- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്ത്രീകളുടെ മുടി എന്താ അത്ര മോശമാണോ....? മിസ് വേൾഡ് ആഫ്രിക്കയായി തെരഞ്ഞെടുക്കപ്പെട്ട ഉഗാണ്ടൻ യുവതി ആഫ്രിക്കൻ മുടിക്ക് പകരം ഇന്ത്യൻ മുടി ഉപയോഗിക്കുന്നതിനെ വിമർശിച്ച് ഉഗാണ്ടൻ പ്രസിഡന്റ്; ഇന്ത്യൻ മുടിയെ കുറിച്ച് ചർച്ചയാക്കി ലോക മാധ്യമങ്ങൾ
പുതുതായി മിസ് വേൾഡ് കിരീടം ചൂടിയ ഉഗാണ്ടൻ സുന്ദരിയായ ക്യുൻ അബെനാക്യോ ഇന്ത്യൻ മുടി ഉപയോഗിച്ചതിനെതിരെ കടുത്ത വിമർശനവുമായി ഉഗാണ്ടൻ പ്രസിഡന്റ് യോവെറി മ്യൂസ്വെണി രംഗത്തെത്തി. ആഫ്രിക്കൻ സൗന്ദര്യത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രദർശിപ്പിക്കുകയാണ് ചെയ്യേണ്ടെന്നും അതിന് പകരം ഇന്ത്യൻ മുടി ഉപയോഗിക്കരുതായിരുന്നുവെന്നുമാണ് മ്യൂസ്വെണി ട്വീറ്റ് ചെയ്തിരുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ സ്ത്രീകളുടെ മുടി എന്താ അത്ര മോശമാണോ....? എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. തൽഫലമായി ഇന്ത്യൻ മുടിയെ കുറിച്ചുള്ള ചർച്ചകൾ ലോക മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. ക്യുൻ അബെനാക്യോ അസാധാരണമായ വിഗായിരുന്നു ധരിച്ചതെന്നും അതിന് പകരം അവർ ആഫ്രിക്കൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുടിയായിരുന്നു ധരിക്കേണ്ടിയിരുന്നതെന്നുമാണ് ഉഗാണ്ടൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. എന്നാൽ തുടർന്ന് ക്യുൻ അബെനാക്യോയുടെ പക്ഷം പിടിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഈ സുന്ദരി അവർക്കിഷ്ടപ്പെടുന്ന രീതിയിലുള്ള വിഗ് ധരിച്ചോട്ടെയെന്നായിരുന്ന
പുതുതായി മിസ് വേൾഡ് കിരീടം ചൂടിയ ഉഗാണ്ടൻ സുന്ദരിയായ ക്യുൻ അബെനാക്യോ ഇന്ത്യൻ മുടി ഉപയോഗിച്ചതിനെതിരെ കടുത്ത വിമർശനവുമായി ഉഗാണ്ടൻ പ്രസിഡന്റ് യോവെറി മ്യൂസ്വെണി രംഗത്തെത്തി. ആഫ്രിക്കൻ സൗന്ദര്യത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ പ്രദർശിപ്പിക്കുകയാണ് ചെയ്യേണ്ടെന്നും അതിന് പകരം ഇന്ത്യൻ മുടി ഉപയോഗിക്കരുതായിരുന്നുവെന്നുമാണ് മ്യൂസ്വെണി ട്വീറ്റ് ചെയ്തിരുന്നത്. ഇതേ തുടർന്ന് ഇന്ത്യൻ സ്ത്രീകളുടെ മുടി എന്താ അത്ര മോശമാണോ....? എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്. തൽഫലമായി ഇന്ത്യൻ മുടിയെ കുറിച്ചുള്ള ചർച്ചകൾ ലോക മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്.
ക്യുൻ അബെനാക്യോ അസാധാരണമായ വിഗായിരുന്നു ധരിച്ചതെന്നും അതിന് പകരം അവർ ആഫ്രിക്കൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മുടിയായിരുന്നു ധരിക്കേണ്ടിയിരുന്നതെന്നുമാണ് ഉഗാണ്ടൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. എന്നാൽ തുടർന്ന് ക്യുൻ അബെനാക്യോയുടെ പക്ഷം പിടിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഈ സുന്ദരി അവർക്കിഷ്ടപ്പെടുന്ന രീതിയിലുള്ള വിഗ് ധരിച്ചോട്ടെയെന്നായിരുന്നു ഇവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സ്‌റ്റൈലിലുള്ള മുടിയെ മ്യൂസ്വെണി വിമർശിച്ചതിനെതിരെ സോഷ്യൽ മീഡിയ യൂസർമാർ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യക്കാർ ചെയ്യുന്നത് പോലെ അനാവശ്യമായി അനുകരിക്കരുതെന്ന പ്രസിഡന്റിന്റെ നിർദ്ദേശത്തോട് താൻ യോജിക്കുന്നുവെന്നാണ് ബിബസിയോട് ക്യുൻ അബെനാക്യോ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഏത് തരത്തിലുള്ള സ്‌റ്റൈലാണ് അനുവർത്തിക്കേണ്ടതെന്നത് അതാത് അവസരങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കുന്നതെന്നും അവർ വിശദീകരിക്കുന്നു. നാം എത്തരത്തിലാണ് വസ്ത്രം ധരിക്കേണ്ടതെന്നും വിഗ് വയ്ക്കേണ്ടതെന്നും മറ്റൊരാൾ തീരുമാനിക്കേണ്ടുന്ന ആവശ്യമില്ലെന്നും ഈ സുന്ദരി ഓർമിപ്പിക്കുന്നു. ഇത്തരം വേളകളിൽ ഓരോരുത്തർക്കും സൗകര്യമുള്ളത് പോലെ പ്രവർത്തിക്കുകയാണ് ഉചിതമെന്നും ക്യുൻ അബെനാക്യോ അഭിപ്രായപ്പെടുന്നു.
മിസ് വേൾഡ് കിരീടം ചൂടിയതോടെ താൻ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള യുവതിയായി മാറിയിരിക്കുന്നുവെന്നും അബെനാക്യോ വെളിപ്പെടുത്തുന്നു. തുടർന്ന് ഉഗാണ്ടൻ പ്രസിഡന്റിന് അടുത്ത് നിന്ന് താൻ പുഞ്ചിരിക്കുന്ന ഫോട്ടോയും അബെനാക്യോ പുറത്ത് വിട്ടിരുന്നു. സമീപവർഷങ്ങളിലായി വിവിധ സൗന്ദര്യ മത്സരങ്ങൽ പങ്കെടുക്കുന്ന കറുത്ത വർഗക്കാരായ സുന്ദരികൾ യൂറോപ്യൻ മേധാവിത്വമുള്ള സൗന്ദര്യ മാനദണ്ഡങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് വരുന്നുണ്ട്. പേജന്റുകളിൽ താൻ നേരിട്ട വർണവെറിയെക്കുറിച്ച് കടുത്ത വിമർശനവുമായി മുൻ മിസ് യുഎസ്എ ആയ ഡെഷൗന ബാർബെർ മുന്നോട്ട് വന്നിരുന്നു.