- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്തോനേഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്; തീരപ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു; കഴിഞ്ഞയാഴ്ചത്തെ സുനാമിയിലെ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുന്നു
ജക്കാർത്ത: സുനാമി ഭീഷണി വീണ്ടും ഉയർന്നതിനെ തുടർന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ തീരപ്രദേശത്ത് 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തെ അനക്ക് ക്രകതോവ എന്ന അഗ്‌നിപർതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ സുനാമിയിൽ 400ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യൻ നാഷണൽ ബ്യൂറോ ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (ബി.എൻ.പി.ബി) പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച സുനാമി ഉണ്ടായ ജാവ സുമാത്ര ദ്വീപുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന സംശയത്തിൽ ഈ പ്രദേശത്ത് വിവിധ സർക്കാർ ഏജൻസികൾ തിരച്ചിൽ തുടരുകയാണ് .സുനാമിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായ ചില പ്രദേശങ്ങളിൽ എത്താൻ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയിലാണ് സർക്കാർ.
ജക്കാർത്ത: സുനാമി ഭീഷണി വീണ്ടും ഉയർന്നതിനെ തുടർന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ തീരപ്രദേശത്ത് 4000ത്തോളം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ആഴ്ച രാജ്യത്തെ അനക്ക് ക്രകതോവ എന്ന അഗ്‌നിപർതം പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ സുനാമിയിൽ 400ൽ അധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.
ഇന്തോനേഷ്യൻ നാഷണൽ ബ്യൂറോ ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (ബി.എൻ.പി.ബി) പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച സുനാമി ഉണ്ടായ ജാവ സുമാത്ര ദ്വീപുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിലും മറ്റും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാവുമെന്ന സംശയത്തിൽ ഈ പ്രദേശത്ത് വിവിധ സർക്കാർ ഏജൻസികൾ തിരച്ചിൽ തുടരുകയാണ് .സുനാമിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായ ചില പ്രദേശങ്ങളിൽ എത്താൻ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ മരണനിരക്ക് ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയിലാണ് സർക്കാർ.