- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുന്ദരമായ വസ്ത്രങ്ങൾ ധരിച്ചും ആഭരണങ്ങൾ അണിഞ്ഞും അവർ വേദിയിലേക്ക് വന്നപ്പോൾ എങ്ങും കൈയടി; മോതിരം കൈമാറിയും മിന്നുകെട്ടിയും ചുംബിച്ചും അവർ ജീവിതം തുടങ്ങി; ആറു വയസ്സുമാത്രം പ്രായമുള്ള ഇരട്ടകൾ പൂർവജന്മത്തിൽ ഭാര്യാ ഭർത്താക്കന്മാരായിരുന്നതിനാൽ വിവാഹം നടത്തി ജീവിക്കുന്നതിങ്ങനെ
ഗിത്താറിനും കിവിയും ഇരട്ടകളായി പിറന്ന സഹോദരനും സഹോദരിയുമാണ്. ആറുവയസ്സാണ് ഇവർക്കുപ്രായം. എന്നാൽ, ഇവരുടെ മാതാപിതാക്കൾ വിശ്വസിക്കുന്നത് പൂർവജന്മതത്തിൽ ഗിത്താറും കിവിയും ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും അവരുടെ അന്നത്തെ ചെയ്തികളുടെ ഫലമായാണ് ഈ ജന്മത്തിൽ ഒരുമിച്ച് പിറന്നതെന്നുമാണ്. ഇരട്ടകളിൽ ആണും പെണ്ണും ജനിച്ചാൽ, അത് പൂർവജന്മത്തിലെ ബന്ധംകൊണ്ടാണെന്നാണ് തായ്‌ലൻഡിലെ ബുദ്ധമതക്കാർക്കിടയിലുള്ള വിശ്വാസം. 2012 സെപ്റ്റംബറിൽ ജനിച്ച ഗിത്താറും കിവിയും ഇപ്പോൾ ഭാര്യാഭർത്താക്കന്മാരായാണ് ജീവിക്കുന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഭരണങ്ങളിട്ട് പരസ്പരം മോതിരം കൈമാറി ചുംബിച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹച്ചടങ്ങിൽ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ സാക്ഷികളായിരുന്നു. അച്ഛൻ അമോൺസാൻ സുന്തോരം മലിരാത്തും അമ്മ ഫചാരാപോണും മക്കളുടെ വിവാഹം ആർഭാടമായി നടത്തുകയായിരുന്നു. പൂർവജന്മത്തിലെ ബന്ധം അവിടെ പൂർണമായില്ലെന്നും അതുകൊണ്ടാണ് അവർ ഇരട്ടകളായി ജനിക്കുന്നതെന്നുമാണ് വിശ്വാസം. ഇങ്ങനെ ജനിക്കുന്ന ഇരട്
ഗിത്താറിനും കിവിയും ഇരട്ടകളായി പിറന്ന സഹോദരനും സഹോദരിയുമാണ്. ആറുവയസ്സാണ് ഇവർക്കുപ്രായം. എന്നാൽ, ഇവരുടെ മാതാപിതാക്കൾ വിശ്വസിക്കുന്നത് പൂർവജന്മതത്തിൽ ഗിത്താറും കിവിയും ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും അവരുടെ അന്നത്തെ ചെയ്തികളുടെ ഫലമായാണ് ഈ ജന്മത്തിൽ ഒരുമിച്ച് പിറന്നതെന്നുമാണ്. ഇരട്ടകളിൽ ആണും പെണ്ണും ജനിച്ചാൽ, അത് പൂർവജന്മത്തിലെ ബന്ധംകൊണ്ടാണെന്നാണ് തായ്‌ലൻഡിലെ ബുദ്ധമതക്കാർക്കിടയിലുള്ള വിശ്വാസം.
2012 സെപ്റ്റംബറിൽ ജനിച്ച ഗിത്താറും കിവിയും ഇപ്പോൾ ഭാര്യാഭർത്താക്കന്മാരായാണ് ജീവിക്കുന്നത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് ആഭരണങ്ങളിട്ട് പരസ്പരം മോതിരം കൈമാറി ചുംബിച്ച് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹച്ചടങ്ങിൽ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ സാക്ഷികളായിരുന്നു. അച്ഛൻ അമോൺസാൻ സുന്തോരം മലിരാത്തും അമ്മ ഫചാരാപോണും മക്കളുടെ വിവാഹം ആർഭാടമായി നടത്തുകയായിരുന്നു.
പൂർവജന്മത്തിലെ ബന്ധം അവിടെ പൂർണമായില്ലെന്നും അതുകൊണ്ടാണ് അവർ ഇരട്ടകളായി ജനിക്കുന്നതെന്നുമാണ് വിശ്വാസം. ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തുകയും വേണം. വിവാഹം കഴിക്കാൻ വൈകുന്നതനുസരിച്ച് അവരുടെ ജീവിതത്തിൽ കഷ്ടകാലവും ഉണ്ടായിക്കൊണ്ടിരിക്കും. അതൊഴിവാക്കാനാണ് ഗിത്താറിനെയും കിവിയെയും ആറാം വയസ്സിൽത്തന്നെ മിന്നുകെട്ടിച്ചത്. ബാങ്കോക്കിനടുത്ത് സമുത് പ്രകാനിലായിരുന്നു വിവാഹച്ചടങ്ങുകൾ.
തലമുറകളായി പകർന്നുകിട്ടിയ വിശ്വാസമാണിതെന്ന് അമോൺസാൻ പറഞ്ഞു. കുട്ടികൾ ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ജീവിക്കുന്നതിനാണ് അവരുടെ വിവാഹം നടത്തിയത്. കുട്ടികളെ വിവാഹം കഴിപ്പിച്ചിൽ യാതൊരു അപാകതയുമില്ലെന്നും അദ്ദേഹം പറയുന്നു. ഒട്ടേറെപ്പേർ പങ്കെടുത്ത ഘോഷയാത്രയോടെയാണ് വിവാഹച്ചടങ്ങുകൾ നടന്നത്. വധുവിനെ കാണുന്നതിന് മുമ്പ് വരൻ ഒമ്പത് കവാടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. അതിനായാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്. മിന്നുകെട്ടുന്നതിന് മുന്നോടിയായി വരൻ വധുവിന് രണ്ടുലക്ഷം ബാത്തിന് തുല്യമായ പണവും സ്വർണവും നൽകണം.
വിശ്വാസപ്രകാരം ഗിത്താറും കിവിയും വിവാഹിതരായെങ്കിലും ഇതവരുടെ ജീവിതത്തെ ഒരുതരത്തിലും ബാധിക്കില്ല. അവർ സഹോദരീ സഹോദരന്മാരായിത്തന്നെ ജീവിക്കും. പ്രായപൂർത്തിയാകുമ്പോൾ അവർക്ക് സ്വന്തം പങ്കാളികളെ കണ്ടെത്താനും സാധിക്കും.