നിലവിൽ ഹാരി രാജകുമാരനെ പ്രണയിച്ച് വിവാഹം കഴിച്ച് ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന കുലീനപട്ടം എടുത്തണിഞ്ഞുവെങ്കിലും ഒരു ടിവി സീരിയൽ നടിയെന്ന നിലയിൽ അവർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഏതറ്റംവരെയും പോവുമായിരുന്നുവെന്ന് വെളിപ്പെടുത്തി അവർക്കൊപ്പം ജോലി ചെയ്തിരുന്ന സഹനടിയായിരുന്ന തമെക ജേക്കബ്സ് രംഗത്തെത്തി. ഡീൽ ഓർ നോ ഡീലിന്റെ യുഎസ് വെർഷനിൽ അഭിനയിക്കവെ മേഗൻ പ്രേക്ഷകരെ ആനന്ദപുളകിതരാക്കുന്നതിനായി സ്വിം സ്യൂട്ടിൽ പ്രത്യക്ഷപ്പെടാനും ബ്രാക്കുള്ളിൽ ഫോം നിറയ്ക്കാനും യാതൊരു മടിയും കാണിച്ചിരുന്നില്ലെന്നാണ് ഫോട്ടോകൾ പുറത്ത് വിട്ട് കൊണ്ട് തമെക രംഗത്തെത്തിയിരിക്കുന്നത്.

ഓസ്‌കർ കരസ്ഥമാക്കുകയെന്നതായിരുന്നു മേഗന്റെ ലക്ഷ്യമെന്നും അതിനായി ഏത് തരത്തിലുള്ള സൗന്ദര്യ പ്രദർശനവും നടത്തി അഭിനേത്രിയാവാകാനും അവർ ശ്രമിച്ചിരുന്നുവെന്നും ദി സൺ പത്രത്തോട് തമെക തുറന്നടിച്ചിരിക്കുന്നു. ഡീൽ ഓർ നോ ഡീലിൽ പെട്ടി പിടിച്ച് നിൽക്കുന്ന ഗേളായിട്ടായിരുന്നു മേഗൻ ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നതെന്നും അതിൽ അവരുടെ ശരീരപ്രദർശനത്തിന് പ്രാധാന്യമേറെയുണ്ടായിരുന്നുവെന്നും തമെക പറയുന്നു. ഇവരുടെ ശരീരസൗന്ദര്യം ഉറപ്പ് വരുത്തുന്നതിനായി പ്രൊഡ്യൂസർ ഓരോ പ്രഭാതത്തിലും കസേരയിട്ടിരിക്കുമായിരുന്നുവെന്നും ഇയാൾക്ക് മുന്നിൽ മേഗൻ അടക്കമുള്ള സുന്ദരികൾ നിരന്ന് നിന്ന് ശരീര സൗന്ദര്യം പ്രദർശിപ്പിക്കണമെന്നത് നിർബന്ധമായിരുന്നുവെന്നും തമെക വെട്ടിത്തുറന്ന് പറയുന്നു.

ബ്രായുടെ ആകൃതി മെച്ചപ്പെടുത്തുന്നതിനായി എത്രമാത്രം ഫോം ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നതിനായി പ്രൊഡ്യൂസർ ഈ ഗേൾസിന്റെ ബ്രാ പൊട്ടിച്ച് പരിശോധിക്കാറുണ്ടായിരുന്നുവെന്നും തമെക വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ബ്രീഫ്കേസ് ബേബ് ആയി പ്രവർത്തിക്കുന്നതിന് മുമ്പ് മേഗൻ യുഎസ് എംബസിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു പാർട്ടിക്കിടെ ഒരു ഹോളിവുഡ് മാനേജരെ കണ്ട മേഗൻ അഭിനയമോഹം തലയ്ക്ക് പിടിച്ച് എംബസിയിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

എൻബിസിയുടെ ഡീൽ ഓർ നോ ഡീലിൽ മേഗൻ പ്രവർത്തിക്കാനെത്തിയത് 2006ലായിരുന്നു. ഷോയിൽ പങ്കെടുക്കാനെത്തുന്നവർക്കുള്ള വിവിധ സംഖ്യകളിലുള്ള പണമടങ്ങിയ ബ്രീഫ്കേസുകൾ പിടിച്ച് നിൽക്കുകയായിരുന്നു മേഗൻ ഇതിൽ ആദ്യം ചെയ്തിരുന്നത്. തുടർന്ന് ശരീരപ്രദർശനത്തിലൂടെ ഈ ഷോയുടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാൻ മേഗന് ചുരുങ്ങിയ കാലം കൊണ്ട് സാധിക്കുകയും തുടർന്ന് മികച്ച അവസരങ്ങൾ ലഭിച്ച് പേരെടുത്ത അഭിനേത്രിയായി മാറുകയുമായിരുന്നു.

ഡീൽ ഓർ നോ ഡീലിൽ പങ്കെടുത്ത മോഡലുകൾ ഒരേ റൂമിൽ വച്ചായിരുന്നു വസ്ത്രം മാറിയിരുന്നതെന്നും അപ്പോഴൊന്നും മേഗന് തീരെ ലജ്ജയില്ലായിരുന്നുവെന്നും തമെക ഓർമിക്കുന്നു. ഇതിൽ പങ്കെടുക്കുന് ഗേൾസിനൊപ്പം മേഗൻ രാത്രിയിൽ കറങ്ങി നടക്കാൻ പോവാറുമുണ്ടായിരുന്നു.