- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിമിനൽ കേസിൽ പ്രതിയായാൽ ചിലപ്പോൾ നിങ്ങളുടെ സിറ്റിസൺഷിപ്പ് നഷ്ടമായെന്നിരിക്കും; ബാലപീഡനത്തിന് 23 വർഷം തടവുവിധിച്ച ഇന്ത്യക്കാരന്റെ പൗരത്വം റദ്ദാക്കിയത് അപേക്ഷയിലെ നുണയുടെ പേരുപറഞ്ഞ്
ബാലപീഡനത്തിന് 23 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻവംശജന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ യു.കെ. സർക്കാർ ഉത്തരവിട്ടു. ആദ്യമായാണ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നത്. പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ താൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന പേരിലാണ് ഇപ്പോൾ നാടുകടത്താനുള്ള തീരുമാനം. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദേശികളുടെ പൗരത്വം റദ്ദാക്കുകയെന്ന പുതിയ കീഴ്‌വഴക്കത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. 1997-ൽ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരനാണ് ഇപ്പോൾ നാടുകടത്തൽ നേരിടുന്നത്. 2003-ൽ ഇയാൾക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നു. എന്നാൽ, 2003 മുതൽ 2010 വരെയുള്ള ഏഴുവർഷത്തിനിടെ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഇയാൾ 2011-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 23 വർഷത്തേക്ക് തടവുശിക്ഷയ്ക്കുവിധിച്ച ഇയാൾ ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പുവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
ബാലപീഡനത്തിന് 23 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യൻവംശജന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ യു.കെ. സർക്കാർ ഉത്തരവിട്ടു. ആദ്യമായാണ് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടയാളുടെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നത്. പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ താൻ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന വിവരം മറച്ചുവെച്ചുവെന്ന പേരിലാണ് ഇപ്പോൾ നാടുകടത്താനുള്ള തീരുമാനം. ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദേശികളുടെ പൗരത്വം റദ്ദാക്കുകയെന്ന പുതിയ കീഴ്‌വഴക്കത്തിനാണ് ഇത് തുടക്കമിട്ടിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
1997-ൽ ബ്രിട്ടനിലെത്തിയ ഇന്ത്യക്കാരനാണ് ഇപ്പോൾ നാടുകടത്തൽ നേരിടുന്നത്. 2003-ൽ ഇയാൾക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചിരുന്നു. എന്നാൽ, 2003 മുതൽ 2010 വരെയുള്ള ഏഴുവർഷത്തിനിടെ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ഇയാൾ 2011-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 23 വർഷത്തേക്ക് തടവുശിക്ഷയ്ക്കുവിധിച്ച ഇയാൾ ആജീവനാന്തം ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ ഒപ്പുവെക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
തന്നെ നാടുകടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരേ ഇയാൾ കോടതിയെ അപ്പീൽ നൽകിയിരുന്നു. എന്നാൽ, അപ്പീൽ നിരസിച്ച കോടതി, സർക്കാർ തീരുമാനം ശരിവെച്ചു. ബാലപീഡനത്തിനെതിരേ പ്രവർത്തിക്കുന്ന സംഘടനകളും വക്താക്കളും വിധിയെ സ്വാഗതം ചെയ്തു. ഇത്തരം കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് യാതൊരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് കോടതിവിധിയെന്നും ഇതിനെ സ്വാഗതം ചെയ്യുന്നതായും ബാലപീഡനക്കേസുകളിൽ ഇരകൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകനായ റിച്ചാർഡ് സ്‌കോറർ പറയുന്നു.
ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്ന കാലയളവിലും പൗരത്വം ലഭിച്ചശേഷവും വർഷങ്ങളോളം ബാലപീഡനം നടത്തിയ താങ്ങൾ യാതൊരു തരത്തിലുള്ള അനുകമ്പയും അർഹിക്കുന്നില്ലെന്ന് മുൻ ഹോം സെക്രട്ടറി ആംബർ റൂഡ് കഴിഞ്ഞ ഫെബ്രുവരിയിൽ നാടുകടത്തൽ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. പിന്നീട് ഹോം സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സാജിദ് ജാവിദും ഈ കേസിൽ പൗരത്വം റദ്ദാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
താൻ ബാലപീഡനം നടത്തിയിട്ടുണ്ടെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇയാൾ പൗരത്വത്തിനായി അപേക്ഷിച്ചതെന്നും 2004-ൽ അത് നേടിയതെന്നും വ്യക്തമാണെന്ന് അപ്പീൽ പരിശോധിച്ച ഇമിഗ്രേഷൻ ആൻഡ് അസൈലം ചേംബർ അപ്പർ ട്രിബ്യൂണലിലെ ജഡ്ജി പിറ്റ് പറഞ്ഞു. നേരത്തെ, റോച്ച്‌ഡേൽ ബാലപീഡനക്കേസിൽ പ്രതികളായ മൂന്ന് പാക്കിസ്ഥാൻകാരെയും നാടുകടത്താൻ കോടതി ഉത്തരവിട്ടിരുന്നു. അബ്ദുൾ അസീസ്, ആദിൽ ഖാൻ, ഖാറി അബ്ദുൾ റൗഫ് എന്നിവരാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്.