- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശതകോടികൾ മുടക്കി കാലിഫോർണിയയിൽ ഏഴേക്കർ എസ്റ്റേറ്റും കൂറ്റൻ ബംഗ്ലാവും വാങ്ങി ഹാരിയും മേഗനും; ഭാര്യയെ തല്ലിയ കേസിൽ പ്രതിയായ റഷ്യൻ കോടീശ്വരൻ വീട് വിറ്റത് പകുതിയിൽ താഴെ വില കുറച്ച്
ഹാരിയുടേയും മേഗന്റേയും മറ്റൊരു സ്വപ്നം കൂടി സാക്ഷാത്ക്കരിക്കുകയാണ്. കാലിഫോർണിയയിൽ സ്വന്തം വീട് വാങ്ങിയിരിക്കുകയാണ് അവർ. സ്വന്തം ഭാര്യയെ വെട്ടിനുറുക്കി എന്ന് ആരോപിക്കപ്പെടുന്ന ഒരു റഷ്യൻ പ്രഭുവിന്റെ ബംഗ്ലാവാണ് അവർ വാങ്ങിയത്. 9 കിടപ്പുമുറികളുള്ള കൂറ്റൻ ബംഗ്ലാവ് 11 ദശലക്ഷം ഡോളറിനാണ് വാങ്ങിയത്. പരുക്കൻ മുഖമുള്ള പ്രഭു എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സെർജി ഗ്രിഷിൻ എന്ന 54 കാരനായിരുന്നു ഈ ബംഗ്ലാവിന്റെ മുൻ ഉടമ.
പൂൾ, ടെന്നിസ് കോർട്ട്, ഗസ്റ്റ് ക്വാർട്ടേഴ്സ് എന്നിവ കൂടി അടങ്ങിയ ഏഴ് ഏക്കർ സ്ഥലമാണ് ബംഗ്ലാവിനൊപ്പം ഇയാൽ കുറഞ്ഞ വിലയ്ക്ക് ഹാരിക്കും മേഗനും നൽകിയത്. മൂന്ന് വർഷം മുൻപ് വരെ ഇയാൽ ഇതിന് ചോദിച്ചിരുന്നത് 26 ദശലക്ഷം ഡോളറായിരുന്നു. ഗ്രിഷിനും അയാളുടെ മുൻഭാര്യ അന്ന ഫെഡോസീവയും തമ്മിൽ നിയമയുദ്ധത്തിലാണ്. ഗ്രിഷിൻ തനെ നേർക്ക് തോക്കു ചൂണ്ടി എന്നും ചവുട്ടി താഴെയിട്ടു എന്നും അടിച്ചു പല്ലുതെറിപ്പിച്ചു എന്നുമൊക്കെ അന്ന കോടതിയിൽ ആരോപണം ഉന്നയിച്ചിട്ടുമുണ്ട്.
അന്നയുടെ ബിസിനസ്സ് പങ്കാളിയായ ജെന്നിഫർ സൾക്കസ്സിനെ അപമാനിച്ചു, സ്വകാര്യതയിൽ കടന്നുകയറ്റം നടത്തി, സമൂഹ മാധ്യമങ്ങൾ വഴി അപവാദങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ നിരവധി മറ്റ് ആരോപണങ്ങളും മുൻഭാര്യ ഗ്രിഷിന് എതിരെ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഗ്രിഷിൻ നിരപരാധിയാണെന്നും മുൻഭാര്യയുടെ ചതിയിൽ പെട്ടതാണെന്നുമാണ് ഗ്രിഷിന്റെ വക്താവ് പറയുന്നത്. കല്യാണം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞപ്പോൾ തന്നെ ഗ്രിഷിന്റെ പ്രശ്നങ്ങൾ ആരംഭിച്ചതാണെന്നാണ് വക്താവ് പറയുന്നത്. ഭാര്യ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായതാണ് പ്രശ്നമെന്നും അയാൾ പറയുന്നു.
ഇതിനെ തുടർന്ന് തനിക്കും തന്റെ കാമുകിക്കും ആഡംബര ജീവിതം നയിക്കുവാനുള്ള പണം അവർ ഗ്രിഷിനിൽ നിന്നും ആവശ്യപ്പെടുകയായിരുന്നു. ആ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അന്ന് നിരവധി കള്ളക്കേസുകളുമായി ഗ്രിഷിനെതിരെ തിരിഞ്ഞത് എന്നും വക്താവ് കൂട്ടിച്ചേർത്തു. അതേ സമയം രാജകുടുംബവുമായി വളരെ അടുപ്പമുള്ള എഴുത്തുകാരൻ നോർമാൻ ബേക്കർ, ഹാരിയോട് രേഖകളെല്ലാം വിശദമായി പരിശോധിക്കുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂൺ 18 നാണ് ഹാരിയും മേഗനും ഈ ബംഗ്ലാവ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ ഇതിനായി 7.25 ദശലക്ഷത്തിന്റെ 30 വർഷത്തെ മോർട്ട്ഗേജും എടുത്തതായി രേഖകൾ കാണിക്കുന്നു. 9 കിടപ്പുമുറികളുള്ള പ്രധാന ബംഗ്ലാവിന് പുറമെ രണ്ട് കിടപ്പുമുറികളുള്ള ഗസ്റ്റ് ഹൗസും ഇതിലുണ്ട്. മാത്രമല്ല, അധികവും സമ്പന്നർ വസിക്കുന്ന ഈ മേഖലയിൽ നല്ല സ്കൂളുകളും മറ്റ് എല്ലാ സൗകര്യങ്ങളും ലഭ്യമാണ്,