- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസത്തിന്റെ പേരിൽ ഓരോ മാസവും കൊല്ലപ്പെടുന്നത് 250-ഓളം ക്രിസ്ത്യാനികൾ; ക്രിസ്തുമതം ജനിച്ച മിഡിൽ ഈസ്റ്റിൽ വംശനാശ ഭീഷണി; വേഗത്തിൽ നശിക്കുന്ന ക്രിസ്തുമതത്തെ കാക്കാൻ പ്രത്യേക പദ്ധതികളൊരുക്കി ബ്രിട്ടൻ
ആഗോളതലത്തിൽ ക്രിസ്തുമതം വംശനാശ ഭീഷണി നേരിടുകയാണെന്ന് ബ്രിട്ടൻ. വിശ്വാസസംരക്ഷണത്തിന്റെ പേരിൽ ഓരോ മാസവും 250-ഓളം ക്രൈസ്തവരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം കണക്കാക്കുന്നത്. ക്രിസ്തുമതത്തിന്റെ സംരക്ഷണത്തിനും വിശ്വാസികളുടെ സമാധാന പൂർണമായ ജീവിതത്തിനുമായി നിലകൊള്ളാനൊരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. ഇക്കാര്യത്തിൽ ബ്രിട്ടനിൽനിന്ന് എന്തുസഹായമാണ് ആവശ്യമെന്ന് ചോദിക്കാൻ മടികാണിക്കരുതെന്ന് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് പറഞ്ഞു. ലോകത്തെ പല രാജ്യങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങൾ വർധിച്ചുവരുന്നതായും പല രാജ്യങ്ങളിലും വിശ്വാസികൾ വലിയ തോതിൽ കുറയുന്നതായും വിലയിരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ആഗോളതലത്തിൽ ക്രിസ്തുമതം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗൺസ്റ്റീഫൻ നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കൈക്കൊള്ളുന്നത്. സിറിയയിൽ ഐസിസ് ഭീകരരിൽനിന്ന് കൊടിയ പീഡനം നേരിടേണ്ടിവന്ന കുർദിഷ് യെസീദികൾക്
ആഗോളതലത്തിൽ ക്രിസ്തുമതം വംശനാശ ഭീഷണി നേരിടുകയാണെന്ന് ബ്രിട്ടൻ. വിശ്വാസസംരക്ഷണത്തിന്റെ പേരിൽ ഓരോ മാസവും 250-ഓളം ക്രൈസ്തവരെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം കണക്കാക്കുന്നത്. ക്രിസ്തുമതത്തിന്റെ സംരക്ഷണത്തിനും വിശ്വാസികളുടെ സമാധാന പൂർണമായ ജീവിതത്തിനുമായി നിലകൊള്ളാനൊരുങ്ങുകയാണ് ബ്രിട്ടീഷ് സർക്കാർ. ഇക്കാര്യത്തിൽ ബ്രിട്ടനിൽനിന്ന് എന്തുസഹായമാണ് ആവശ്യമെന്ന് ചോദിക്കാൻ മടികാണിക്കരുതെന്ന് വിദേശകാര്യ സെക്രട്ടറി ജറമി ഹണ്ട് പറഞ്ഞു.
ലോകത്തെ പല രാജ്യങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന അക്രമങ്ങൾ വർധിച്ചുവരുന്നതായും പല രാജ്യങ്ങളിലും വിശ്വാസികൾ വലിയ തോതിൽ കുറയുന്നതായും വിലയിരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ആഗോളതലത്തിൽ ക്രിസ്തുമതം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗൺസ്റ്റീഫൻ നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ കൈക്കൊള്ളുന്നത്.
സിറിയയിൽ ഐസിസ് ഭീകരരിൽനിന്ന് കൊടിയ പീഡനം നേരിടേണ്ടിവന്ന കുർദിഷ് യെസീദികൾക്ക് നൽകിയതിന് സമാനമായ പിന്തുണ പല രാജ്യങ്ങളിലും ക്രൈസതവർക്കും ആവശ്യമുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മതസ്വാതന്ത്ര്യത്തിന് എക്കാലവും വില കൽപിക്കുന്ന രാജ്യമാണ് ബ്രിട്ടനെന്നും അത് സ്ഥാപിച്ചെടുക്കാൻ ആഗോള നായകത്വം വഹിക്കാൻ ബ്രിട്ടൻ തയ്യാറാണെന്നും ജറമി ഹണ്ട് പറഞ്ഞു. മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയത്തിൽ പ്രത്യേക പ്രതിനിധിയെ പ്രധാനമന്ത്രി തെരേസ മെയ് നിയോഗിച്ചതും അതിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ന്യൂനപക്ഷങ്ങൾക്കുനേരെയും അതിക്രമങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ് ക്രൈസ്തവർക്കുനേരെയുള്ള അക്രമങ്ങൾ. ഇത്തരത്തിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന ക്രൈസ്തവരെ എങ്ങനെയൊക്കെ സഹായിക്കാനാകുമെന്ന കാര്യത്തിൽ സുവ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താൻ ട്രൂറോ ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജെറമി ഹണ്ട് പറഞ്ഞു. അത് ചെയ്യാനാകുമെന്ന് ഉറപ്പുണ്ട്. അതും അതിലപ്പുറവും ചെയ്യേണ്ടത് ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിൽ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യൻ യുവതിയായ ആസിയ ബിബിക്കെതിരേ നടക്കുന്ന ഭീഷണികളും മറ്റും മുൻനിർത്തിയാണ് ബ്രിട്ടന്റെ ഇടപെടൽ. മുസ്ലിം സുഹൃത്തുക്കൾ വെള്ളം കുടിക്കാനുപയോഗിക്കുന്ന കിണറിൽനിന്ന് വെള്ളം കുടിച്ചെന്ന പേരിലാണ് ബിബിയെ മരണശിക്ഷ വിധിച്ച് എട്ടുവർഷത്തോളം തടവിലിട്ടത്. ഇക്കൊല്ലമാദ്യം പാക്കിസ്ഥാൻ സുപ്രീംകോടതി ശിക്ഷ റദ്ദാക്കിയിരുന്നു. ഇതിനെതിരേ ജനങ്ങൾ വലിയതോതിൽ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തിരുന്നു.