- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്ഞിയുടെ ശ്രമങ്ങളും വിജയിച്ചില്ല; നാത്തൂൻ പോരിൽ രാജകുമാരന്മാർക്ക് വെവ്വേറെ ക്രിസ്മസ്; ഹാരിയും മേഗനും നാളെ ക്രിസ്മസ് ആഘോഷിക്കുന്നത് അടുത്ത സുഹൃത്തുക്കളായ 30 പേർക്കൊപ്പം പുതിയ വീട്ടിൽ; കൊട്ടാരത്തിലെ പൊട്ടിത്തെറികൾ ആഘോഷമാക്കി മാധ്യമങ്ങൾ
ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളും ജ്യേഷ്ഠൻ വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റും തമ്മിലുള്ള അടി സമീപകാലത്തായി വാർത്തകളിൽ ചൂടൻ വിഷയമായി നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. അത് പരിഹരിക്കുന്നതിനായി രാജ്ഞി ഇക്കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും അതിനാൽ രാജകുമാരന്മാർ ഈ വർഷം വെവ്വേറെയായിരിക്കും ക്രിസ്മസ് ആഘോഷിക്കുകയെന്നും ഏറ്റവും പുതിയ റിപ്പോർട്ട്. അതായത് ഹാരിയും മേഗനും നാളെ ക്രിസ്മസ് ആഘോഷിക്കുന്നത് അടുത്ത സുഹൃത്തുക്കളായ 30 പേർക്കൊപ്പം പുതിയ വീട്ടിലായിരിക്കും. കൊട്ടാരത്തിലെ ഈ പൊട്ടിത്തെറികൾ മാധ്യമങ്ങൾ ആഘോഷമാക്കുകയാണ് ഇപ്പോൾ. വില്യവും ഹാരിയും തമ്മിൽ കടുത്ത അകൽച്ചയിലായിരിക്കുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. ഹാരിയും മേഗനും നാളെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ വച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ വില്യവും കേയ്റ്റും ആന്മർ ഹാളിലായിരിക്കും ക്രിസ്മസ് ആഘോഷിക്കുന്നത്. അതായത് ജനിച്ച നാൾ മുതൽ സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന സഹോദരന്മാർ ഏതാനും മൈല
ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളും ജ്യേഷ്ഠൻ വില്യം രാജകുമാരന്റെ ഭാര്യ കേയ്റ്റും തമ്മിലുള്ള അടി സമീപകാലത്തായി വാർത്തകളിൽ ചൂടൻ വിഷയമായി നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. അത് പരിഹരിക്കുന്നതിനായി രാജ്ഞി ഇക്കഴിഞ്ഞ ദിവസങ്ങളിലായി കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ലെന്നും അതിനാൽ രാജകുമാരന്മാർ ഈ വർഷം വെവ്വേറെയായിരിക്കും ക്രിസ്മസ് ആഘോഷിക്കുകയെന്നും ഏറ്റവും പുതിയ റിപ്പോർട്ട്.
അതായത് ഹാരിയും മേഗനും നാളെ ക്രിസ്മസ് ആഘോഷിക്കുന്നത് അടുത്ത സുഹൃത്തുക്കളായ 30 പേർക്കൊപ്പം പുതിയ വീട്ടിലായിരിക്കും. കൊട്ടാരത്തിലെ ഈ പൊട്ടിത്തെറികൾ മാധ്യമങ്ങൾ ആഘോഷമാക്കുകയാണ് ഇപ്പോൾ. വില്യവും ഹാരിയും തമ്മിൽ കടുത്ത അകൽച്ചയിലായിരിക്കുന്നുവെന്നും വെളിപ്പെടുത്തലുകളുണ്ട്. ഹാരിയും മേഗനും നാളെ സാൻഡ്രിങ്ഹാം എസ്റ്റേറ്റിൽ വച്ചാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. എന്നാൽ വില്യവും കേയ്റ്റും ആന്മർ ഹാളിലായിരിക്കും ക്രിസ്മസ് ആഘോഷിക്കുന്നത്. അതായത് ജനിച്ച നാൾ മുതൽ സുഹൃത്തുക്കളെ പോലെ ജീവിക്കുന്ന സഹോദരന്മാർ ഏതാനും മൈലുകളുടെ വ്യത്യാസം മാത്രമുള്ള ഇടങ്ങളിൽ വച്ചാണ് വെവ്വേറെ ക്രിസ്മസ് ആഘോഷിക്കുന്നത്.
ക്രിസ്മസിന്റെ അന്ന് രാവിലെ 11 മണിക്ക് രാജകുടുംബാംഗങ്ങൾ സെന്റ് മേരീ മദ്ഗലനെ ചർച്ചിലേക്ക് വർഷത്തിലും പോകുന്ന പതിവുണ്ട്. കഴിഞ്ഞ വർഷം ഹാരിയുടെ കൈ പിടിച്ചായിരുന്നു മേഗൻ ഈ ചർച്ചിലേക്ക് പോയിരുന്നത്. അപ്പോൾ വില്യവും കേയ്റ്റും ഇവർക്കൊപ്പം നടന്ന് നീങ്ങുന്നത് ജനം കൗതുകത്തോടെ നോക്കി നിൽക്കുകയും ചെയ്തിരുന്നു. ഇരു കുടുംബങ്ങളും അകന്നുവെങ്കിലും ഇപ്രാവശ്യവും ഇവർ ഒരുമിച്ച് ചർച്ചിൽ പോകുമെന്നാണ് കരുതുന്നത്.
ക്രിസ്മസ് ആഘോഷത്തിനോട് അനുബന്ധിച്ച് മേഗൻ പലവട്ടം വസ്ത്രം മാറുമെന്ന വാർത്ത പ്രചരിക്കുന്നുണ്ട്.ക്രിസ്മസിന്റെ അന്ന് കാലത്ത് രാജകുടുംബക്കാർ കിടക്കയിൽ നിരവധി സമ്മാനങ്ങളും പഴങ്ങളും കണ്ട് കൊണ്ടായിരിക്കും ഉണർന്നെണീക്കുന്നത്. തുടർന്ന് ഫുൾ ഇംഗ്ലീഷ് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് ചർച്ചിലേക്ക് പോകാൻ തയ്യാറെടുക്കുകയും ചെയ്യും. സർവീസിന് ശേഷം ഫിലിപ്പ് രാജകുമാരൻ ആഘോഷത്തിൽ പങ്കെടുക്കാൻ ഈ വർഷമെത്തുമെന്നാണ് റിപ്പോർട്ട്. തുടർന്ന് എല്ലാവരും മെയിൻഹൗസിലേക്ക് വന്ന് ക്രിസ്മസ് ലഞ്ചിന് മുമ്പ് ഡ്രിങ്ക്സുകൾ കഴിക്കുകയും ചെയ്യും. ഇപ്രാവശ്യത്തെ ആഘോഷത്തിന് അതിഥികൾക്ക് വിഭവസമൃദ്ധമായ ലഞ്ചായിരിക്കും പതിവ് പോലെ നൽകുന്നത്.