- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്ലാൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന മരണം; കൊല്ലപ്പെട്ടത് രണ്ട സ്ത്രീകളും ഒരു കുഞ്ഞുമുൾപ്പടെ മൂന്ന് പേർ; അപകടത്തിൽ പ്പെട്ടത് ബ്രിട്ടനിൽ നിന്നും ടൂർ പോയ രണ്ട് ഇന്ത്യൻ കുടുബങ്ങൾ; രണ്ട് പേരുടെ നില ഗുരുതരം
റെയ്ക്കാവിക്ക്: ഐസ്ലൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വംശജർ മരിച്ചു. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഐസ്ലൻഡിലെ തെക്കൻ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലൻഡിൽ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഐസ്ലൻഡിലെ ഇന്ത്യൻ അംബാസിഡറായ ടി ആംസ്‌ട്രോങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. റോഡിലെ ഈർപ്പം മൂലം വാഹനം തെന്നിയതോ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോ ആവാം കാരണമെന്ന നിലപാടിലാണ് അധികൃതർ.
റെയ്ക്കാവിക്ക്: ഐസ്ലൻഡിൽ കാർ പാലത്തിൽ നിന്ന് മറിഞ്ഞ് മൂന്ന് ഇന്ത്യൻ വംശജർ മരിച്ചു. ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ വംശജരായ രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു അപകടം. ഈ കുടുംബത്തിലെ രണ്ട് പുരുഷന്മാരും രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഐസ്ലൻഡിലെ തെക്കൻ പ്രദേശത്തെ സ്‌കൈതറോസന്തൂഴ് എന്ന പ്രദേശത്തിന് സമീപമാണ് പകടം നടന്നത്. ഐസ്ലൻഡിൽ അവധിക്കാലം ചിലവഴിക്കാനുള്ള യാത്രയിലായിരുന്നു ഇവർ. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഐസ്ലൻഡിലെ ഇന്ത്യൻ അംബാസിഡറായ ടി ആംസ്‌ട്രോങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ഇവർ സഞ്ചരിച്ച വാഹനം പൂർണമായും തകർന്ന നിലയിലാണ്. അപകട കാരണം വ്യക്തമായിട്ടില്ല. റോഡിലെ ഈർപ്പം മൂലം വാഹനം തെന്നിയതോ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായതോ ആവാം കാരണമെന്ന നിലപാടിലാണ് അധികൃതർ.