- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാത്വിക്കിനെ പൂട്ടിച്ച ഡ്രോൺ പറപ്പിക്കൽ വിഷയത്തിൽ അറസ്റ്റിലായത് വിൻഡോസ് ഡബിൾ ഗ്ലേസിങ് ജോലിക്കാരനും ഭാര്യയും; ആളുമാറിയതാവാമെന്ന് പറഞ്ഞ് കമ്പനി ഉടമ; ആയിരങ്ങളെ മുൾമുനയിൽ നിർത്തിയ ഡ്രോൺ പറത്തൽ പ്രതിസന്ധിയിൽ ദുരൂഹത തുടരുന്നു
ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ ഇന്നലെ വരെ ഗാത്വിക്ക് എയർപോർട്ടിന്റെ പ്രവർത്തനത്തെ താറുമാറാക്കിക്കൊണ്ട് ഡ്രോൺ പറത്തിയതിന്റെ പേരിൽ ഗ്ലേസിങ് വർക്കറായ പോൾ ഗെയ്റ്റും(47) ഭാര്യ എലാനി കിർക്കും(54) അറസ്റ്റിലായി. എന്നാൽ ഇയാൾക്ക് വിമാനത്താവളത്തിന് മേൽ കൂടി ഡ്രോൺ പറത്താനൊന്നും ശേഷിയില്ലെന്നും അതിനാൽ ആളുമാറിയതാവുമെന്നും വിശദീകരണം നൽകി പോൾ ജോലി ചെയ്യുന്ന കമ്പനിയായ വിൻഡോസ് ഡബിൾ ഗ്ലേസിങ് ഉടമ ജോൺ അല്ലാർഡ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നാല് ദിവസങ്ങളിലായി പതിനായിരക്കണക്കിന് യാത്രക്കാരെ മുൾമുനയിൽ നിർത്തുകയും കടുത്ത യാത്രാ ദുരിതത്തിന് കാരണമായിത്തീരുകയും ചെയ്ത് ഡ്രോൺ പറത്തൽ വിഷയത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാമെന്നാണ് റിപ്പോർട്ട്. എയർപോർട്ടിന് സമീപത്ത് താമസിക്കുന്ന ഇവരെ വെള്ളിയാഴ്ച വൈകുന്നേരമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവരുടെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു വാൻ പൊലീസ് വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡ്രോൺ പറക്കുമ്പോൾ പോൾ തന്റെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഇയാൾ കുറ്റക്കാരനല്ല
ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ ഇന്നലെ വരെ ഗാത്വിക്ക് എയർപോർട്ടിന്റെ പ്രവർത്തനത്തെ താറുമാറാക്കിക്കൊണ്ട് ഡ്രോൺ പറത്തിയതിന്റെ പേരിൽ ഗ്ലേസിങ് വർക്കറായ പോൾ ഗെയ്റ്റും(47) ഭാര്യ എലാനി കിർക്കും(54) അറസ്റ്റിലായി. എന്നാൽ ഇയാൾക്ക് വിമാനത്താവളത്തിന് മേൽ കൂടി ഡ്രോൺ പറത്താനൊന്നും ശേഷിയില്ലെന്നും അതിനാൽ ആളുമാറിയതാവുമെന്നും വിശദീകരണം നൽകി പോൾ ജോലി ചെയ്യുന്ന കമ്പനിയായ വിൻഡോസ് ഡബിൾ ഗ്ലേസിങ് ഉടമ ജോൺ അല്ലാർഡ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നാല് ദിവസങ്ങളിലായി പതിനായിരക്കണക്കിന് യാത്രക്കാരെ മുൾമുനയിൽ നിർത്തുകയും കടുത്ത യാത്രാ ദുരിതത്തിന് കാരണമായിത്തീരുകയും ചെയ്ത് ഡ്രോൺ പറത്തൽ വിഷയത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാമെന്നാണ് റിപ്പോർട്ട്.
എയർപോർട്ടിന് സമീപത്ത് താമസിക്കുന്ന ഇവരെ വെള്ളിയാഴ്ച വൈകുന്നേരമാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവരുടെ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു വാൻ പൊലീസ് വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡ്രോൺ പറക്കുമ്പോൾ പോൾ തന്റെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും ഇയാൾ കുറ്റക്കാരനല്ലെന്നുമാണ് ഇയാളുടെ തൊഴിലുടമ തറപ്പിച്ച് പറയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം കൂടി ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് വിമാനങ്ങൾ പറക്കുന്നത് നിർത്തി വയ്ക്കേണ്ടി വന്നിരുന്നു.
ഡ്രോണുകൾ ഇവിടെ ഇടവിട്ട് പറത്തപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസങ്ങൾക്കിടെ നിരവധി തവണയാണ് വിമാന സർവീസ് മുടങ്ങിയിരുന്നത്. പോളിന്റെ വീട്ടിൽ ഫോറൻസിക് സ്‌ക്വാഡ് വിശദമായ പരിശോധനകൾ നടത്തിയിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള പോളിന്റെ ചലനങ്ങൾ തനിക്കറിയാമായിരുന്നുവെന്നും അതിൽ നിന്നും അയാളല്ല ഡ്രോൺ പറത്തിയിരിക്കുന്നതെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവുമെന്നുമാണ് പോളിന്റെ ബോസായ അല്ലാർഡ് ആവർത്തിക്കുന്നത്. ക്രൗബറോയിലാണ് ഇയാളുടെ ഡബിൾ ബ്ലേസിങ് എന്ന കമ്പനി പ്രവർത്തിക്കുന്നത്. പോൾ ഇവിടുത്തെ ജോലിക്കാരനാണ്.വെസ്റ്റ് സസെക്സ് ടൗണാട ക്രാവ്ലെയിൽ നിന്നാണ് ദമ്പതികൾ അറസ്റ്റിലായിരിക്കുന്നത്.
പോൾ കഴിഞ്ഞ 17 വർഷമായി തനിക്കൊപ്പം ജോലി ചെയ്യുന്നുവെന്നും അയാൾ കുഴപ്പക്കാരനല്ലെന്നും അല്ലാർഡ് വിശദീകരിക്കുന്നു.എയർപോർട്ടിൽ നിന്നും അഞ്ച് മൈൽ അകലം മാത്രമേ പോളിന്റെ വീട്ടിലേക്കുള്ളുവെന്നും ഇവിടെയുള്ള വാൻ തങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വരുന്നുവെന്നുമാണ് ഫോറൻസിട് ടീമുകൾ വെളിപ്പെടുത്തുന്നത്.ആയിരത്തിലധികം വിമാനങ്ങളുടെ സർവീസിനെ യാണ് ഡ്രോൺ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.
ഇതിനെ തുടർന്ന് 140,000 യാത്രക്കാർ ബുധനാഴ്ച രാത്രി മുതൽ യാത്രാ ദുരിതം നേരിടുകയും ചെയ്തിരുന്നു. ഗാത്വിക്കിൽ ഇറങ്ങേണ്ടുന്ന നിരവധി വിമാനങ്ങളാണ് മറ്റ് എയർപോർട്ടുകളിലേക്ക് തിരിച്ച് വിടേണ്ടി വന്നിരുന്നത്. പട്ടാളത്തിന്റെ സഹായത്തോടെ ഡ്രോൺ ജാമറുകൾ സ്ഥാപിച്ച് വീണ്ടും വിമാനമിറക്കിയാണ് പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരുന്നത്.