ദുബായ്: ഇന്ത്യയുടെ 74മത് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഓഗസ്സ്‌റ് 15 നു ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സ്വാതന്ത്രത്തിന്റെയും, സാന്ത്വനത്തിന്റെയും, പ്രത്യാശയുടെയും സംഗീതവുമായി ലോകമെമ്പാടുമുള്ള നൂറോളം പ്രമുഖ ക്രൈസ്തവ ഗായകരും സംഗീതജ്ഞരും ആവ്‌സം ഗോഡ്(Awesome God ) എന്ന പേരിൽ ഒരേ വേദിയിൽ ഗാനങ്ങളുമായി ഓൺലൈനിൽ ഒരുമിക്കുന്നു. ചരിത്രത്തിൽ ആദ്യമായി അരങ്ങേറുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് പ്രമുഖ ക്രിസ്ത്യൻ ഗായകനായ ബിനോയ് ചാക്കോയും പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ റേഡിയോ ആയ സാംസ് റേഡിയോയുയുമാണ് . പ്രമുഖ സംഗീതജ്ഞരായ സ്റ്റീഫൻ ദേവസ്സി,കെ ജി മാർക്കോസ്, അൽഫോൻസ് ജോസഫ്, നവീൻ കുമാർ, നിത്യ മാമൻ എന്നിവരുൾപ്പെടെ നൂറോളം സംഗീതജ്ഞർ സാംസ് റേഡിയോ ഫേസ്‌ബുക്ക് പേജിൽ രണ്ടു മണിക്കൂർ നീളുന്ന ലൈവിൽ പങ്കെടുക്കും. സാംസ് റേഡിയോ ഡയറക്ടർ സ്റ്റാൻലി ജേക്കബ് സംവിധായകനായ ഈ പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 971559102123, 919895686735.

ഫേസ്‌ബുക്ക് പേജ് : Psalms Radio