- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ ശാന്തമായും എപ്പോഴും പുഞ്ചിരിച്ചും ജനത്തെ കൈയിലെടുത്ത് കേയ്റ്റ്; സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ച് രാജകുടുംബത്തെ നന്നാക്കാൻ മേഗൻ; ഹാരിയുടെ ഭാര്യ ജനഹൃദയങ്ങളിൽ നിന്നകലുമ്പോൾ വില്യമിന്റെ രാജകുമാരിക്ക് നൂറ് മാറ്റ്
ഹാരി രാജകുമാരന്റെ ഭാര്യ മേഗനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കാട്ട് തീ പോലെ പടരുന്ന കാലമാണിത്. വില്യമിന്റെ ഭാര്യ കേയ്റ്റുമായും സ്വന്തം അച്ഛനും സഹോദരനും സഹോദരിയുമായുള്ള സ്വരച്ചേർച്ചക്കുറവും മേഗനെതിരെ ഉയരുന്ന ആരോപണങ്ങളാണ്. ഇതിന് പുറമെ രാജകുടുംബം കാലങ്ങളായി പിന്തുടരുന്ന ചില കീഴ് വഴക്കങ്ങൾ മേഗൻ സ്വന്തം ഇഷ്ടത്തിനനനുസരിച്ച് മറികടക്കുന്നുവെന്നതിന്റെ പേരിൽ ഈ മുൻനടിക്കെതിരെ ജനത്തിനിടയിൽ പ്രത്യേകിച്ച് രാജഭക്തർക്കിടയിൽ കടുത്ത അസംതൃപ്തി വളരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ച് രാജകുടുംബത്തെ ആധുനികവൽക്കരിക്കാൻ മേഗൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് പൊതുജനത്തിന് അസംൃപ്തിയേറുന്നത്. എന്നാൽ അതേ സമയം എപ്പോഴും അതീവ ശാന്തമായി പുഞ്ചിരിച്ചും ജനത്തെ കൈയിലെടുത്തും വില്യമിന്റെ ഭാര്യ കേയ്റ്റ് മുന്നേറുകയുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഹാരിയുടെ ഭാര്യ ജനഹൃദയങ്ങളിൽ നിന്നകലുമ്പോൾ വില്യമിന്റെ രാജകുമാരിക്ക് നൂറ് മാറ്റാണുണ്ടായിരിക്കുന്നത്. ബിബിസിയുടെ വിക്ടോറിയ ഡെർബിഷെയർ പ്രോഗ്രാമിൽ പങ്കെടുക്കവെ റോയൽ ബയോ
ഹാരി രാജകുമാരന്റെ ഭാര്യ മേഗനുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കാട്ട് തീ പോലെ പടരുന്ന കാലമാണിത്. വില്യമിന്റെ ഭാര്യ കേയ്റ്റുമായും സ്വന്തം അച്ഛനും സഹോദരനും സഹോദരിയുമായുള്ള സ്വരച്ചേർച്ചക്കുറവും മേഗനെതിരെ ഉയരുന്ന ആരോപണങ്ങളാണ്. ഇതിന് പുറമെ രാജകുടുംബം കാലങ്ങളായി പിന്തുടരുന്ന ചില കീഴ് വഴക്കങ്ങൾ മേഗൻ സ്വന്തം ഇഷ്ടത്തിനനനുസരിച്ച് മറികടക്കുന്നുവെന്നതിന്റെ പേരിൽ ഈ മുൻനടിക്കെതിരെ ജനത്തിനിടയിൽ പ്രത്യേകിച്ച് രാജഭക്തർക്കിടയിൽ കടുത്ത അസംതൃപ്തി വളരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.
സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിച്ച് രാജകുടുംബത്തെ ആധുനികവൽക്കരിക്കാൻ മേഗൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് പൊതുജനത്തിന് അസംൃപ്തിയേറുന്നത്. എന്നാൽ അതേ സമയം എപ്പോഴും അതീവ ശാന്തമായി പുഞ്ചിരിച്ചും ജനത്തെ കൈയിലെടുത്തും വില്യമിന്റെ ഭാര്യ കേയ്റ്റ് മുന്നേറുകയുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഹാരിയുടെ ഭാര്യ ജനഹൃദയങ്ങളിൽ നിന്നകലുമ്പോൾ വില്യമിന്റെ രാജകുമാരിക്ക് നൂറ് മാറ്റാണുണ്ടായിരിക്കുന്നത്. ബിബിസിയുടെ വിക്ടോറിയ ഡെർബിഷെയർ പ്രോഗ്രാമിൽ പങ്കെടുക്കവെ റോയൽ ബയോഗ്രാഫറായ ക്ലൗഡിയ ജോസഫാണ് ഏറ്റവും പുതിയ ഈ പ്രവണതകൾ പുറത്ത് വിട്ടിരിക്കുന്നത്.
എടുത്ത് ചാടുന്ന സ്വഭാവം മൂലം മേഗൻ രാജകുടുംബത്തിലേക്ക് കടന്ന് വന്നയുടൻ പേര് ദോഷമുണ്ടാക്കിയെന്നും എന്നാൽ ശാന്തസ്വഭാവിമായ കേയ്റ്റ് ആരെക്കൊണ്ടും ഇതുവരെ പറയിപ്പിച്ചില്ലെന്നും ജോസഫ് വെളിപ്പെടുത്തുന്നു. പരിപാടിയിൽ ഫാഷൻ ഡിസൈനർ അമൽ ഫഷാനും, ജേർണലിസം പ്രഫസറായ സുസന്ന ഫ്രാങ്ക്സ് എന്നിവരുമായി ഇക്കാര്യം ചർച്ച ചെയ്യവേയാണ് ജോസഫ് കൊട്ടാര രഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. മിക്ക കാര്യങ്ങളിലും മേഗൻ കടുത്തതതും പിടിവാശി നിറഞ്ഞതുമായ സമീപനം പുലർത്തുന്നതാണ് വിവാദങ്ങൾക്ക് കാരണമെന്നാണ് ജോസഫ് അഭിപ്രായപ്പെടുന്നത്.
എന്നാൽ കേയ്റ്റ് ഇക്കാര്യത്തിൽ വളരെ വ്യത്യസ്തമായ വ്യക്തിയാണെന്ന സൂസന്നയുടെ അഭിപ്രായത്തോട് ജോസഫ് യോജിപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. കേയ്റ്റ് ശാന്തസ്വഭാവിയാണെന്ന് മാത്രമല്ല അവർ രാജകുടുംബത്തെ മാറ്റാൻ ശ്രമിക്കുന്നുമില്ലെന്നും ഇക്കാര്യത്തിൽ അവർ വില്യത്തെ പോലെയാണെന്നും ജോസഫ് പറയുന്നു. ഫെമിനിസം , രാഷ്ട്രീയം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ മേഗന് നേരത്തെ തന്നെ വ്യക്തമായ നിലപാടുണ്ടെന്നും അതിനാലാണ് വിമർശനമേറ്റ് വാങ്ങേണ്ടി വരുന്നതെന്ന അഭിപ്രായവും ശക്തമാണ്.
പതിവ് ക്രിസ്മസ് വേട്ടയ്ക്ക് പോകരുതെന്ന് ഈ വർഷം ഹാരിയെ മേഗൻ വിലക്കിയിരുന്നുവെന്ന സൂചന പുറത്ത് വന്നതിനെ തുടർന്നും വിവാദങ്ങൾ ഉയർന്നിരുന്നു. മേഗൻ ഒരു കടുത്ത മൃഗസ്നേഹിയായതാണ് ഇതിന് കാരണം. വില്യവും കേയ്റ്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഹാരിയും മേഗനും കെൻസിങ്ടൺ പാലസിൽ നിന്നും വിൻഡ്സറിലേക്ക് താമസം മാറാനൊരുങ്ങുന്നുവെന്ന വാർത്ത കഴിഞ്ഞ മാസം പുറത്ത് വരുകയും ചെയ്തിരുന്നു.