- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് മേഖലയിൽ നിന്നും കേരളത്തിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി ജെറ്റ് എയർവെയ്‌സ്; ഫെബ്രുവരിക്ക് ശേഷം ഷാർജയിൽ നിന്നും സർവ്വീസില്ല; സർവ്വീസ് നിർത്തുന്നത് ലാഭകരമല്ലാത്തതിനാൽ; നിരക്ക് വർദ്ധനയ്ക്കും സാധ്യത
ദുബായ്: കൊച്ചിയിലേക്കുള്ള സർവീസ് ജെറ്റ് എയർവെയ്‌സ് നിർത്തുന്നു. ഇതിനു മുന്നോടിയായി ഫെബ്രുവരി പത്തുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജൻസികളെ കമ്പനി അറിയിച്ചു. ഇതോടെ അക്ഷരാർഥത്തിൽ യുഎഇയിൽ നിന്നു കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേയ്‌സ് നിർത്തലാക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് എടുത്തവർക്ക് യാത്രാ തീയതിയുടെ പത്തുദിവസം മുൻപോ പിൻപോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാം. അതിനു പിഴ ഈടാക്കില്ല. യാത്ര നിശ്ചയിക്കുന്ന പുതിയ തീയതിയിൽ നേരിട്ട് വിമാനം ഇല്ലാത്തപക്ഷം മുബൈ വഴിയോ ഡൽഹി വഴിയോ പോകാം. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകും. അതേസമയം ഒരിക്കൽ തീയതി മാറ്റിയ ശേഷം വീണ്ടും മാറ്റം ഉണ്ടായാൽ പിഴ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജെറ്റ് എയർവേയ്‌സിന്റെ പ്രതിദിന കൊച്ചി സർവീസാണ് നിർത്താലാക്കുന്നത്. ദക്ഷിണേന്ത്യയിലേക്കു മുഴുവനുമുള്ള സർവീസുകൾ നിർത്തലാക്കുന്നതും ആലോചനയിലാണെന്ന് അറിയുന്നു. ഇവിടേക്കുള്ള സർ
ദുബായ്: കൊച്ചിയിലേക്കുള്ള സർവീസ് ജെറ്റ് എയർവെയ്‌സ് നിർത്തുന്നു. ഇതിനു മുന്നോടിയായി ഫെബ്രുവരി പത്തുമുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് സർവീസ് ഉണ്ടാകില്ലെന്ന് വിവിധ ഏജൻസികളെ കമ്പനി അറിയിച്ചു. ഇതോടെ അക്ഷരാർഥത്തിൽ യുഎഇയിൽ നിന്നു കേരളത്തിലേക്കുള്ള എല്ലാ സർവീസുകളും ജെറ്റ് എയർവേയ്‌സ് നിർത്തലാക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് എടുത്തവർക്ക് യാത്രാ തീയതിയുടെ പത്തുദിവസം മുൻപോ പിൻപോ കണക്കാക്കി പുതിയ തീയതി നിശ്ചയിക്കാം. അതിനു പിഴ ഈടാക്കില്ല.
യാത്ര നിശ്ചയിക്കുന്ന പുതിയ തീയതിയിൽ നേരിട്ട് വിമാനം ഇല്ലാത്തപക്ഷം മുബൈ വഴിയോ ഡൽഹി വഴിയോ പോകാം. ഉപയോഗിക്കാത്ത ടിക്കറ്റിന് പിഴയൊന്നും ഈടാക്കാതെ മുഴുവൻ തുകയും തിരികെ നൽകും. അതേസമയം ഒരിക്കൽ തീയതി മാറ്റിയ ശേഷം വീണ്ടും മാറ്റം ഉണ്ടായാൽ പിഴ ഈടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജെറ്റ് എയർവേയ്‌സിന്റെ പ്രതിദിന കൊച്ചി സർവീസാണ് നിർത്താലാക്കുന്നത്. ദക്ഷിണേന്ത്യയിലേക്കു മുഴുവനുമുള്ള സർവീസുകൾ നിർത്തലാക്കുന്നതും ആലോചനയിലാണെന്ന് അറിയുന്നു.
ഇവിടേക്കുള്ള സർവീസുകൾ ലാഭകരമല്ലെന്നാണ് കമ്പനി നിലപാട്. ദുബായിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ നേരത്തേ നിർത്തലാക്കിയിരുന്നു. അവധിക്കാലവും പുതുവർഷവും എല്ലാം ചേർന്ന് ഏറ്റവും യാത്രാതിരക്കുള്ള സമയത്തെ നടപടി യാത്രക്കാരെ കൂടുതൽ വലയ്ക്കും. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് മൂലം ടിക്കറ്റ് നിരക്ക് ഇനിയും ഉയരാനുള്ള സാഹചര്യം ഏറുകയും ചെയ്യും.