- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുഭൂമിയിൽ കുടുങ്ങിയത് സ്ത്രീകളുൾപ്പടെയുള്ള രണ്ട് മലയാളി കുടുംബങ്ങൾ; മടങ്ങാനൊരുങ്ങവെ വാഹനത്തിന്റെ വീൽ മണലിൽ പുതയുകയും മറ്റൊന്നിന്റെ ടയർ കേടാവുകയും ചെയ്തു; ഒരുവിധത്തിൽ ശരിയാക്കി പുറത്തേക്ക് പോകൊനൊരുങ്ങിയപ്പോൾ വഴി തെറ്റി പോയത് ഉള്ളിലേക്കും; ഒടുവിൽ രക്ഷയ്ക്ക് എത്തി ദുബായ് പൊലീസ്
ദുബായ്: രാത്രി മുഴുവൻ മരുഭൂമിയിൽ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ രക്ഷിച്ച് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ കോപ്റ്ററിൽ ആണ് സംഘത്തെ രക്ഷിച്ചു പുറത്ത് എത്തിച്ചത്. മലപ്പുറം സ്വദേശി മുഷ്താഖ്, പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീൻ, ഷഹനാസിന്റെ കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന പത്തംഗ സംഘമാണു മരുഭൂമിയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച യാത്രപോയ സംഘം വൈകിട്ടു മരുഭൂമിയിൽനിന്നു മടങ്ങാൻ തുടങ്ങുമ്പോൾ ഒരു വാഹനം മണലിൽ പുതയുകയും അടുത്ത വാഹനത്തിന്റെ ടയർ കേടാകുകയും ചെയ്യുകയായിരുന്നു. വാഹനങ്ങൾ ശരിയാക്കി പിന്നീട് യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിയുടെ ഉള്ളിലേക്കു പോയി. രാത്രി വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ ടെന്റ് ഒരുക്കി കുറേപ്പേർ അതിലും ബാക്കിയുള്ളവർ വാഹനങ്ങളിലും കിടന്നു. ഇതിനിടെ, വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പ്രമേഹവും മറ്റ് അസുഖങ്ങളും ഉള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പുലർച്ചെ പുറപ്പെടാൻ തുടങ്ങിയെങ്കിലും വാഹനങ്ങൾ മണലിൽ പുതഞ്ഞുപോയിരുന്നു. തുടർന്നാണു പൊലീസിന
ദുബായ്: രാത്രി മുഴുവൻ മരുഭൂമിയിൽ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ രക്ഷിച്ച് ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ കോപ്റ്ററിൽ ആണ് സംഘത്തെ രക്ഷിച്ചു പുറത്ത് എത്തിച്ചത്. മലപ്പുറം സ്വദേശി മുഷ്താഖ്, പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീൻ, ഷഹനാസിന്റെ കുടുംബാംഗങ്ങൾ എന്നിവർ ഉൾപ്പെടുന്ന പത്തംഗ സംഘമാണു മരുഭൂമിയിൽ കുടുങ്ങിയത്. വെള്ളിയാഴ്ച യാത്രപോയ സംഘം വൈകിട്ടു മരുഭൂമിയിൽനിന്നു മടങ്ങാൻ തുടങ്ങുമ്പോൾ ഒരു വാഹനം മണലിൽ പുതയുകയും അടുത്ത വാഹനത്തിന്റെ ടയർ കേടാകുകയും ചെയ്യുകയായിരുന്നു.
വാഹനങ്ങൾ ശരിയാക്കി പിന്നീട് യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിയുടെ ഉള്ളിലേക്കു പോയി. രാത്രി വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാൽ ടെന്റ് ഒരുക്കി കുറേപ്പേർ അതിലും ബാക്കിയുള്ളവർ വാഹനങ്ങളിലും കിടന്നു. ഇതിനിടെ, വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പ്രമേഹവും മറ്റ് അസുഖങ്ങളും ഉള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പുലർച്ചെ പുറപ്പെടാൻ തുടങ്ങിയെങ്കിലും വാഹനങ്ങൾ മണലിൽ പുതഞ്ഞുപോയിരുന്നു. തുടർന്നാണു പൊലീസിനെ അറിയിച്ചത്.