- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ ഇന്നലെ 117 കോവിഡ് മരണം; കർണാടകയിൽ ഇന്നലെ 7,908 പേർ കോവിഡ് പോസിറ്റീവ്; കോവിഡ് രോഗിയുടെ മൃതദേഹം റോഡിലിട്ട് ആംബുലൻസ് ഡ്രൈവർ കടന്നു
മുംബൈ, ചെന്നൈ, ബെംഗളൂരു: കർണാടക ദാവനഗെരെയിൽ ആംബുലൻസിൽ മരിച്ച കോവിഡ് ബാധിതന്റെ മൃതദേഹം ഡ്രൈവർ റോഡരികിൽ ഉപേക്ഷിച്ചു കടന്നു. സർക്കാർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന എഴുപതുകാരന്റെ നില വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരണം.
കർണാടകയിൽ ഇന്നലെ 7,908 പേരാണു കോവിഡ് പോസിറ്റീവ്; മരണം 104. ആകെ മരണം 3,717 ആയി. ബെംഗളൂരുവിൽ കണ്ടെയ്ന്മെന്റ് സോണുകൾ 13,448. മഹാരാഷ്ട്രയിൽ ഇന്നലെ 12,608 പേർക്കു കോവിഡ്; 364 പേർ കൂടി മരിച്ചതോടെ മൊത്തം മരണം 19,427.
ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചെന്നൈയിൽ പ്രതിദിന കോവിഡ് പോസിറ്റീവ് 1,000 കടന്നു; ഇന്നലെ 1,187 പേർ. ഇതുൾപ്പെടെ തമിഴ്‌നാട്ടിൽ പുതിയ പോസിറ്റീവ് 5,890. ഇന്നലെ 117 പേർ മരിച്ചു; ആകെ മരണം 5,514.
പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളോടൊപ്പം വിദേശത്തു നിന്ന് എത്തുന്നവർക്ക് 7 ദിവസത്തെ പൊതുക്വാറന്റീൻ ഒഴിവാക്കി. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് (80) കോവിഡ് നെഗറ്റീവ് ആയി. നേരിയ ലക്ഷണം മാത്രമായതിനാൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.