- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഭാര്യയെ നേപ്പാളിലെ മലമുകളിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ പോസ്റ്റുകളിട്ട് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർ ഭർത്താവ് പൊലീസിനെ കബളിപ്പിച്ചത് ഏഴുമാസം
മുൻ ഭാര്യയെ നേപ്പാളിലെ മലമുകളിൽനിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഗൊരഖ്പുരിലെ ഡോക്ടർ, അവർ ജീവനോടെയുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകളിട്ടു. ഏഴുമാസത്തോളം ഇത്തരത്തിൽ കബളിപ്പിച്ച ഡോക്ടറെയും രണ്ട് സഹായികളെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഗൊരഖ്പുരിലെ അറിയപ്പെടുന്ന ഡോക്ടറായ ധർമേന്ദ്ര പ്രതാപ് സിങ്ങും സഹായികളായ പ്രമോദ് കുമാർ സിങ്ങും സഹായികളായ പ്രമോദ് കുമാർ സിങ്ങും ദേശ്ദീപക് നിഷാദുമാണ് കിഞ്ഞദിവസം നഗരത്തിലെ ദോദ്പുരിൽനിന്ന് അറസ്റ്റിലായത്. ജൂണിൽ രാഖിയെ കാണാനില്ലെന്ന പരാതികളുയർന്നപ്പോൾ അവരുടെ രണ്ടാംഭർത്താവ് മനീഷ് സിൻഹയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് താൻ ആസാമിലുണ്ടെന്ന തരത്തിൽ രാഖിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നുതുടങ്ങുകയും ചെയ്തു. രാഖിയുടെ തിരോധാനക്കേസ് പിന്നീട് യുപിയിലെ പ്രത്യേക കർമ സേന ഏറ്റെടുക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡോക്ടറുടെ നേർക്ക് സംശയം
മുൻ ഭാര്യയെ നേപ്പാളിലെ മലമുകളിൽനിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഗൊരഖ്പുരിലെ ഡോക്ടർ, അവർ ജീവനോടെയുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റുകളിട്ടു. ഏഴുമാസത്തോളം ഇത്തരത്തിൽ കബളിപ്പിച്ച ഡോക്ടറെയും രണ്ട് സഹായികളെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഗൊരഖ്പുരിലെ അറിയപ്പെടുന്ന ഡോക്ടറായ ധർമേന്ദ്ര പ്രതാപ് സിങ്ങും സഹായികളായ പ്രമോദ് കുമാർ സിങ്ങും സഹായികളായ പ്രമോദ് കുമാർ സിങ്ങും ദേശ്ദീപക് നിഷാദുമാണ് കിഞ്ഞദിവസം നഗരത്തിലെ ദോദ്പുരിൽനിന്ന് അറസ്റ്റിലായത്. ജൂണിൽ രാഖിയെ കാണാനില്ലെന്ന പരാതികളുയർന്നപ്പോൾ അവരുടെ രണ്ടാംഭർത്താവ് മനീഷ് സിൻഹയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് താൻ ആസാമിലുണ്ടെന്ന തരത്തിൽ രാഖിയുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വന്നുതുടങ്ങുകയും ചെയ്തു.
രാഖിയുടെ തിരോധാനക്കേസ് പിന്നീട് യുപിയിലെ പ്രത്യേക കർമ സേന ഏറ്റെടുക്കുകയും അന്വേഷണം ഊർജിതപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഡോക്ടറുടെ നേർക്ക് സംശയം ബലപ്പെടുകയും കഴിഞ്ഞദിവസം അറസ്റ്റിലേക്ക് എത്തിയതും. വെള്ളിയാഴ്ചയാണ് മൂവരും അറസ്റ്റിലായതെന്ന് പ്രത്യേക കർമസേന ഐജി അമിതാബ് യാഷ് പറഞ്ഞു. മൂവരെയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.
രാഖിയെ കാണാതായപ്പോൾ സഹോദരൻ അമർ പ്രകാശ് ശ്രീവാസ്തവയാണ് പൊലീസിൽ പരാതിപ്പെട്ടത്. ജൂൺ ഒന്നിന് മനീഷിനൊപ്പം രാഖി നേപ്പാളിലേക്ക് പോയിരുന്നതായി എസ്.ടി.എഫ്. കണ്ടെത്തി. മനീഷ് തിരിച്ചുപോന്നെങ്കിലും രാഖി അവിടെത്തന്നെ തുടർന്നു. പിന്നീടവരെ കാണാതാവുകയായിരുന്നു. ഡോക്ടറുടെ ഫോൺ വിളികൾ പരിശോധിച്ച എസ്.ടി.എഫ്., ഇതേസമയത്ത് അദ്ദേഹവും നേപ്പാളിലുണ്ടായിരുന്നതായി കണ്ടെത്തി.
രാഖിയുടെ ഫോൺ ജൂൺ ഒന്നുമുതൽ നാലുവരെ പൊക്രയിൽ സജീവമായിരുന്നു. പിന്നീടത് നിശ്ചലമായി. എസ്.ടി.എഫ് സംഘം നേപ്പാളിൽ നടത്തിയ അന്വേഷണത്തിൽ പൊക്രയിൽനിന്ന് ജൂൺ ആദ്യവാരം യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാൾ പൊലീസും സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ ഡോക്ടർ കുറ്റം സമ്മതിക്കുകയും ചെയ്തു. മയക്കുമരുന്ന് കലർന്ന പാനീയം നൽകിയശേഷം മലമുകളിൽനിന്ന് രാഖിയെ തള്ളി താഴെയിടുകയായിരുന്നുവെന്നാണ് ഡോക്ടർ എസ്.ടി.എഫിനോട് പറഞ്ഞത്.
2006-ൽ അച്ഛനെ ചികിത്സയ്ക്കായി കൊണ്ടുവന്നപ്പോഴാണ് രാഖിയും ഡോക്ടർ ധർമേന്ദ്രയും ആദ്യം കാണുന്നത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. വിവാഹിതനായിരുന്ന ഡോക്ടർ, രാഖിക്കായി ഷാപ്പുരിൽ വീടുവാങ്ങുകയും 2011-ൽ അവരെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു. രാഖിയെ വിവാഹം ചെയ്ത വിവരമറിഞ്ഞ ഡോക്ടറുടെ ഭാര്യയും ഡോക്ടറുമായ ഉഷ സിങ് പ്രശ്‌നമുണ്ടാക്കുകയും ഇവരെ വേർപിരിക്കുകയുമായിരുന്നു.
പിന്നീട് മനീഷുമായി പ്രണയത്തിലായ രാഖി 2016-ൽ അദ്ദേഹത്തെ വിവാഹം ചെയ്തു. ഈ സമയത്തും ഡോക്ടറുമായി അവർ അടുപ്പം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഷോപ്പുരിലെ വീട് തന്റെ പേരിലാക്കിത്തരാൻ ഡോക്ടറിൽ രാഖി സമ്മർദം ചെലുത്തിയിരുന്നു. പൊക്രയിലെത്തിയ രാഖി, ഡോക്ടറും അവിടെയുണ്ടെന്നറിഞ്ഞാണ് ഭർത്താവിനെ തിരിച്ചയച്ചത്. മുമ്പും താൻ പല തവണ രാഖിയെ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി ഡോക്ടർ പ്രതാപ് പൊലീസിനോട് പറഞ്ഞു.