- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെ രക്ഷിക്കണോ അതോ ഭാര്യയെ രക്ഷിക്കണോ? ഒരാളുടെ മാത്രം ജീവൻ കാക്കാൻ പറ്റുന്ന സാഹചര്യത്തിൽ എന്തുചെയ്യും? സ്റ്റേജ് ഷോയ്ക്കിടയിൽ ഇരച്ചെത്തിയ വെള്ളം വിഴുങ്ങിയവരിൽ ബാൻഡ് ലീഡറുടെ ഭാര്യയും; ഇന്തോനേഷ്യൻ സുനാമി ദുരന്ത ഭൂമിയിൽനിന്ന് വീണ്ടും വിശേഷങ്ങൾ
മരണമുഖത്തുനിന്ന് ഉറ്റവരെ രക്ഷിക്കുമ്പോൾ, ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുന്നതിലും ഹൃദയഭേദകമായ അനുഭവം വേറെയുണ്ടാകുമോ? അമ്മയെയും ഒരുവയസ്സുള്ള മകനെയും രക്ഷിക്കണോ അതോ മുങ്ങിക്കൊണ്ടിരിക്കുന്ന ഭാര്യയെ രക്ഷിക്കണോ എന്ന് തീരുമാനിക്കേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ഉദിൻ അഹോക്. ഇന്തോനേഷ്യയിൽ സുനാമി വിതച്ച ദുരന്തങ്ങൾക്കിടയിൽ ഇത്തരം ചില നിർണായ നിമിഷങ്ങളെ അതിജീവിച്ചവരുമുണ്ട്. സുമാത്രയുടെ തീരത്തെ വേ മുളി ഗ്രാമത്തിലെ വീട്ടിൽ ശനിയാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്നതാണ് 46-കാരനായ ഉദിൻ. പെട്ടെന്നാണ് വീട്ടിലേക്ക് രാക്ഷസത്തിരമാലകൾ അടിച്ചുകയറിയത്. പരിഭ്രാന്തനായ ഉദിൻ നോക്കുമ്പോൾ 70-കാരിയായ അമ്മയും ഒരുവയസ്സുള്ള മകനും ഉറങ്ങുന്നത് കണ്ടു. അവരെ രക്ഷിക്കാനായി നീങ്ങുമ്പോഴാണ്, അപ്പുറത്ത് ഭാര്യ മുങ്ങിത്തുടങ്ങിയത് കാണുന്നത്. നഷ്ടപ്പെടുത്താൻ ഒരുനിമിഷം പോലും ഉദിന് മുന്നിലുണ്ടായിരുന്നില്ല. ആരെ രക്ഷിക്കണമെന്ന് ആലോചിക്കാൻ പോലും തനിക്ക് നേരം കിട്ടിയില്ലെന്ന് അയാൾ പറയുന്നു. മുങ്ങിത്തുടങ്ങിയ ഭാര്യയുടെ നേർക്ക് കൈ നീട്ടി തിരിഞ്ഞുനോക്കുമ്പോൾ തന്
മരണമുഖത്തുനിന്ന് ഉറ്റവരെ രക്ഷിക്കുമ്പോൾ, ഒരാളെ തിരഞ്ഞെടുക്കേണ്ടിവരുന്നതിലും ഹൃദയഭേദകമായ അനുഭവം വേറെയുണ്ടാകുമോ? അമ്മയെയും ഒരുവയസ്സുള്ള മകനെയും രക്ഷിക്കണോ അതോ മുങ്ങിക്കൊണ്ടിരിക്കുന്ന ഭാര്യയെ രക്ഷിക്കണോ എന്ന് തീരുമാനിക്കേണ്ടിവന്നതിന്റെ നടുക്കത്തിലാണ് ഉദിൻ അഹോക്. ഇന്തോനേഷ്യയിൽ സുനാമി വിതച്ച ദുരന്തങ്ങൾക്കിടയിൽ ഇത്തരം ചില നിർണായ നിമിഷങ്ങളെ അതിജീവിച്ചവരുമുണ്ട്.
സുമാത്രയുടെ തീരത്തെ വേ മുളി ഗ്രാമത്തിലെ വീട്ടിൽ ശനിയാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്നതാണ് 46-കാരനായ ഉദിൻ. പെട്ടെന്നാണ് വീട്ടിലേക്ക് രാക്ഷസത്തിരമാലകൾ അടിച്ചുകയറിയത്. പരിഭ്രാന്തനായ ഉദിൻ നോക്കുമ്പോൾ 70-കാരിയായ അമ്മയും ഒരുവയസ്സുള്ള മകനും ഉറങ്ങുന്നത് കണ്ടു. അവരെ രക്ഷിക്കാനായി നീങ്ങുമ്പോഴാണ്, അപ്പുറത്ത് ഭാര്യ മുങ്ങിത്തുടങ്ങിയത് കാണുന്നത്. നഷ്ടപ്പെടുത്താൻ ഒരുനിമിഷം പോലും ഉദിന് മുന്നിലുണ്ടായിരുന്നില്ല. ആരെ രക്ഷിക്കണമെന്ന് ആലോചിക്കാൻ പോലും തനിക്ക് നേരം കിട്ടിയില്ലെന്ന് അയാൾ പറയുന്നു.
