- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾക്കുപോലും തിരിച്ചറിയാനാവാത്ത വിധം സാമ്യം; അൽപമെങ്കിലും വ്യത്യാസം തോന്നുന്നതെല്ലാം ശസ്ത്രക്രിയയിലൂടെ മാറ്റി; ആറുവർഷമായി ഇരുവർക്കും ഒരേ ബോയ്ഫ്രണ്ട്; ഈ ഇരട്ടകൾക്ക് ഒരാളെമാത്രം ഭർത്താവാക്കാൻ നിയമം വില്ലനാകുമ്പോൾ
അച്ഛനമ്മമാർക്കുപോലും തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സാമ്യമാണ് അന്നയ്ക്കും ലൂസിക്കുമുള്ളത്. ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്നുള്ള ഈ ഇരട്ടകൾ, ലോകത്തേറ്റവും സാമ്യമുള്ള ഇരട്ടകളായി അറിയപ്പെടുന്നതും അതുകൊണ്ടുതന്നെ. രൂപത്തിലെ ഈ സാമ്യം ജീവിതത്തിൽ മറ്റുകാര്യങ്ങളിലേക്കും പകർത്താനുള്ള ശ്രമത്തിലാണ് അന്ന ഡിസിൻകും ലൂസി ഡിസിൻകും. 2012 മുതൽ ഇരുവരും പ്രണയിക്കുന്നത് ഒരാളെയാണ്. ബെൻ ബേണെന്ന കാമുകനോടൊപ്പം ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നു ഇതുവരെ. എന്നാൽ, വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം അന്നയ്ക്കും ലൂസിക്കും കലശലായതോടെയാണ് നിയമം ഇവർക്കുമുന്നിൽ വില്ലനായെത്തിയത്. പ്രണയത്തിന് നിയമം എതിരല്ലെങ്കിലും രണ്ടുപേരും കൂടി ഒരാളെ വിവാഹം കഴിക്കുന്നത് നിയമം അനുവദിക്കുന്നില്ല. 1961-ലെ ഓസ്‌ട്രേലിയൻ മാര്യേജ് ആക്ട് അനുസരിച്ച് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള ഈ പ്രതിസന്ധിയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അന്നയും ലൂസിയും. ഹ്യൂസി, വീ ഹാവ് എ പ്രോബ്ലം എന്
അച്ഛനമ്മമാർക്കുപോലും തിരിച്ചറിയാനാവാത്ത വിധത്തിലുള്ള സാമ്യമാണ് അന്നയ്ക്കും ലൂസിക്കുമുള്ളത്. ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്നുള്ള ഈ ഇരട്ടകൾ, ലോകത്തേറ്റവും സാമ്യമുള്ള ഇരട്ടകളായി അറിയപ്പെടുന്നതും അതുകൊണ്ടുതന്നെ. രൂപത്തിലെ ഈ സാമ്യം ജീവിതത്തിൽ മറ്റുകാര്യങ്ങളിലേക്കും പകർത്താനുള്ള ശ്രമത്തിലാണ് അന്ന ഡിസിൻകും ലൂസി ഡിസിൻകും. 2012 മുതൽ ഇരുവരും പ്രണയിക്കുന്നത് ഒരാളെയാണ്. ബെൻ ബേണെന്ന കാമുകനോടൊപ്പം ഇരുവരും ജീവിതം ആസ്വദിക്കുകയായിരുന്നു ഇതുവരെ.
എന്നാൽ, വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കണമെന്ന ആഗ്രഹം അന്നയ്ക്കും ലൂസിക്കും കലശലായതോടെയാണ് നിയമം ഇവർക്കുമുന്നിൽ വില്ലനായെത്തിയത്. പ്രണയത്തിന് നിയമം എതിരല്ലെങ്കിലും രണ്ടുപേരും കൂടി ഒരാളെ വിവാഹം കഴിക്കുന്നത് നിയമം അനുവദിക്കുന്നില്ല. 1961-ലെ ഓസ്‌ട്രേലിയൻ മാര്യേജ് ആക്ട് അനുസരിച്ച് ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുള്ള ഈ പ്രതിസന്ധിയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്ന് പരിഹരിക്കാനുള്ള ശ്രമത്തിലാണ് അന്നയും ലൂസിയും.
ഹ്യൂസി, വീ ഹാവ് എ പ്രോബ്ലം എന്ന ടിവി ഷോയിലൂടയാണ് അന്നയും ലൂസിയും തങ്ങളുടെ പ്രണയത്തെ വിവാഹത്തിലെത്തിക്കാൻ ശ്രമം നടത്തുന്നത്. രൂപത്തിലെ നേരീയ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് രണ്ടരലക്ഷം ഡോളറോളം ചെലവിട്ട് കോസ്‌മെറ്റിക് സർജറി നടത്തിയ അന്നയും ലൂസിയും ഈ റിയാൽറ്റി ഷോയിലൂടെ ജീവിതാഭിലാഷം പൂവണിയിക്കാമെന്ന മോഹത്തിലാണ്. ഇരുവരുടെയും പ്രശ്‌നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പരിപാടിയുടെ അവതാരകനായ ഡേവ് ഹ്യൂസും.
ഞങ്ങൾ ഒരാളെ പ്രണയിക്കുന്നു. അയാളെത്തന്നെ വിവാഹം കഴിക്കണമെന്നും ആഗ്രഹിക്കുന്നു. ഓസ്‌ട്രേലിയൻ നിയമം അതിന് അനുവദിക്കുമോ എന്ന ലൂസിയുടെയും അന്നയുടെയും ചോദ്യത്തോടെയുള്ള പരിപാടിയുടെ പ്രമോ ഇതിനകം ഓസ്‌ട്രേലിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. വിചിത്രമായൊരു പ്രശ്‌നമാണ് ഞങ്ങൾ നേരിടുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും ഒരാളെത്തന്നെ വിവാഹം ചെയ്യണം-ഇൻസ്റ്റഗ്രാമിലൂടെ അവർ ഇരുവരും പറഞ്ഞു.
ഒരേപോലെ തോന്നിപ്പിക്കുന്നതിന് തുടർച്ചയായി കോസ്‌മെറ്റിക് സർജറികൾ നടത്തിയതിലൂടെയാണ് അന്നയും ലൂസിയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഇരുപതുവയസ്സുമുതൽക്കാണ് ഇവർ ശസ്ത്രക്രിയകളിലൂടെ ഒരുപോലെയാകാൻ തുടങ്ങിയത്. ഇപ്പോൾ ഇവർക്ക് 33 വയസ്സായി. ചുണ്ടുകളിലും മാറിലും പുരികത്തിലുമൊക്കെ ശസ്ത്രക്രിയകൾ നടത്തി. ലേസർ ട്രീറ്റ്‌മെന്റുൾപ്പെടെ നടത്തി നേരീയ വ്യത്യാസം പോലും ഇല്ലാതാക്കി.