- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഡോ.ധനഞ്ജയ് ദത്തർ
കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് അൽ ആദിൽ ട്രേഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്താർ അറിയിച്ചു. ഇവർക്കുവേണ്ടി 20 ലക്ഷം രൂപ നീക്കിവെക്കുമെന്നും ഈ ദുർഘട ഘട്ടത്തിൽ അവരെ സഹായിക്കേണ്ടത് കടമയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. നഷ്ടപ്പെട്ട ജീവന് പകരമാവില്ല ധനസഹായം. എങ്കിലും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകും ഇതെന്ന് കരുതുന്നു.
അപകടത്തിൽ മരിച്ചതിൽ ഐ.എ.എഫ് ഓഫിസറായ ദീപക് വസന്ത് സാഠേയും ഉൾപ്പെടുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഐ.എ.എഫ് ഓഫിസറായിരുന്നു. അതിനാൽ തന്നെ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വികാരം എനിക്ക് മനസ്സിലാക്കാൻ കഴിയും. ജോലി നഷ്ടപ്പെട്ടവരാണ് വിമാനത്തിലുണ്ടായിരുന്നവരിൽ ഏറെയും. ഇവരുടെ കുടുംബങ്ങൾ സാമ്പത്തികമായി ഏറെ പ്രതിസന്ധി നേരിടുന്നവരാണ്. അവരുടെ കുടുംബത്തെ ചെറിയ രീതിയിലെങ്കിലും സഹായിക്കാനാണ് ഈ തുക നൽകുന്നത്. സഹായം അർഹരായവരുടെ കൈകളിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാൻ എയർ ഇന്ത്യ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ പിടിയിൽ കുടുങ്ങിയ ഒരുപാട് ഇന്ത്യയിലെ ജനങ്ങളെ നാട്ടിലെത്തിക്കാനായി 10 ലക്ഷം ധർഹത്തിൽ അധികം അദ്ദേഹം ചിലവഴിച്ചു കഴിഞ്ഞു. 3800 ഓളം ഒറ്റപ്പെട്ടു പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ പരിശ്രമത്തിനെ ഇന്ത്യൻ ജനതയും പ്രവാസികളുമുൾപ്പെടെ പ്രശംസിച്ചതാണ്. അവർക്കു യാത്ര ചെയ്യാൻ ഉള്ള എയർ ടിക്കറ്റ്‌സ് മാത്രമല്ല, കോവിഡ് ടെസ്റ്റ് നടത്താൻ ഉള്ള തുകയും നൽകിയിരുന്നു. കൂടാതെ അവർക്കു വേണ്ട ഭക്ഷണ കിറ്റുകളും ക്വാറന്റീൻ സൗകര്യവും അദ്ദേഹത്തിന്റെ ചെലവിൽ തന്നെ നൽകിയിരുന്നു.