- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസ് 18 കേരളയോട് ഹോണസ്റ്റായി ഞാൻ നടത്തുന്ന അഭ്യർത്ഥന ഇതാണ്; നിങ്ങളുടെ മേൽ ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതിയായി; നിങ്ങൾ അതിനെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ വന്ന് കൈനീട്ടിയതല്ലേ; ഈ സാഹചര്യത്തിൽ.. അഡ്വ സംഗീതാ ലക്ഷ്മണിനെ സംസാരിക്കാൻ അനുവദിക്കാതെ അവതാരകയും; സ്വന്തം ചാനലിലെ ദളിത് പീഡനം ഒടുവിൽ ന്യൂസ് 18 കേരളയും റിപ്പോർട്ട് ചെയ്തു; മലയാള ടെലിവിഷൻ വാർത്താ ചർച്ചയിലെ അത്യപൂർവ്വകാഴ്ചകൾ ഇങ്ങനെ
കൊച്ചി: കുറ്റപത്രം തടയാനാണോ അന്വേഷണം? ദിലീപ് വിഷയത്തിൽ ന്യൂസ് 18 കേരള ഇന്നലെ ചർച്ച ചെയ്ത വിഷയമാണ് ഇത്. ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തി അവതാരക കത്തിക്കയറി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത് കുറ്റപത്രം നൽകുന്നത് തടയാനാണോ എന്ന ചോദ്യമാണ് ചാനൽ അവതാരക അപർണ്ണാകുറുപ്പ് ഉയർത്തിയത്. ഇതിലെ നിയമവശങ്ങൾ പരിശോധിക്കുന്ന ചർച്ച എല്ലാ അർത്ഥത്തിലും ചാനലിന് വിനയാവുകയും ചെയ്തു. പാനലിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണൻ ചില സത്യങ്ങൾ പറഞ്ഞതായിരുന്നു ചർച്ചയെ വിവാദത്തിലാക്കിയത്. അങ്ങനെ ന്യൂസ് 18 കേരളയിലെ ദളിത് പീഡന വിവരം അവരുടെ സ്വന്തം ചാനലിലൂടെ ജനങ്ങളിൽ എത്തുകയും ചെയ്തു. ന്യൂസ് 18 കേരളയിലെ ദളിത് പീഡനം മറുനാടൻ പൊതു സമൂഹത്തിൽ ചർച്ചയാക്കി. എന്നാൽ ഒരു മുഖ്യധാരാ മാധ്യമവും ഇത് നൽകിയില്ല. മാതൃഭൂമയിലെ ഒരു ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കർ ന്യൂസ് 18 കേരളയിലെ ദളിത് പീഡനവും മറ്റും പറഞ്ഞു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതിന് അപ്പുറം ഒരു മാധ്യമവും ഒന്നും പറഞ്ഞിരുന്നില്ല. ദിലീപ് വിഷയത്തി
കൊച്ചി: കുറ്റപത്രം തടയാനാണോ അന്വേഷണം? ദിലീപ് വിഷയത്തിൽ ന്യൂസ് 18 കേരള ഇന്നലെ ചർച്ച ചെയ്ത വിഷയമാണ് ഇത്. ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തി അവതാരക കത്തിക്കയറി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത് കുറ്റപത്രം നൽകുന്നത് തടയാനാണോ എന്ന ചോദ്യമാണ് ചാനൽ അവതാരക അപർണ്ണാകുറുപ്പ് ഉയർത്തിയത്. ഇതിലെ നിയമവശങ്ങൾ പരിശോധിക്കുന്ന ചർച്ച എല്ലാ അർത്ഥത്തിലും ചാനലിന് വിനയാവുകയും ചെയ്തു. പാനലിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മണൻ ചില സത്യങ്ങൾ പറഞ്ഞതായിരുന്നു ചർച്ചയെ വിവാദത്തിലാക്കിയത്. അങ്ങനെ ന്യൂസ് 18 കേരളയിലെ ദളിത് പീഡന വിവരം അവരുടെ സ്വന്തം ചാനലിലൂടെ ജനങ്ങളിൽ എത്തുകയും ചെയ്തു.
ന്യൂസ് 18 കേരളയിലെ ദളിത് പീഡനം മറുനാടൻ പൊതു സമൂഹത്തിൽ ചർച്ചയാക്കി. എന്നാൽ ഒരു മുഖ്യധാരാ മാധ്യമവും ഇത് നൽകിയില്ല. മാതൃഭൂമയിലെ ഒരു ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആർപി ഭാസ്‌കർ ന്യൂസ് 18 കേരളയിലെ ദളിത് പീഡനവും മറ്റും പറഞ്ഞു. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. അതിന് അപ്പുറം ഒരു മാധ്യമവും ഒന്നും പറഞ്ഞിരുന്നില്ല. ദിലീപ് വിഷയത്തിലെ ന്യൂസ് കേരളാ 18ലെ ചർച്ചയിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു അഡ്വക്കേറ്റ് സംഗീതാ ലക്ഷ്മൺ സത്യം പറഞ്ഞത്. ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിലെ പ്രശ്‌നങ്ങൾ ചർച്ച തുടങ്ങി രണ്ടാമത്തെ ചോദ്യമായി സംഗീതാ ലക്ഷ്മണിന് മുമ്പിലെത്തി.
ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനെ സ്വാഗതം ചെയ്യുകയായിരുന്നു സംഗീതാ ലക്ഷ്മൺ ചെയ്തത്. കേരളത്തിൽ ഒരു പ്രതിക്കും ഇത്രയേറെ മാധ്യമ വിചാരണ നേരിടേണ്ടി വന്നില്ലെന്നും സംഗീതാ ലക്ഷ്മൺ കൂട്ടിച്ചേർത്തു. ഇത്രമേൽ അപമാനിക്കപ്പെട്ട ഒരു പ്രതിയും ഉണ്ടായിട്ടില്ല. അപ്പോഴും അന്വേഷണമാണ് ദിലീപ് ആവശ്യപ്പെടുന്നത്. അതിൽ പ്രശ്‌നവും പുതുമയുമില്ല. നേരത്തെ ദിലീപിന്റെ അമ്മയും ഇത്തരത്തിലൊരു ആവശ്യം മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ജാമ്യം കിട്ടിയ ശേഷം വീണ്ടും പരാതി കൊടുത്തു. അതിൽ തെറ്റില്ലെന്നും സംഗീതാ ലക്ഷ്മൺ കാര്യകാരണ സഹിതം വിശദീകരിച്ചു. ഇതിനിടെയാണ് ന്യൂസ് 18 കേരളയിലെ ദളിത് പീഡനത്തിലേക്ക് ചർച്ച എത്തിയത്. അക്ഷരാർത്ഥത്തിൽ അവതാരകയെ വെട്ടിലാക്കിയ പരാമർശങ്ങൾ.
ജാമ്യ ഹർജിയിലെ കോടതി നിർദ്ദേശമെല്ലാം ദിലീപ് അംഗീകരിക്കുന്നു. ചാനൽ ചർച്ചകളിൽ കാണുന്ന ആരോഗ്യകരമായ പ്രവണത കടന്നാക്രമണമാണ്. ന്യൂസ് 18 കേരളയോട് ഹോണസ്റ്റായി ഞാൻ നടത്തുന്ന അഭ്യർത്ഥന ഇതാണ്. നിങ്ങളുടെ മേൽ ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതിയായി. അവർ അതിനെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ വന്ന് കൈനീട്ടി. ആ പ്രതികളുടെ അവകാശങ്ങൾ ചോദിക്കാൻ ഹൈക്കോടതിയിൽ വന്ന് കൈനീട്ടിയതല്ലേ. ഈ സാഹചര്യത്തിൽ ... ഇങ്ങനെ പോകുമ്പോൾ അപർണ്ണ കുറുപ്പ് ഇടപെട്ടു. തന്റെ വാദങ്ങൾക്ക് ശക്തി കൂട്ടാൻ മറ്റൊരു വിഷയം പറയുന്നതല്ലേ എന്ന് ചോദിച്ചു അടുത്ത ഗസ്റ്റിലേക്ക് പോകാൻ ശ്രമിച്ചു. പിന്നീട് വരാമെന്നും പറഞ്ഞു.
അപ്പോഴും സംഗീതാ ലക്ഷ്മൺ സംസാരിച്ചു കൊണ്ടിരുന്നു. അടുത്ത ഗസ്റ്റിലേക്ക് പോകാതെ സംഗീതയെ സമാധാനിപ്പിക്കാനും അപർണ്ണ ശ്രമിച്ചു. സമയം പിന്നീട് തരാമെന്നും സംസാരിച്ച വിഷയം തുടർന്ന് ചർച്ചയാക്കാമെന്നും പറഞ്ഞു. അപ്പോൾ തന്റെ വിലപ്പെട്ട സമയത്തെ കുറിച്ച് സംഗീത ഓർമിപ്പിച്ചു. അപ്പോൾ ആദ്യ ഗസ്റ്റിന് നൽകിയ സമയത്തേക്കാൾ കൂടുതൽ അനുവദിച്ചെന്നും വാച്ച് നോക്കിയാൽ മതിയെന്നുമെല്ലാം അപർണ്ണ വിശദീകരിച്ചു. പിന്നീട് സംഗീതയുടെ ശബ്ദം കേൾപ്പിച്ചില്ല. ലിബർട്ടി ബഷീറിന്റെ വാക്കുകളുമായി ചർച്ച മുന്നേറി.
അടുത്ത ചോദ്യം മറ്റൊരു പാനലിസ്റ്റായ വിനീത് കുമാറിനായി. ഇതോടെ സംഗീത ലക്ഷ്മൺ ചർച്ചയിൽ നിന്ന് പിന്മാറി. ക്യാമറാമനോട് സംഗീത സംസാരിക്കുന്നതും കാണാമായിരുന്നു. ഇതോടെ അവിടെ ക്യാമറ ഓഫായി. തന്റെ പ്രതിഷേധം ന്യൂസ് 18 കേരളയിലെ ജീവനക്കാരോട് സംഗീത ലക്ഷ്മൺ പ്രകടിപ്പിച്ചതായും സൂചനയുണ്ട്. തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിലെ പ്രതിഷേധമാണ് അഭിഭാഷക സൂചിപ്പിച്ചത്. സംഗീത ലക്ഷ്മൺ പിൻവാങ്ങിയ ശേഷവും ചർച്ച തുടർന്നു.