- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
യാത്രക്കാരെ നാലു വിഭാഗങ്ങളായി തിരിച്ച് പ്രവേശനം; ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സുരക്ഷിത പ്രവേശനം ഉറപ്പ്;
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് സുരക്ഷിത പ്രവേശനം ഉറപ്പാക്കി പുതിയ പ്രവേശന നടപടികൾ. യാത്രക്കാരെ നാലു വിഭാഗങ്ങളായി തിരിച്ചാണ് പുതിയ പ്രവേശന നടപടികൾ നടക്കുക. കോവിഡ്-19 സുരക്ഷാ മുൻകരുതൽ പാലിച്ചു കൊണ്ടാണ് പുതിയ നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ചുവടെ പറയുന്നവരാണ് ആ നാലു വിഭാഗങ്ങൾ
ഖത്തരി പൗരന്മാർ, അവരുടെ ഭാര്യമാർ, മക്കൾ, സ്ഥിര റസിഡൻസി രേഖയുള്ളവർ
നിശ്ചിത ആരോഗ്യപ്രശ്നങ്ങളുള്ളവർ, 55 വയസിന് മുകളിൽ പ്രായമുള്ളവർ
കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർ
കോവിഡ്-19 വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർ
യാത്രക്കാർ അറിയാൻ
വിമാനത്താവളത്തിൽ എത്തിച്ചേരുന്ന എല്ലാ യാത്രക്കാരെയും തെർമൽ പരിശോധനക്ക് വിധേയമാക്കും.
യാത്രക്കാരുടെ സ്മാർട് ഫോണിൽ കോവിഡ്-19 അപകട നിർണയ ആപ്ലിക്കേഷനായ ഇഹ്തെറാസ് ഉണ്ടായിരിക്കണം. ഇഹ്തറാസിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ഫോണിൽ പ്രവർത്തനസജ്ജമായ സിം കാർഡ് ഉണ്ടായിരിക്കണം. ഇഹ്തെറാസ് രജിസ്റ്റർ ചെയ്യാൻ വൊളന്റിയർമാരുടെ സഹായം ഉണ്ടാകും. വിമാനത്താവളത്തിൽ സ്മാർട് ഫോണുകളും സിം കാർഡുകളും വാങ്ങാനുള്ള സൗകര്യവും ഉണ്ട്.
ആരോഗ്യാവസ്ഥ വിലയിരുത്തുന്ന അപേക്ഷ എല്ലാ യാത്രക്കാരും പൂരിപ്പിച്ച് നൽകണം. മാത്രമല്ല ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കുമെന്ന കരാറിൽ ഒപ്പിട്ട് നൽകുകയും വേണം.
കോവിഡ്-19 വ്യാപനം കൂടിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഇമിഗ്രേഷനിൽ ഹോട്ടൽ ക്വാറന്റീൻ ബുക്ക് ചെയ്ത രേഖ കാണിക്കണം. എല്ലാ പ്രവേശന നടപടികളും പൂർത്തിയാക്കിയ ശേഷം ഹോട്ടൽ ക്വാറന്റീനിലേക്ക് കൊണ്ടുപോകും.
ഹോം ക്വാറന്റീൻ അനുമതി ലഭിച്ച യാത്രക്കാരെ വിമാനത്താവളത്തിലെ പരിശോധനാ കേന്ദ്രത്തിൽ എത്തിച്ച് സ്രവ പരിശോധന നടത്തും. പരിശോധനക്ക് ശേഷം യാത്രക്കാർ ഇമിഗ്രേഷനിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കണം. യാത്രക്കാർക്ക് വീടുകളിലേക്ക് പോകാൻ സ്വകാര്യ വാഹനങ്ങൾ അല്ലെങ്കിൽ എയർപോർട് ടാക്സി ഉപയോഗിക്കാം.
മുൻകരുതൽ നടപടികൾ
വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ, ട്രാൻ്സ്ഫർ ടെർമിനലുകളിലെല്ലാം സമഗ്രമായ കോവിഡ്-19 സുരക്ഷാ നടപടികളാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. ഓരോ 10-15 മിനിറ്റിലും എല്ലാ ടെർമിനലുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാർ കടന്നു പോകുന്ന പ്രധാന ഇടങ്ങളിലെല്ലാം ഹാൻഡ് സാനിട്ടൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്.
അടയാള ബോർഡുകൾ, സീറ്റുകളുടെ അകലം എന്നിവ ഉറപ്പാക്കി 1.5 മീറ്റർ ശാരീരിക അകലവും നിർബന്ധമാക്കിയിട്ടുണ്ട്. അണുവിമുക്ത റോബോട്ടിക് സേവനങ്ങൾ, ബാഗേജുകൾ അണുവിമുക്തമാക്കാനുള്ള ടെർമിനലുകൾ ഉൾപ്പെടെയുള്ളവ നേരത്തെ തന്നെ നടപ്പാക്കിയിരുന്നു.