര്യത്തിലും നിയമപരമായ എല്ലാ നടപടിക്രമങ്ങളും സർക്കാർ പൂർത്തിയാക്കി. ഇന്ത്യയിൽ നിന്ന് 80ഓളം നഴ്‌സുമാരാണ് രണ്ട് വർഷം മുൻപ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ നിയമനം ലഭിച്ച് പോയത്. എന്നാൽ നിയമനത്തിലെ നടപടി ക്രമങ്ങൾ സംബന്ധിച്ച് ചില നടപടികൾ അനിശ്ചിതമായി നീണ്ടതോടെയാണ് നഴ്‌സുമാരുടെ നിയമനവും നീണ്ടത്. ഇതിന് പിന്നാലെ ഇടനിലക്കാരുടെ ഇടപെടലും സാമ്പത്തികമായ ചില അസ്ഥിരത അവസ്ഥയും ചൂണ്ടിക്കാണിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ ഇവരുടെ നിയമനം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജോലി പോലും ഇല്ലാതെയാണ് ഇവർ ഇവിടെ തുടരുന്നത്. നഴ്‌സുമാരുടെ പ്രശ്‌നം ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്ത് അധികൃതരോട് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.കുവൈത്തിലേക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയപ്പോൾ ഈ വിഷയം നഴ്‌സുമാർ അറിയിക
കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ ജോലിക്കായി എത്തി കുടുങ്ങിയ നഴ്‌സുമാർക്ക് ഒടുവിൽ ആശ്വാസമാവുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനൊപ്പം തന്നെ താമസസ്ഥലത്തിന്റെ കാര്യത്തിലും നിയമപരമായ എല്ലാ നടപടിക്രമങ്ങളും സർക്കാർ പൂർത്തിയാക്കി. ഇന്ത്യയിൽ നിന്ന് 80ഓളം നഴ്‌സുമാരാണ് രണ്ട് വർഷം മുൻപ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ നിയമനം ലഭിച്ച് പോയത്.
എന്നാൽ നിയമനത്തിലെ നടപടി ക്രമങ്ങൾ സംബന്ധിച്ച് ചില നടപടികൾ അനിശ്ചിതമായി നീണ്ടതോടെയാണ് നഴ്‌സുമാരുടെ നിയമനവും നീണ്ടത്. ഇതിന് പിന്നാലെ ഇടനിലക്കാരുടെ ഇടപെടലും സാമ്പത്തികമായ ചില അസ്ഥിരത അവസ്ഥയും ചൂണ്ടിക്കാണിച്ച് സിവിൽ സർവ്വീസ് കമ്മീഷൻ ഇവരുടെ നിയമനം റദ്ദ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജോലി പോലും ഇല്ലാതെയാണ് ഇവർ ഇവിടെ തുടരുന്നത്.
നഴ്‌സുമാരുടെ പ്രശ്‌നം ഇന്ത്യൻ എംബസി ഇടപെട്ട് കുവൈത്ത് അധികൃതരോട് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.കുവൈത്തിലേക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തിയപ്പോൾ ഈ വിഷയം നഴ്‌സുമാർ അറിയിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കാം എന്ന് ഉറപ്പ് മന്ത്രി നൽകുകയും ചെയ്തിരുന്നു.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് എഴുപതോളം നഴ്‌സുമാരുടെ നിയമനം ഉൾപ്പടെ സംബന്ധിച്ച് കാര്യങ്ങൾ ധാരണയായിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രാഥമിക ഈആരോഗ്യ കേന്ദ്രങ്ങളിലാണ് ഇവർക്ക് നിയമനം. ഇതിനിടയിൽ ഫാമിലി വിസയിലേക്ക് മാറിയ ചിലരുടെ വെരിഫിക്കേഷൻ പുരോഗമിക്കുന്നുമുണ്ട്. ഇതിൽ ഗർഭിണികളായ മൂന്ന് നഴ്‌സുമാരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളിൽ കുവൈത്ത് തൊഴിൽ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിശോധിക്കണം. ഒരു നഴ്‌സ് ഇതിനോടകം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്