നത്ത പേമാരിയും കൊടുങ്കാറ്റും തെക്കൻ ബ്രിട്ടനെ നരകത്തിലാഴ്‌ത്തിയപ്പോൾ എം 25 , എം 23 എന്നിവയുടെ പലഭാഗങ്ങളും ഇന്നലെ ആറു മണിക്കൂർ വരെ അടച്ചിടേണ്ടിവന്നു. ലണ്ടൻ റിങ് റോഡിന്റെ 7 ഉം 8ംജങ്ക്ഷനുകൾക്കിടയിൽഉയർന്ന വെള്ളക്കെട്ടിൽ പല വാഹനങ്ങളും പെട്ടുപോയപ്പോൾസുരക്ഷിതമായി പോകുവാൻ മാർഗ്ഗമില്ലാത്തതിനാൽ ക്ലോക്ക്വൈസ് ദിശയിൽ നൂറുകണക്കിന് വാഹനങ്ങളാണ് നിർത്തിയിടേണ്ടതായി വന്നത്.

ബൈബിളിൽ സൂചിപ്പിച്ചിട്ടുള്ള പേമാരിയും ആലിപ്പഴ വർഷവുമാണ് ഈ വെള്ളപ്പൊക്കത്തിന് കാരണമെന്ന് പല യാത്രക്കാരുംസൂചിപ്പിച്ചു. എം 25 ആന്റിക്ലോക്ക്വൈസ് ദിശയിലെ ജെ 9 നും ജെ 8 നും ഇടയിൽ വെള്ളക്കെട്ട് ഉയർന്നതിനാൽ ഗതാഗതം നിർത്തിവച്ചിരിക്കുന്നതായി ഹൈവേസ് ഇംഗ്ലണ്ട് ട്വിറ്ററിൽ കൂടി അറിയിച്ചു. വെള്ളക്കെട്ട് നീക്കാനുള്ള ശ്രമത്തിലാണെന്നും അവർ അറിയിച്ചു. വെള്ളക്കെട്ടിനാൽ മോട്ടോർ വേകൾ അടച്ചിട്ടു എന്ന റിപ്പോർട്ടിന് ആറു മണീക്കൂറുകൾക്ക് ശേഷം രണ്ട് ക്ലോക്ക്വൈസ് മോട്ടോർ വേകൾ തുറക്കാനായതായും ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു.

ബ്രിട്ടന്റെ കൂടുതൽ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെയിൽസിലാണ് ഏറ്റവും കനത്ത പേമാരി ഉണ്ടായത്. ഗ്ലൗസ്റ്ററിലെ ഒരു എ ആൻഡ് ഇ വകുപ്പ് ഓഫീസ് കനത്ത മഴയെ തുടർന്ന് ഒഴിപ്പിക്കേണ്ടതായി വന്നു. ഗ്ലൗസ്റ്റർഷയർ ആശുപത്രിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നതായും റിപ്പോർട്ടുകൾ പറയുന്നു. എ ആൻഡ് ഇ യിൽ നിന്നും വെള്ളം പമ്പ് ചെയ്ത് കളയേണ്ടതായും വന്നു. ഏതായാലും ചില മണിക്കൂറുകൾക്ക് ശേഷം ആശുപത്രി സാധാരണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി.

ഈ കനത്ത പേമാരിക്കൊടുവിൽ ഇന്ന് സതേൺ ഇംഗ്ലണ്ടിൽ 32 ഡിഗ്രി വരെ താപനില ഉയരും എന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഇന്നലെ അന്തരീക്ഷ താപം 34 ഡിഗ്രിയിൽ കൂടുതൽ വന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവ് സെയിന്റ് ജെയിംസ് സ്ട്രീറ്റിൽ ദൃശ്യമായി. കനത്ത മഴ നാളത്തോടേ അവസാനിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് പറഞ്ഞിരിക്കുന്നത്. ഇംഗ്ലണ്ടിലും വെയിൽസിലുംനോർത്തേൺ ഇംഗ്ലണ്ടിന്റേയും സ്‌കോട്ടലാന്റിന്റേയും വിവിധ ഭാഗങ്ങളിലും പേമാരി എത്തുമെന്നതിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിൽ കനത്ത മഴയും ആലിപ്പഴവർഷവും ഇന്നും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നു മണിക്കൂറിനുള്ളിൽ 2.4 ഇഞ്ച് (60 മില്ലീമീറ്റർ) മഴവരെ പെയ്യാം എന്നാണ് കണക്കാക്കുന്നത്. അതായത്, ഇംഗ്ലണ്ടിലും വെയിൽസിലും ഒരു മാസം പെയ്യുന്ന മഴയെക്കാൾ അധികം.

