- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കത്തെ തുടർന്ന് വാടക വീട്ടിലേക്ക് മാറി താമസിച്ച വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു; സമ്പർക്ക പട്ടികയിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് ആരോഗ്യ വകുപ്പ്
കോട്ടയം: കോട്ടയത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് വാടക വീട്ടിലേക്ക് മാറി താമസിച്ച വയോധികൻ കോവിഡ് ബാധിച്ചു മരിച്ചു. വേളൂർ പരുവക്കുളത്തുമാലിൽ ഏബ്രഹാം ജേക്കബാണ് (ഉണ്ണി 92) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ഒമ്പതിന് ആർപ്പൂക്കര പനമ്പാലത്ത് വാടകയ്ക്ക് വീട് എടുത്ത് ഏബ്രഹാം ജേക്കബും കുടുംബവും മാറിയിരുന്നു.
ഇവിടെ വച്ച് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണം സംഭവിക്കുക ആയിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി.
വിദേശത്തായിരുന്ന രണ്ട് മക്കൾ കഴിഞ്ഞ ദിവസം നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുന്നു. ഒരാളുടെ ക്വാറന്റീൻ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി. ഭാര്യ: പരേതയായ സരള , മക്കൾ: നിധിൻ ഏബ്രഹാം, ചന്തു മാണി ഏബ്രഹാം, മരുമക്കൾ: സൂസൻ, സരിത.