- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനീഷയ്ക്കു മണപ്പുറം ഫൗണ്ടേഷൻ അത്യാധുനിക ശ്രവണ സഹായി നൽകി
വലപ്പാട്: കേൾവി പരിമിതിയെ മറികടക്കാൻ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്നം പൂവണിഞ്ഞു. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗണ്ടേഷൻ വിനീഷയ്ക്കു നൽകി. ജന്മസിദ്ധമായി തന്നെ ചിത്രരചനയിൽ പ്രാവീണ്യം തെളിയിച്ച വിനീഷ വളർന്നു വരുന്ന ചിത്രകാരിയാണ്. വലപ്പാട് മണപ്പുറം ഫിനാൻസ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ വിനീഷയ്ക്കു ശ്രവണ സഹായി കൈമാറി. പ്രാദേശിക മാധ്യമം വഴിയാണ് വിനീഷയുടെ ആഗ്രഹം മണപ്പുറം ഫൗണ്ടേഷന്റെ ശ്രദ്ധയിപ്പെട്ടത്. പെരിങ്ങോട്ടുകര പാറപറമ്പിൽ ചന്ദ്രൻ പി കെ, ശീജ ദമ്പതികളുടെ മകളാണ് വീനീഷ. ബിരുദധാരിയായ വിനീഷയുടെ അനുഗ്രഹീത കഴിവിന് പ്രോത്സാഹവും ഉയരങ്ങളിലെത്താൻ പിന്തുണയും നൽകണമെന്ന് വ പി നന്ദകുമാർ പറഞ്ഞു. മാതാപിതാക്കൾക്ക് ആശംസകളും നേർന്നു. ജീവിതത്തിൽ വഴിത്തിരിവാകുന്ന അപ്രതീക്ഷിത സമ്മാനത്തിന് വീനീഷയും കുടുംബവും മണപ്പുറം ഫൗണ്ടേഷനും സാരഥി വി പി നന്ദകുമാറിനും നന്ദി അറിയിച്ചു.
ചടങ്ങിൽ ലയൺ ഡിസ്ട്രിക്ട് 318 ഡി സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ സുഷമാ നന്ദകുമാർ, മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ്ജ് ഡി ദാസ്, സനോജ് ഹെർബർട്ട്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.