അതിനിടയിൽ ഒരൊറ്റ രാത്രികൊണ്ട് 103.8 മില്ലീമീറ്റർ മഴ പെയ്തിറങ്ങിയ വെസ്റ്റ് മിഡ്ലാൻഡിലെ നോസാളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിനിടയിൽ വൈദ്യൂതി വിതരണം തടസപ്പെട്ടതിനാൽ ടാങ്കറുകളിലാണ് പല ഭഗങ്ങളിലും വെള്ളമെത്തിക്കുന്നതെന്ന് തെയ്ംസ് വാട്ടർ അറിയിച്ചു. അതിനാൽ രണ്ടുമൂന്ന് ദിവസത്തെക്ക് വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നുംഅവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. വെള്ളത്തിന്റെ ആവശ്യകത വർദ്ധിച്ചതിനാൽ ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുവാനുള്ള നടപടികൾ പൂർത്തിയായതായി എസെക്സും സഫോക്ക് വാട്ടറും അറിയിച്ചു. എന്നാലും വെള്ളം വരുന്ന മർദ്ദത്തിൽ കുറവ് ദൃശ്യമാകുന്നു എന്നാണ് ഉപഭോക്താക്കളുടെ പരാതി.

ടാർപോർലി ഗ്രാമത്തിൽ കൊടുങ്കാറ്റും പേമാരിയും കാരണം ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായതായി ചെഷെയർ പൊലീസ് അറിയിച്ചു. മരങ്ങൾ കടപുഴകി വീഴുകയും വെള്ളം ക്രമാതീതമായി പൊങ്ങുകയും ചെയ്തതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുവാൻ ഗ്രാമവാസികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.സ്‌കോട്ട്ലാൻഡിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി. ഇതിൽ ഒരു ട്രെയിൻ അപകടത്തിൽ പെട്ട് മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

സ്‌കോട്ട്ലാൻഡിൽ 12 മണിക്കൂറിനുള്ളിൽ 17,000 ഇടമിന്നലുകൾ ഉണ്ടായപ്പോൾ, 2 പൗണ്ടിന്റെ കോയിനിനു തുല്യമായ വലിപ്പത്തിലുള്ള ആലിപ്പഴങ്ങൾ വൃഷ്ടിച്ചുകൊണ്ടാണ് പ്രകൃതി ലണ്ടനിൽ പല ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിന് അറുതി വരുത്തിയത്. സ്പെയിനിൽ നിന്നും വീശുന്ന ഉഷ്ണക്കാറ്റാണ് ഈ മഴക്ക് കാരണം എന്നാണ് കാലാവസ്ഥാ വിദഗ്ദർ പറയുന്നത്.

പേമാരിയിലും ഇടിമിന്നലിലും സ്‌കോട്ടലാൻഡിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാൾകിർക്കിൽ ഇടിമിന്നലിൽ ഒരു വീടിന് തീപിടിച്ചു. എം 8 ൽ 5,6 ജങ്ക്ഷനുകൾക്ക് ഇടയിൽ ലങ്കാഷയറിൽവാഹന ഗതാഗതം തടസപ്പെട്ടു.പെർത്ത്ഷയർപ്രദേശത്ത് പല ഭാഗങ്ങളിലും വെള്ളം ക്രമാതീതമായി ഉയര്ന്നു. ധാരാളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫിയൂസ് റോഡ്, മാർഷൽ പാലസ്, വാലസ് ക്രസന്റ്, ക്രാമൊണ്ട് പ്ലേസ് എന്നിവിടങ്ങളിലും വെള്ളം പൊങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലങ്കാഷയറിൽ പത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ബറോ ബെക്ക് വാട്ടർവേയിൽ മൂന്നു മണിക്കൂറിനുള്ളിൽ ഒരു മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നത്.