മുങ്ങിത്തുടങ്ങിയ ഭാര്യയുടെ നേർക്ക് കൈ നീട്ടി തിരിഞ്ഞുനോക്കുമ്പോൾ തന്റെ അമ്മയെയും മകനെയും കാണാനുണ്ടായിരുന്നില്ലെന്ന് ഉദിൻ പറഞ്ഞു. ഭാര്യയെ എങ്ങനെയോ ജീവിതത്തിലേക്ക് വലിച്ചുകയറ്റാൻ ഉദിനായി. പിന്നീടുനടത്തിയ തിരച്ചിലിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. അവരെ രക്ഷിക്കാനായില്ലല്ലോ എന്നോർത്ത് വിലപിക്കുകയാണ് ഉദിൻ. അവർ ദൈവത്തിന്റെ കൈകളിലെത്തിയിട്ടുണ്ടാകുമെന്ന ആശ്വാസം മാത്രമാണ് തനിക്കുള്ളതെന്നും ഉദിൻ പറയുന്നു.
വേ മുളിയിലെ താമസക്കാരിയായ സുലിസ്തിവാതിയുടെ ജീവനും ഇങ്ങനെ നിമിഷാർധം കൊണ്ട് രക്ഷിക്കപ്പെട്ടതാണ്. ആറുമാസം ഗർഭിണിയായ സുലിസ്തിവാതി മുങ്ങിത്തുടങ്ങിയതാണ്. അപ്പോഴാണ് അയൽക്കാരന്റെ കണ്ണിൽപ്പെടുന്നത്. പാഞ്ഞെത്തിയ അയാൾ സുലി്തിവാതിയെ വലിച്ചുകയറ്റി. ഗർഭിണിയായതിനാൽ ഓടാൻപോലുമാകാതെ കിടന്ന തന്നെ രക്ഷിച്ചത് ദൈവമാണെന്ന് വിശ്വസിക്കുകയാണ് ഈ യുവതി.
സംഗീതപരിപാടിക്കിടെ ഒലിച്ചുപോയവരിൽ ബാൻഡ് ലീഡറുടെ ഭാര്യയും
താൻജുങ് ലസൂങ് ബീച്ചിൽ സംഗീതപരിപാടി നടത്തിക്കൊണ്ടിരുന്ന സെവന്റീൻ എന്ന സംഘത്തെ ഒന്നാകെയാണ് കടലെടുത്തത്. സംഘത്തിലെ മൂന്ന് കലാകാരന്മാരും ബാൻഡ് ലീഡർ റീഫിയാൻ ഫജാർസിയായുടെ ഭാര്യ ഡിലൻ സഹാറയും വെള്ളത്തിൽ ഒലിച്ചുപോയി. ഭാര്യ ദുരന്തത്തിൽപ്പെട്ട വിവരം റീഫിയാൻ തന്നെയാണ് അറിയിച്ചത്. ശവസംസ്‌കാരത്തിനുശേഷം നീയില്ലാതെ ഞാനെങ്ങനെ ജീവിക്കുമെന്ന അടിക്കുറിപ്പോടെ റീഫിയാൻ പോസ്റ്റ് ചെയ്ത ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
റീഫിയാന്റെ സംഗീതസംഘം പരിപാടി നടത്തിക്കൊണ്ടിരുന്നപ്പോൾ മുന്നിലെ സദസ്സിൽ ഇരിക്കുകയായിരുന്നു ഡിലൻ. 200-ഓളെ പേരാണ് സംഗീതപരിപാടി കേൾക്കാൻ എത്തിയിരുന്നത്. ഇവരിൽ പലരും കൊല്ലപ്പെട്ടു. ഡിലന്റെ 26-ാം പിറന്നാൾ ദിനമായിരുന്നു ഞായറാഴ്ച. പിറന്നാൾത്തലേന്ന് ഭർത്താവുമൊത്ത് സംഗീതപരിപാടിക്കെത്തിയത് അവരുടെ അന്ത്യയാത്രയുമായി. സംഘത്തിലെ എം അവാൽ ബാനി പുർബാനി, ഹെർമൻ സികുംബാങ്, ഒക്കി വിജയ എന്നിവരാണ് മരിച്ച മറ്റു മൂന്നുപേർ.
ടിവി അവതാരകയും നടിയുമായ ഡിലന്റെ മരണം ഇന്തോനേഷ്യയെയാകെ നിരാശയിലാഴ്‌ത്തി. രാജ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകൾകൂടിയായ ഡിലൻ അടുത്തവർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കാനും തീരുമാനിച്ചിരുന്നു. തന്റെ ഭാര്യയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും നേരിട്ടും അല്ലാതെയും ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവർക്കും റീഫിയാൻ നന്ദി പറഞ്ഞു.